Monday, September 10, 2012

വാര്‍ത്തയെഴുതിയതിന് കേസ്: സംസ്ഥാനമാകെ പ്രതിഷേധം


വാര്‍ത്ത  എഴുതിയതിന് കേസെടുക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിനെതിരെ ദേശാഭിമാനി ജീവനക്കാര്‍ പ്രതിഷേധിച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെതിരെ പൊലീസ് നടത്തിയ ഗൂഢാലോചന തുറന്നുകാട്ടി വാര്‍ത്ത നല്‍കിയതിനാണ് തിരുവനന്തപുരം ബ്യൂറോചീഫ് കെ എം മോഹന്‍ദാസിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെ വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി മുമ്പാകെ ഹാജരായെങ്കിലും അന്വേഷണദ്യോഗസ്ഥന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ ശൈലിയില്‍ പ്രതിഷേധിച്ചും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണന്നാവശ്യപ്പെട്ടുമാണ് ദേശാഭിമാനി പ്രവര്‍ത്തകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സംസ്ഥാനത്ത് ആറ് കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം.

തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കു നടത്തിയ പ്രതിഷേധം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി സംസാരിക്കുന്നവര്‍ തന്നെയാണ് ഇത്തരം കേസെടുത്തതെന്ന് പിണറായി പറഞ്ഞു. ഗൂഢാലോചന പുറത്തു കൊണ്ടു വരുന്ന മാധ്യമപ്രവര്‍ത്തനമാണ് മോഹന്‍ദാസ് നടപ്പാക്കിയത്. സിപിഐ എമ്മിനെതിരെ ഏതറ്റം വരെയും പോകാമെന്നതിന്റെ തെളിവാണ് മോഹന്‍ദാസിനെതിരെയുള്ള കേസെന്നും അദേഹം പറഞ്ഞു. ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം ദേശാഭിമാനി തുടരും. പിണറായി പറഞ്ഞു.

കണ്ണൂര്‍, കോഴിക്കോട് യൂണിറ്റുകളിലെ ജീവനക്കാര്‍ വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ഓഫീസിലേക്ക് പ്രകടനം നടത്തി. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. മനോഹരന്‍ മോറായി, എം സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ടി പി രാമകൃഷ്ണന്‍, എ കെ പത്മനാഭന്‍ എനിവര്‍ സംസാരിച്ചു. പി വി ജീജോ സ്വാഗതം പറഞ്ഞു. കൊച്ചിയില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തി. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം സിഎം ദിനേശ് മണി ഉദ്ഘാടനം ചെയ്തു. കെ കെ സോമന്‍ അധ്യക്ഷനായി.കെ വി സുധാകരൻ, ഷെഫീഖ് അമരാവതി എം എൻ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.  തൃശൂരില്‍ ഐജി ഓഫീസിലേക്കും മലപ്പുറം, കോട്ടയം എന്നിവിടങ്ങളില്‍ നഗരം കേന്ദ്രീകരിച്ചും പ്രകടനം നടത്തി.

deshabhimani news

2 comments:

  1. വാര്‍ത്ത എഴുതിയതിന് കേസെടുക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിനെതിരെ ദേശാഭിമാനി ജീവനക്കാര്‍ പ്രതിഷേധിച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെതിരെ പൊലീസ് നടത്തിയ ഗൂഢാലോചന തുറന്നുകാട്ടി വാര്‍ത്ത നല്‍കിയതിനാണ് തിരുവനന്തപുരം ബ്യൂറോചീഫ് കെ എം മോഹന്‍ദാസിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെ വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി മുമ്പാകെ ഹാജരായെങ്കിലും അന്വേഷണദ്യോഗസ്ഥന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ ശൈലിയില്‍ പ്രതിഷേധിച്ചും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണന്നാവശ്യപ്പെട്ടുമാണ് ദേശാഭിമാനി പ്രവര്‍ത്തകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സംസ്ഥാനത്ത് ആറ് കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം.

    ReplyDelete
  2. വടകരയില്‍ പ്രകടനം നടത്തിയ ദേശാഭിമാനി ജീവനക്കാര്‍ക്കെതിരെ കേസ്. തിങ്കളാഴ്ച രാവിലെ വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. വാര്‍ത്തയെഴുതിയതിന് കെഎം മോഹന്‍ദാസിനെതിരെ കേസെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത് . 60 പേര്‍ക്കെതിരെ കേസെടുത്തു.

    ReplyDelete