Monday, September 10, 2012

നാടിനെ കൊള്ളയടിക്കുന്ന പദ്ധതികളുമായി സഹകരിക്കാനാവില്ല: പിണറായി

എമേര്‍ജിങ്ങ് കേരളയിലെ നാടിനെ കൊള്ളയടിക്കുന്ന പദ്ധതികളുമായി സഹകരിക്കാനാവില്ലെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തയ്യാറെടുപ്പുകളില്ലാതെയുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ സംശയിക്കണം. കേന്ദ്രത്തില്‍ നടന്ന വന്‍ അഴിമതി പോലെ കേരളത്തിലും അഴിമതി നടത്താനുള്ള നീക്കമാണ്. സമ്പന്നരുടെ ഉപഭോഗ താല്‍പര്യമാണിതിനു പിന്നില്‍. അമേരിക്കന്‍ പ്രതിനിധി വരുന്നത് പത്യേക ലക്ഷ്യത്തോടെയാണ്. നാടിന്റെ സമ്പത്ത് റിയല്‍ എസ്റ്റേറ്റുകാര്‍ക്കും സമ്പന്നര്‍ക്കും തീറെഴുതുന്ന പദ്ധതികളെ സിപിഐ എം എതിര്‍ക്കും. കണ്ണായ ഭൂമിയെല്ലാം മാഫിയകളുടെ കൈവശമെത്തിക്കാനുള്ള നീക്കമാണ് എമേര്‍ജിങ്ങ് കേരളയിലെ രഹസ്യ അജണ്ട. പരിസ്ഥിതി തകര്‍ത്ത് സമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കത്തിനെതിരെ വന്‍പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലക്ക് കൈമാറാനുള്ള നീക്കമാണ്. ഭൂബാങ്ക്, ഹെല്‍ത്ത് ടൂറിസം തുടങ്ങിയവ സംശയകരമാണ്. സ്വാഭാവികമായും സംശയങ്ങള്‍ തോന്നും. വ്യവസായം ഏതെന്ന് പറയാതെ കെട്ടിടമാണ് ആദ്യം നിര്‍മ്മിക്കുന്നത്. കേന്ദ്രത്തില്‍ ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി പൊതുമേഖല സ്വകാര്യമേഖലക്ക് കൈമാറി. ലക്ഷം കോടിയുടെ വന്‍ അഴിമതിക്ക് കളമൊരുങ്ങി. കേരളത്തിലും അതേ രീതിക്കാണ് ശ്രമം .

നാടിന്റെ സമ്പത്ത് റിയല്‍ എസ്റ്റേറ്റുകാര്‍ക്കും സമ്പന്നര്‍ക്കും തീറെഴുതാനുള്ള നീക്കമാണ്്. നാടിനെ കൊള്ളയടിക്കുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല. പദ്ധതിയില്‍ ഏകോപനമില്ലെന്ന് യുഡിഎഫ് നേതാക്കള്‍ തന്നെ പറയുന്നു. ഒരു തയ്യാറെടുപ്പില്ലാതെ പ്രചാരണത്തിനു മാത്രം എമേര്‍ജിങ്ങ് കേരള ഉപയോഗിക്കുന്നു. ഇടതുപക്ഷവുമായി ചര്‍ച്ച ചെയ്തിട്ടില്ല. പദ്ധതികളെപ്പറ്റി ആവശ്യമായ പഠനം നടത്തേണ്ടതാണ്്. അടിസ്ഥാനപരിമായ വികസനപ്രശ്നങ്ങളെ എമേര്‍ജിങ്ങ് കേരള പരിഗണിക്കുന്നില്ല. പദ്ധതികളില്‍ ഒന്നുപോലും സുതാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡം നിശ്ചയിക്കാതെയാണ് പദ്ധതികള്‍ക്ക് പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് കൊണ്ടു വന്ന നാല്‍പതിനായിരം കോടിയുടെ റോഡ,് വിഴിഞ്ഞം, ദേശീയ ജലപദ്ധതി, റെയിവേ തുടങ്ങിയ കാര്യങ്ങളില്‍ എന്തെങ്കിലും നടക്കുന്നുണ്ടോ. പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഭൂമിയുണ്ട്. ഇത്തരം ഭൂമിയില്‍ അനുയോജ്യമായ പദ്ധതികളേതെല്ലാമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തണം. ഏതുതരം നിക്ഷേപം വേണം, സര്‍ക്കാരിന് എന്തൊക്കെ ചെയ്യാം, വിദേശമലയാളികള്‍ക്ക് എന്തെല്ലാം ചെയ്യാം, സ്വകാര്യമേഖല എത്രയാവാം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

. പഴയ ജിമ്മിന്റെ ആവര്‍ത്തനം മാത്രമാണിത്. അന്ന് വന്‍ പ്രചരണം അഴിച്ചുവിട്ട് ജനങ്ങളെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 121 കോടിയുടെ 11 പദ്ധതിയുണ്ട് എന്നു മാത്രം പറഞ്ഞ് വ്യവസായമന്ത്രി രക്ഷപ്പെട്ടു. ജിമ്മില്‍ പ്രധാനമന്ത്രി 10000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ഒന്നുപോലും നടപ്പായില്ല. അമേരിക്കന്‍ പ്രതിനിധി വരുന്നത് പത്യേക ലക്ഷ്യത്തോടെയാണ്. ഇത് കേരളത്തെ ധനമൂലധനശക്തികള്‍ക്ക് അടിയറ വെക്കും. അമേരിക്ക പശ്ചിമ ബംഗാളില്‍ നേരിട്ട് ഇടപെടുന്നുണ്ടെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.

ഉല്‍പാദന മേഖല ശക്തിപ്പെടുന്നതിനാവശ്യമായ പശ്ചാത്തലസൗകര്യം ഒരുക്കണം. പരമ്പരാഗതമേഖലയെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളും പദ്ധതിയില്‍ ഇല്ല. വികസനത്തിന് സ്വകാര്യമൂലധനവും ആവശ്യമാണ്. വിനിയോഗത്തിന് കൃത്യമായ മാനദണ്ഡം വേണം. അടിസ്ഥാനപരമായ വികസനപ്രശ്നങ്ങളെ എമേര്‍ജിങ്ങ് കേരള പരിഗണിക്കുന്നില്ല. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവിന്റെ പ്രശ്നങ്ങളോട് പുറം തിരിഞ്ഞുനില്‍ക്കുന്നു. ദരിദ്രപക്ഷവികസനം, പരിസ്ഥിതി മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങള്‍ എമേര്‍ജിങ്ങ് കേരളയുടെ ഭാഗമായി വരുന്നില്ല. ഉയര്‍ന്ന വരുമാനം ലഭിക്കുന്നവര്‍ക്ക് സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിയും ഏറ്റവും താഴെയുള്ള 30 ശതമാനത്തിന്റെ വരുമാനം കുറയുന്നു. അന്തരം കൂടി വരുന്നു. സമ്പന്നവിഭാഗത്തിന്റെ ഉപഭോഗം ലക്ഷ്യമിട്ടുള്ള പരിപാടികള്‍ സാമൂഹ്യസാമ്പത്തിക അന്തരം വര്‍ധിപ്പിക്കും. നാം കടുത്ത പാരിസ്ഥിതിക തകര്‍ച്ച നേരിടുന്നുണ്ട്. പരിസ്ഥിതിയെ സംരക്ഷിച്ച് സാമ്പത്തിക വളര്‍ച്ച നേടാനുള്ള കാഴ്ചപ്പാട് വേണം. പ്രകൃതി വിഭവങ്ങളെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നു. കൈവശപ്പെടുത്തുന്ന ആസ്തികളുടെ വില വര്‍ധന, മറിച്ചു വില്‍ക്കാന്‍ സ്വാതന്ത്ര്യം, വനഭൂമിയിലെ വികസന പ്രവര്‍ത്തനം ഇവയെല്ലാമടക്കം പല പദ്ധതികളിലും നാടിന്റെ സമ്പത്ത് കൊള്ളയടിക്കാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്കാരത്തെ തകര്‍ക്കാനുള്ള നീക്കവുമുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പോലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് വനഭൂമി കൊള്ളയടിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani news

1 comment:

  1. എമേര്‍ജിങ്ങ് കേരളയിലെ നാടിനെ കൊള്ളയടിക്കുന്ന പദ്ധതികളുമായി സഹകരിക്കാനാവില്ലെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    തയ്യാറെടുപ്പുകളില്ലാതെയുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ സംശയിക്കണം. കേന്ദ്രത്തില്‍ നടന്ന വന്‍ അഴിമതി പോലെ കേരളത്തിലും അഴിമതി നടത്താനുള്ള നീക്കമാണ്. സമ്പന്നരുടെ ഉപഭോഗ താല്‍പര്യമാണിതിനു പിന്നില്‍. അമേരിക്കന്‍ പ്രതിനിധി വരുന്നത് പത്യേക ലക്ഷ്യത്തോടെയാണ്. നാടിന്റെ സമ്പത്ത് റിയല്‍ എസ്റ്റേറ്റുകാര്‍ക്കും സമ്പന്നര്‍ക്കും തീറെഴുതുന്ന പദ്ധതികളെ സിപിഐ എം എതിര്‍ക്കും.

    ReplyDelete