Wednesday, September 12, 2012
എസ്എസ്എ പദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുന്നു
സ്കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ആവിഷ്കരിച്ച സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ) പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. എസ്എസ്എയുടെ പ്രധാന പ്രവര്‍ത്തനമായ അധ്യാപകപരിശീലനമടക്കം ഒട്ടേറെ പദ്ധതികളും നിര്‍ത്തലാക്കി. വിദ്യാര്‍ഥികളുടെ കഴിവു കണ്ടെത്താനും അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുമായി ആവിഷ്കരിച്ച പദ്ധതി ഒന്നും നടപ്പാക്കുന്നില്ല. പെണ്‍കുട്ടികളെ ശാക്തീകരിക്കാനും അവരെ മുഖ്യധാരയില്‍ കൊണ്ടുവരാനുമായി നടത്തുന്ന സഹവാസക്യാമ്പ്, ലേണ്‍ ആന്‍ഡ് ഏണ്‍ പരിപാടിയിലൂടെ സ്വയംതൊഴില്‍ പരിശീലനം, കുട്ടികളിലെ കലാവാസന പോഷിപ്പിക്കാന്‍ സര്‍ഗോത്സവം, പട്ടികജാതി-വര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലുള്ള ഇടപെടല്‍ തുടങ്ങിയവയും നിര്‍ത്തിയവയില്‍പ്പെടുന്നു. കുട്ടികള്‍ക്ക് വൈകിട്ട് ഒരുമിച്ചിരുന്ന് പഠിക്കാന്‍ ഏര്‍പ്പെടുത്തിയ അയല്‍പ്പക്കപഠനവീടുകള്‍, അതിനുള്ള ലഘുഭക്ഷണപദ്ധതി എന്നിവയും നടപ്പാക്കുന്നില്ല.
അധ്യാപകരുടെ 50 ദിവസത്തെ പരിശീലനം പത്തുദിവസമായി ചുരുക്കി. 13 മുതല്‍ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് 10 ദിവസത്തെ പരിശീലനം നല്‍കുന്നുണ്ട്. സ്കൂള്‍ തുറന്ന് ആദ്യടേം പരീക്ഷ കഴിഞ്ഞപ്പോഴാണ് അധ്യാപക പരിശീലനത്തെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചത്. ടീച്ചേഴ്സ് എംപവര്‍മെന്റ് ട്രെയിനിങ് എന്ന പരിശീലനം അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനുപകരം അധ്യാപകരുടെ കാര്യക്ഷമത അളക്കുന്നത് മാത്രമാക്കിയെന്ന് ആക്ഷേപമുണ്ട്. ക്ലസ്റ്റര്‍പരിശീലനവും ഇനി ഉണ്ടാവില്ല. ഓരോ വിഷയത്തിനും കോര്‍ഗ്രൂപ്പ് രൂപീകരിച്ച് പരിശീലന പദ്ധതി തയ്യാറാക്കി ജില്ലാ റിസോഴ്സ് പേഴ്സണ് കൈമാറിയാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. ഇതിനുപകരം "മില്യണയര്‍ ടീച്ചര്‍" എന്ന പേരില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി എന്ന സ്വകാര്യ ഏജന്‍സിയാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. വേനലവധിക്കാലത്തും മറ്റ് അവധിദിവസങ്ങളിലും നല്‍കേണ്ട പരിശീലനം ഇപ്പോള്‍ അധ്യയനസമയത്താണ് നല്‍കുന്നത്.
എസ്എസ്എ ഫണ്ടുപയോഗിച്ച് നിരവധി നൂതന വിദ്യാഭ്യാസപദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഇത്തവണ ഫണ്ട്വിനിയോഗം വര്‍ക്ക്ഷീറ്റ് അച്ചടിയില്‍മാത്രം ഒതുങ്ങി. ഒന്നാംടേമിലേക്കുള്ളവര്‍ക്ക്ഷീറ്റ് സ്കൂളുകളിലെത്തിയത് ഓണപ്പരീക്ഷയ്ക്കു ശേഷവും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എസ്എസ്എ ഫണ്ട് 96 ശതമാനം വിനിയോഗിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വിനിയോഗം 50 ശതമാനം മാത്രം.
deshabhimani 120912
Subscribe to:
Post Comments (Atom)
No comments:
Post a Comment