Wednesday, September 12, 2012
പട്ടികവിഭാഗക്കാരെ കബളിപ്പിച്ച് മെഡിസിന് സീറ്റുകളില്‍ കച്ചവടം
പ്രൊഫഷണല്‍ കോഴ്സുകളില്‍ എന്‍ട്രന്‍സ് യോഗ്യത നേടുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട എം ബി ബി എസ് സീറ്റുകള്‍ അവര്‍ക്ക് നല്‍കാതെ അനര്‍ഹര്‍ക്ക് വില്‍പ്പന നടത്തുന്നു. പ്രവേശന യോഗ്യത നേടിയ എസ് സി/ എസ് റ്റി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളെ ബി ഡി എസ് പോലുള്ള മറ്റ് കോഴ്സുകളിലേക്ക് നിര്‍ബന്ധിത പ്രവേശനം നല്‍കിക്കൊണ്ടാണ് കച്ചവടം പുരോഗമിക്കുന്നത്. ബി ഡി എസ് സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നതിലൂടെ എം ബി ബി എസ് മെറിറ്റില്‍ സീറ്റുകളുടെ എണ്ണം കൂടുതലുണ്ടാകും. ഇത്തരത്തിലുള്ള സീറ്റുകളിലേക്ക് ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് ഉദ്യോഗസ്ഥലോബി കച്ചവടം നടത്തുന്നത്.
ഓരോ വര്‍ഷവും 50 നും 80 നും ഇടയില്‍ വരുന്ന സീറ്റുകളാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാത്രമായി കച്ചവടം നടത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്. എസ് സി / എസ് റ്റി മിശ്രവിവാഹിതരുടെ കുട്ടികള്‍ പ്രവേശന പരീക്ഷയില്‍ വിജയം നേടിയാല്‍ ഇവരെ തിരഞ്ഞ് പിടിച്ച് കൂട്ടത്തോടെ അയോഗ്യരാക്കി മാറ്റാന്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ കിര്‍ത്താഡ്സ് വഴി ഉണ്ടാക്കിയെടുത്തുകൊണ്ടാണ് കച്ചവടം. 2005 മുതല്‍ ഇത്തരത്തില്‍ തിരിമറി നടത്തി എസ് സി/ എസ് റ്റി വിഭാഗത്തില്‍ പെട്ടവരുടെ മെഡിക്കല്‍ സീറ്റുകളില്‍ വന്‍ തട്ടിപ്പാണ് നടന്നിട്ടുള്ളത്. എഞ്ചിനീയറിംഗ്, മെഡിസിന് ഉള്‍പ്പെടെയുള്ള പ്രഫഷണല്‍ രംഗത്ത് വര്‍ഷം തോറും 350 നും 500 നും ഇടയില്‍ വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ അയോഗ്യരാക്കിയിട്ടുണ്ട്. പ്ലസ്ടു വരെ എസ് സി / എസ് റ്റിയായി പഠനം നടത്തി വന്ന വിദ്യാര്‍ത്ഥികളുടെ ജാതി പദവി എന്ട്രന്സില് യോഗ്യത നേടുമ്പോള്‍ വ്യാജ റിപ്പോര്‍ട്ട് നല്കി കിര്‍ത്താഡ്സ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുകയാണ് പതിവ്. പല സമുദായങ്ങളേയും ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തും അനര്‍ഹരെ ഉള്‍പ്പെടുത്താനും യാതൊരു പഠനങ്ങളും ഇല്ലാതെയാണ് കിര്‍ത്താഡ്സ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കിര്‍ത്താഡ്സിന്റെ കഴിഞ്ഞ ഒരു ദശകത്തിനുള്ളിലെ റിപ്പോര്‍ട്ടുകളെ പറ്റി അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
1996 ലെ നിയമം ദുരുപയോഗം ചെയ്ത് വെട്ടിപ്പ് നടത്തുന്ന സാഹചര്യത്തില്‍ കിര്‍ത്താഡ്സിന് സര്‍ക്കാര്‍ നല്കിയ പ്രത്യേക പദവി റദ്ദ് ചെയ്യണമെന്ന് ആദിവാസി ഗോത്രസഭ, മിശ്രവിവാഹ സംഘം, മാനുഷ, രാഷ്ട്രീയ മഹാസഭ എന്നീ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചു. ജാതി നിര്‍ണ്ണയ കാര്യത്തില്‍ വിദഗ്ദ്ധരും യോഗ്യതയുള്ളവരും കുറവാണെന്നാണും നരവംശ ശാസ്ത്ര പഠനങ്ങള്‍ ഇവര്‍ നടത്തിയിട്ടില്ലെന്നും ഈ സംഘടനകള്‍ അഭിപ്രായപ്പെടുന്നു.
(ടി എന്‍ സുനില്‍)
janayugom 120912
Labels:
വിദ്യാഭ്യാസം,
സംവരണം
Subscribe to:
Post Comments (Atom)

ReplyDelete