Thursday, September 6, 2012

ഒഡേ കൂട്ടക്കൊല: വധശിക്ഷ നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്ത് വംശഹത്യയുടെ ഭാഗമായന ഒഡേ കൂട്ടക്കൊലക്കേസില്‍ 27 പേരുടെ ജീവപര്യന്തം വധശിക്ഷയാക്കി ഉയര്‍ത്തണമെന്ന സര്‍ക്കാരിന്റെ രണ്ടു ഹര്‍ജിയില്‍ ഹൈക്കോടതി എല്ലാവര്‍ക്കും നോട്ടീസ് അയച്ചു. വംശഹത്യ കേസുകളില്‍ വധശിക്ഷ വേണമെന്ന് ആദ്യമായാണ് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുന്നത്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷക സംഘമാണ് (എസ്ഐടി) കേസില്‍ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചത്. വംശഹത്യയുടെ ഭാഗമായി 2002 മാര്‍ച്ച് ഒന്നിന് അനന്ദ് ജില്ലയിലെ ഒഡേ പട്ടണത്തില്‍ രണ്ടിടത്തായി ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 26 പേരാണ് കൊല്ലപ്പെട്ടത്. രണ്ടു കേസിലും ദീര്‍ഘകാലത്തെ നിയമയുദ്ധത്തിനൊടുവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് വിധി വന്നത്. ഈ വിധിയിലെ ശിക്ഷ വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടത്. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ 27 കുറ്റവാളികള്‍ക്കും ജസ്റ്റിസ് ആര്‍ ആര്‍ ത്രിപാഠി നോട്ടീസ് അയച്ചു. ശിക്ഷ ഇളവുചെയ്യണമെന്ന ഇവരുടെ ഹര്‍ജിയും കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ പത്തിന് കേസ് വീണ്ടും പരിഗണിക്കും

deshabhimani 060912

No comments:

Post a Comment