പീരുമേട്ടില്‍ വിനോദ സഞ്ചാരവകുപ്പിന്റെ കൈയ്യിലുള്ള കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും റിസോര്‍ട്ട് മാഫിയക്ക് കൈമാറാനുള്ള നീക്കം യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സിപിഐ എം പീരുമേട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഇതര വകുപ്പുകളുടെ വികസന ആവശ്യങ്ങള്‍ക്ക് പോലും ഭൂമി നല്‍കാന്‍ തയാറാകാത്ത വിനോദ സഞ്ചാര വകുപ്പിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂപ്രദേശങ്ങളാണ് സ്വകാര്യ കമ്പനിക്ക് വില്‍ക്കാനുള്ള നീക്കം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്നത്. എമര്‍ജിങ് കേരളയുടെ പേരിലുള്ള ഭൂമി കൈമാറ്റത്തിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി സംശയിക്കണം.
പീരുമേട് ഗസ്റ്റ് ഹൗസിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ ഭൂമി മിസ്റ്റ് വാലി ഹെല്‍ത്ത് റിസോര്‍ട്ട് ആന്‍ഡ് സ്പാ എന്ന പേരില്‍ വില്‍ക്കുമെന്നാണ് സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ തുടര്‍ച്ചയായി പീരുമേട്ടില്‍ ടൂറിസം വകുപ്പിന്റെ 20 ഏക്കര്‍ വരുന്ന മുഴുവന്‍ ഭൂപ്രദേശവും കെട്ടിടങ്ങളും റിസോര്‍ട്ട് മാഫിയകള്‍ക്ക് തീറെഴുതാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പീരുമേട്ടില്‍ വിനോദസഞ്ചാര വകുപ്പിന്റെ കൈവശമുള്ള ഭൂമിയോട് ചേര്‍ന്ന് വര്‍ഷങ്ങളായി താമസിക്കുന്നവര്‍ കൈയേറ്റക്കാരാണെന്ന തര്‍ക്കം അധികൃതര്‍ ഉയര്‍ത്തിയതിനാല്‍ സമീപത്തെ താമസക്കാരില്‍ നിന്നും റവന്യൂ അധികൃതര്‍ കരം സ്വീകരിക്കുന്നില്ല. പീരുമേട്ടില്‍ കോടതിക്കായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ ടൂറിസം വകുപ്പിന്റെ ഭൂമി വിട്ടുനല്‍കുന്നതിനുള്ള നീക്കത്തെയും വിനോദ സഞ്ചാര വകുപ്പ് എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമി കൈയേറിയെന്ന പേരില്‍ ഗസ്റ്റ് ഹൗസ് മാനേജരും മറ്റും മുമ്പ് കലക്ടര്‍, ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. സര്‍ക്കാരിന്റെ വികസനം ഉള്‍പ്പെടെയുള്ള പൊതുകാര്യങ്ങള്‍ക്കായി ഭൂമി വിട്ടുനല്‍കാന്‍ കൂട്ടാക്കാത്ത വിനോദ സഞ്ചാര വകുപ്പിന്റെ കണ്ണായ ഭൂമിയാണ് റിസോര്‍ട്ട് മാഫിയകളുമായി ചേര്‍ന്ന് വില്‍പന നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വിനോദ സഞ്ചാര വകുപ്പിന്റെ ഭൂമി വില്‍ക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ടുവരുമെന്നും സിപിഐ എം പീരുമേട് ഏരിയ സെക്രട്ടറി ആര്‍ തിലകന്‍ പറഞ്ഞു.
എമര്‍ജിങ് കേരളയുടെ പേരില്‍ വില്‍ക്കുന്നത് ടൂറിസം വികസന ഭൂപടത്തില്‍ കണ്ണായ പ്രദേശം
കുമളി: പീരുമേട്ടില്‍ റിസോര്‍ട്ട് മാഫിയക്ക് വില്‍ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീക്കം നടത്തുന്ന വിനോദ സഞ്ചാര വകുപ്പിന്റെ ഭൂമിയും കെട്ടിടവും ടൂറിസം വികസന ഭൂപടത്തില്‍ സുപ്രധാനമായ സ്ഥാനമാണുള്ളത്. ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശനത്തിന് പോകുന്നതിന് തങ്ങാന്‍ സൗകര്യപ്രദമായ പ്രദേശമാണ് പീരുമേട്. ഗസ്റ്റ് ഹൗസ് നില്‍ക്കുന്ന 20 ഏക്കര്‍ ഭൂമി ഉള്‍പ്പെടുന്ന പ്രദേശത്ത് 18 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസാണ് എപ്പോഴും ഇവിടുത്തെ കാലാവസ്ഥ. ഇതിനാല്‍ അധിക തണുപ്പോ ചൂടോ ഈ പ്രദേശത്ത് അനുഭവപ്പെടാറില്ല. ഇതുകൊണ്ടുതന്നെ പീരുമേടിന്റെ ഹൃദയ ഭാഗത്തുള്ള ഭൂമി വിനോദ സഞ്ചാര വികസനത്തിന് അനുയോജ്യമാണുതാനും.
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വകയായിരുന്ന ഗസ്റ്റ് ഹൗസും ഭൂമിയും സ്വാതന്ത്ര്യപ്രാപ്തിയോടെയാണ് സംസ്ഥാന സര്‍ക്കാരിലേക്ക് കൈമാറിയത്. പിന്നീട് സംസ്ഥാന സര്‍ക്കാരാണ് വിനോദ സഞ്ചാര വകുപ്പിന് ഗസ്റ്റ് ഹൗസും ഭൂമിയും നല്‍കിയത്. വിനോദ സഞ്ചാര വകുപ്പ് ഏറ്റെടുത്ത ശേഷം ഭൂമിയില്‍ കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തി. ഇവിടുത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ച് വിനോദ സഞ്ചാര വികസനത്തിനായി ടൂറിസം കേരള റിസോര്‍ട്ട്സ് ലിമിറ്റഡ് എന്ന കെടിഡിസി എന്‍ജിനിയറിങ് വിഭാഗം സര്‍വെ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രോജക്ട് തയാറാക്കിയിരുന്നു. അതോടൊപ്പം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി, വാഗമണ്‍, പരുന്തുംപാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പീരുമേട്ടില്‍ നിന്നും എളുപ്പമെത്താനും കഴിയും. വനത്തിനുള്ളില്‍ കഴിയുന്ന പോലുന്ന കാലാവസ്ഥയാണിവിടെയുള്ളത്.
ഭൂമി വില്‍പ്പനക്കെതിരെ സിപിഐ എം പ്രതിഷേധം
കുമളി: പീരുമേട്ടില്‍ വിനോദ സഞ്ചാരവകുപ്പിന്റെ ഗസ്റ്റ് ഹൗസ് റിസോര്‍ട്ട് മാഫിയക്ക് വില്‍ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് പീരുമേട്ടില്‍ സിപിഐ എം നേതൃത്വത്തില്‍ പ്രകടനം നടത്തി. സര്‍ക്കാരിന്റെ ഇതര വകുപ്പുകളുടെ വികസന ആവശ്യങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ കൂട്ടാക്കാത്ത വിനോദ സഞ്ചാര വകുപ്പിന്റെ കോടികള്‍ വിലമതിക്കുന്ന കണ്ണായ ഭൂപ്രദേശമാണ് സ്വകാര്യ റിസോര്‍ട്ട് മാഫിയകള്‍ക്കായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വില്‍ക്കാന്‍ നീക്കം നടത്തുന്നത്. ഭൂമി വില്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സിപിഐ എം പീരുമേട് ലോക്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. പ്രകടനത്തെ തുടര്‍ന്ന് നടന്ന യോഗത്തില്‍ പീരുമേട് ലോക്കല്‍ സെക്രട്ടറി ആര്‍ ദിനേശന്‍, ടി എം പീരുമുഹമ്മദ്, ആര്‍ ഷാജി എന്നിവര്‍ സംസാരിച്ചു.
deshabhimani 050912
പീരുമേട്ടില്‍ വിനോദ സഞ്ചാരവകുപ്പിന്റെ കൈയ്യിലുള്ള കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും റിസോര്‍ട്ട് മാഫിയക്ക് കൈമാറാനുള്ള നീക്കം യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സിപിഐ എം പീരുമേട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഇതര വകുപ്പുകളുടെ വികസന ആവശ്യങ്ങള്‍ക്ക് പോലും ഭൂമി നല്‍കാന്‍ തയാറാകാത്ത വിനോദ സഞ്ചാര വകുപ്പിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂപ്രദേശങ്ങളാണ് സ്വകാര്യ കമ്പനിക്ക് വില്‍ക്കാനുള്ള നീക്കം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്നത്. എമര്‍ജിങ് കേരളയുടെ പേരിലുള്ള ഭൂമി കൈമാറ്റത്തിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി സംശയിക്കണം.
ReplyDelete