എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ വിവാദപദ്ധതികള്‍ പിന്‍വലിക്കാന്‍ മരന്തിസഭ തീരുമാനിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വെബ്സൈറ്റിലുള്ള പദ്ധതികള്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എമര്‍ജിങ് കേരളയില്‍ അപ്രായോഗികമായ പല പദ്ധതികളും ഉള്‍പ്പെട്ടിട്ടുണ്ട്. അപ്രായോഗികമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് ഉടന്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എമര്‍ജിങ് കേരള ആശയങ്ങള്‍ പങ്കിടാനുള്ള വേദിയാണ്. അതുകൊണ്ട് തന്നെ എമര്‍ജിങ് കേരളയില്‍ ധാരണാപത്രം ഒപ്പിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പദ്ധതികള്‍ക്കും പരിസ്ഥിതി ആഘാത പഠനം നടത്തും. എമര്‍ജിങ് കേരളയില്‍ നിര്‍ദേശം വരുന്ന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് നിക്ഷേപ അനുമതി ബോര്‍ഡ് രൂപവല്‍ക്കരിക്കും. 12, 13 തീയതികളില്‍ എമര്‍ജിങ് കേരളയില്‍ ഉയര്‍ന്നു വരുന്ന ആശയങ്ങള്‍ 13 ന് വൈകിട്ട് കൊച്ചിയില്‍ ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 11നും മന്ത്രിസഭായോഗം കൊച്ചിയില്‍ ചേരും.
ഫാംടൂറിസത്തിന് തോട്ടഭുമിയുടെ അഞ്ച് ശതമാനം പ്രയോജനപ്പെടുത്താമെന്ന തീരുമാനത്തില്‍ ഭേദഗതി വരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് ശതമാനത്തിന്റെ 10 ശതമാനം മാത്രമേ ടൂറിസത്തിന് നല്‍കാവൂ. ബാക്കി ഹൈടെക്ക് കൃഷിക്ക് ഇപയോഗിക്കണം. ഇങ്ങനെ ഉപയോഗിക്കാവുന്ന ഭൂമിയുടെ വിസ്തൃതി 10 ഏക്കറായി നിജപ്പെടുത്തുകയും ചെയ്തു.
കടലാക്രമണമുണ്ടായ അമ്പലപ്പുഴ, പുന്നപ്ര, പുറക്കാട് മേഖലയില്‍ രണ്ടാഴ്ചത്തെ സൗജന്യറേഷന്‍ നല്‍കും. വലിയഴീക്കലില്‍ കടല്‍ഭിത്തി കെട്ടാന്‍ 3കോടി രൂപയും പുറക്കാട് കടല്‍ഭിത്തിക്ക് മൂന്നേമുക്കാല്‍ കോടി രൂപയുംഅനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
deshabhimani 060912
എമര്‍ജിങ് കേരളയിലെ നാല് വിവാദ പദ്ധതികള്‍ പിന്‍വലിച്ചു. നെല്ലിയാമ്പതി, വാഗമണ്‍, ഇലവീഴാപുഞ്ചിറ, ധര്‍മ്മഠം പദ്ധതികളാണ് പിന്‍വലിച്ചത്. പദ്ധതികള്‍ വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. ടൂറിസം പദ്ധതികളാണ് പിന്‍വലിച്ചിരിക്കുന്നത്. എമര്‍ജിങ് കേരള വെബ്സൈറ്റില്‍ അപ്രായോഗിക പദ്ധതികള്‍ ഉണ്ടെന്ന വിമര്‍ശനം കഴിഞ്ഞദിവസം ഉയര്‍ന്നിരുന്നു. പദ്ധതികള്‍ പരിശോധിച്ച് അപ്രായോഗികമായവ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ReplyDelete