Monday, September 10, 2012

ചടയന് നാടിന്റെ സ്മരണാഞ്ജലി


സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന് നാടിന്റെ സ്മരണാഞ്ജലി. പതിനാലാം ചരമവാര്‍ഷിക ദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളേടെ ചടയന്റെ കര്‍മ പഥങ്ങളെ അനുസ്മരിച്ചു. പാര്‍ടി ഓഫീസുകള്‍ അലങ്കരിക്കുകയും പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തുകയും ചെയ്തു. പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ ഞായറാഴ്ച രാവിലെ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. സ്റ്റേഡിയം കോര്‍ണറില്‍നിന്ന് പ്രകടനമായാണ് പുഷ്പാര്‍ച്ചനക്ക് എത്തിയത്.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യ കേന്ദ്രമായി കണ്ണൂരിനെ വളര്‍ത്തുന്നതില്‍ ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച നേതാവാണ് ചടയനെന്ന് അനുസ്മരണ സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവരും ചടയനെ അനുസ്മരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍ സ്വാഗതം പറഞ്ഞു. ചടയന്റെ ഭാര്യ ദേവകി, മക്കള്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. ചടയന്റെ ജന്മനാടായ കമ്പില്‍ബസാറില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി കെ ഹംസ, എം വി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

ദീര്‍ഘകാലം ചടയന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എം ജോസഫും കണ്ണൂര്‍ ദേശാഭിമാനിയില്‍ പി പി അബൂബക്കറും പതാക ഉയര്‍ത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധര്‍ സ്മാരക മന്ദിരത്തില്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടന്നു. ലോക്കല്‍ കമ്മിറ്റി അംഗം ആര്‍ വേണുഗോപാലന്‍ ഉണ്ണിത്താന്‍ പതാക ഉയര്‍ത്തി.

deshabhimani 100912

1 comment:

  1. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന് നാടിന്റെ സ്മരണാഞ്ജലി. പതിനാലാം ചരമവാര്‍ഷിക ദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളേടെ ചടയന്റെ കര്‍മ പഥങ്ങളെ അനുസ്മരിച്ചു. പാര്‍ടി ഓഫീസുകള്‍ അലങ്കരിക്കുകയും പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തുകയും ചെയ്തു. പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ ഞായറാഴ്ച രാവിലെ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. സ്റ്റേഡിയം കോര്‍ണറില്‍നിന്ന് പ്രകടനമായാണ് പുഷ്പാര്‍ച്ചനക്ക് എത്തിയത്.

    ReplyDelete