Monday, September 10, 2012
കൂടംകുളത്ത് വെടിവെപ്പ്; ഒരു മരണം
കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറക്കുന്നതിനെതിരെ ജനങ്ങള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ സമരസമിതി പ്രവര്‍ത്തകന്‍ മരിച്ചു. മത്സ്യബന്ധന തൊഴിലാളിയായ അന്തോണി സ്വാമി(40)യാണ് മരിച്ചത്. തൂത്തുക്കുടിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനത്തിന് നേരെയാണ് പൊലീസ് വെടിവെച്ചത്. പൊലീസും നാട്ടുകാരും തമ്മില്‍ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് കണ്ണീര്‍വാതകപ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി.
നിരവധിപേര്‍ക്ക് പരിക്കേറ്റു. നാലായിരത്തോളം പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് നടപടികളാരംഭിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. ഇന്ധനം നിറക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് തടസ്സമില്ലെന്ന് മദ്രാസ് ഹൈക്കോടതിയും കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ആണവനിലയത്തിലെ റിയാക്ടറുകള്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേരത്തെ കിട്ടിയിരുന്നു. ലഭ്യമാകുന്ന ഊര്‍ജം മുഴുവന്‍ തമിഴ്നാടിനു വേണമെന്ന ആവശ്യം പാതി അംഗീകരിക്കാന്‍ തയ്യാറായതോടെ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കുള്ള പിന്തുണ ജയലളിത സര്‍ക്കാര്‍ ദുര്‍ബലമാക്കി. ഈ സാഹചര്യത്തിലാണ് സമരസമിതി പ്രതിഷേധം നടത്തിയത്.
deshabhimani news
Labels:
കൂടങ്കുളം
Subscribe to:
Post Comments (Atom)

കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറക്കുന്നതിനെതിരെ ജനങ്ങള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ സമരസമിതി പ്രവര്‍ത്തകന്‍ മരിച്ചു.
ReplyDelete