Tuesday, September 11, 2012
നാഗമല റിസര്‍വ് വനങ്ങള്‍ ഹാരിസണ്‍ കച്ചവടമടിച്ചു
വനംവകുപ്പിന്റെ തെന്മല ഡിവിഷനിലെ 206 ഏക്കര്‍ വിസ്തൃതിയുള്ള നാഗമല റിസര്‍വ് വനങ്ങള്‍ ഹാരിസണ്‍ മലയാളം കമ്പനി മുംബൈയിലെ റിയാദ് റിസോര്‍ട്ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിക്ക് ഒന്‍പതരക്കോടി രൂപയ്ക്ക് കച്ചവടമടിച്ചു.ഹാരിസണെതിരെ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ പാട്ടക്കാലാവധി കഴിഞ്ഞ വനഭൂമി മറിച്ചുവിറ്റകാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് റവന്യൂമന്ത്രി അടൂര്‍പ്രകാശ് 'ജനയുഗ' ത്തെ അറിയിച്ചു.
തിരുവിതാംകൂര്‍ രാജഭരണകാലത്താണ് ലണ്ടനിലെ ഹാരിസണ്‍ കമ്പനിക്ക് നാഗമലയിലെ റിസര്‍വുവനങ്ങള്‍ തോട്ടമുണ്ടാക്കാന്‍ പാട്ടത്തിന് നല്‍കിയത്. 98-ല്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് ഈ ഭൂമി പാട്ടത്തിന് ഏറ്റെടുത്തു. അതിനുമുമ്പുതന്നെ 91 ല്‍ നാഗമല ഉള്‍പ്പെടെയുള്ള തെന്മല ഡിവിഷനെ സര്‍ക്കാര്‍ റിസര്‍വ് വനങ്ങളായി പ്രഖ്യാപിച്ചിരുന്നു.
ഭൂമിവില്‍പ്പന നിയമത്തിലെ ചട്ടങ്ങളനുസരിച്ച് നാഗമല എസ്റ്റേറ്റ് വില്‍ക്കുന്നതിനും വിലക്കുണ്ടായിരുന്നു.
മാത്രമല്ല ഈ ഭൂമിയുടെ പാട്ടക്കാലാവധിയും അവസാനിച്ചതിനാല്‍ നാഗമല പൂര്‍ണമായും വനഭൂമിയായി നിലനില്‍ക്കേയാണ് ഹാരിസണ്‍ കമ്പനി തങ്ങളുടെ തോട്ടമെന്നപേരില്‍ നാഗമല വനങ്ങള്‍ മുംബൈ കമ്പനിയെ കബളിപ്പിച്ച് വില്‍പ്പന നടത്തിയത്.നാഗമല എസ്റ്റേറ്റ് തങ്ങളുടെതാണെന്നു കാണിച്ച് ഇതിനിടെ റിയാദ് റിസോര്‍ട്ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെയാണ് ഹാരിസണിന്റെ വനഭൂമി കള്ളക്കച്ചവടം പുറത്തായത്.
ഹാരിസണ്‍ മലയാളം കമ്പനി നിയമവിരുദ്ധമായി പാട്ടക്കാലാവധി കഴിഞ്ഞതും റിസര്‍വ് വനമായി പ്രഖ്യാപിക്കപ്പെട്ടതുമായ സര്‍ക്കാര്‍ ഭൂമികള്‍ മറിച്ചും മുറിച്ചും വില്‍ക്കുന്നതിനെതിരെ റവന്യൂവകുപ്പ് നല്‍കിയ ഹര്‍ജിയിന്മേല്‍ വിചാരണ നടന്നുവരികയാണ്. റവന്യൂവകുപ്പിന്റെ സ്‌പെഷല്‍ പ്ലീഡര്‍ സുശീലാ ആര്‍ ഭട്ട് ഉയര്‍ത്തിയ ശക്തമായ വാദമുഖങ്ങളെ തുടര്‍ന്ന് ഹാരിസണ്‍ എസ്റ്റേറ്റുകളില്‍ നിന്നും മരം മുറിക്കുന്നത് കോടതി നിരോധിച്ചിരുന്നു.ഹാരിസണ്‍ കമ്പനി കോടതിയില്‍ ഹാജരാക്കിയ പ്രമാണങ്ങളുടെ പകര്‍പ്പുകള്‍ വ്യാജമാണെന്ന സംശയത്തെ തുടര്‍ന്ന് ഒറിജിനല്‍ ആധാരങ്ങള്‍ ഹാജരാക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശവും ഹാരിസണ് വന്‍തിരിച്ചടിയായി.
ഇതിനിടെയാണ് പാട്ടക്കാലാവധി കഴിഞ്ഞ നാഗമല എസ്റ്റേറ്റ് സ്ഥിതിചെയ്തിരുന്ന റിസര്‍വ് വനം മുംബൈ റിസോര്‍ട്ട്-റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് കച്ചവടമടിച്ച വാര്‍ത്ത പുറത്തുവരുന്നത്.വനഭൂമി നിയമവിരുദ്ധമായി വില്‍ക്കരുതെന്ന് കാണിച്ച് റവന്യൂവകുപ്പ് ഹാരിസണ്‍ കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും അത് മറികടന്നായിരുന്നു കച്ചവടമെന്നും മന്ത്രി അടൂര്‍പ്രകാശ് വ്യക്തമാക്കി. വനഭൂമി കച്ചവടം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷണം നടത്തിയിട്ടുണ്ട്. അന്വേഷണത്തിലും നാഗമല വനഭൂമി കച്ചവടം സ്ഥിരീകരിക്കപ്പെട്ടു. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഹാരിസണ്‍ കേസുകള്‍ പരിഗണിക്കുന്ന കോടതി മുമ്പാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഹാരിസണ്‍ മലയാളം കമ്പനി വ്യാജരേഖകള്‍ ചമച്ച് നാഗമല റിസര്‍വ് വനം സ്വകാര്യകമ്പനിക്ക് വിറ്റതിനെക്കുറിച്ച് വനംവകുപ്പും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും.
janayugom 110912
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
വനംവകുപ്പിന്റെ തെന്മല ഡിവിഷനിലെ 206 ഏക്കര്‍ വിസ്തൃതിയുള്ള നാഗമല റിസര്‍വ് വനങ്ങള്‍ ഹാരിസണ്‍ മലയാളം കമ്പനി മുംബൈയിലെ റിയാദ് റിസോര്‍ട്ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിക്ക് ഒന്‍പതരക്കോടി രൂപയ്ക്ക് കച്ചവടമടിച്ചു.ഹാരിസണെതിരെ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ പാട്ടക്കാലാവധി കഴിഞ്ഞ വനഭൂമി മറിച്ചുവിറ്റകാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് റവന്യൂമന്ത്രി അടൂര്‍പ്രകാശ് 'ജനയുഗ' ത്തെ അറിയിച്ചു.
ReplyDelete