തൃശൂര്‍: ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തിലുണ്ടാക്കിയ തൊഴില്‍ കരാര്‍ ലംഘിച്ചതിലും സംഘടനാ പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ച് പ്രവൃത്തി പരിചയമില്ലാത്ത വിഭാഗങ്ങളിലേക്ക് മാറ്റി നിയോഗിക്കുന്നതിലും പ്രതിഷേധിച്ച് ഒളരി മദര്‍ ആശുപത്രിയിലെ നേഴ്സുമാര്‍ ആശുപത്രി ബഹിഷ്കരണം തുടങ്ങി. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തിലാണ് ബഹിഷ്കരണം. ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളില്‍ മാത്രം ആവശ്യത്തിന് നേഴ്സുമാരെ നിയോഗിച്ച് ശേഷിക്കുന്നവരാണ് ബഹിഷ്കരണം നടത്തിയത്. രജിസ്റ്ററില്‍ ഹാജര്‍ നല്‍കാതെ അത്യാഹിത വിഭാഗങ്ങളില്‍ ഡ്യൂട്ടിക്ക് നിന്ന നേഴ്സുമാരെ ബലപ്രയോഗത്തിലൂടെ പുറത്താക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പുറത്ത് ബഹിഷ്കരണവുമായി നിന്നവരെ ആശുപത്രി അങ്കണത്തില്‍നിന്ന് പൊലീസിനെ ഉപയോഗിച്ച് നീക്കാനും ശ്രമമുണ്ടായി.
കേരളത്തില്‍ നേഴ്സിങ് സമരത്തിന് തുടക്കമിട്ട മദര്‍ ആശുപത്രിയില്‍ 2011 നവംബറില്‍ മാനേജ്മെന്റും യുഎന്‍എ യൂണിറ്റ് ഭാരവാഹികളുമായി ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനം നല്‍കാമെന്നും മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാമെന്നും അധിക ജോലിക്ക് പ്രത്യേകം അലവന്‍സ് അനുവദിക്കാമെന്നും വ്യവസ്ഥയുണ്ടാക്കി. 2012 ജനുവരിയില്‍ കരാര്‍ ലംഘിച്ചു. വീണ്ടും ലേബര്‍ ഓഫീസര്‍ ഇടപെട്ട് കരാര്‍ പാലിക്കാന്‍ നിര്‍ദേശിച്ചു. ഫെബ്രുവരിയില്‍ കരാര്‍ പാലിച്ചില്ലെന്ന് നേഴ്സുമാര്‍ പരാതിപ്പെട്ടു. എന്നാല്‍ മാനേജ്മെന്റ് വഴങ്ങിയില്ല. കഴിഞ്ഞ കുറച്ചുനാളായി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നെങ്കിലും മാനേജ്മെന്റ് പ്രതികാര നടപടികളുമായി മുന്നോട്ട് പോയി. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ വിവിധ വിഭാഗങ്ങളിലേക്ക് സ്ഥലം മാറ്റി. ഇത് രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നേഴ്സുമാര്‍ പറഞ്ഞെങ്കിലും മാനേജ്മെന്റ് നടപടി തിരുത്തിയില്ല. തുടര്‍ന്നാണ് ആശുപത്രി ബഹിഷ്കരണം ആരംഭിച്ചത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയും ലേബര്‍ ഓഫീസര്‍ വേണുഗോപാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച വിളിച്ചിരുന്നു. ജീവനക്കാരെ സ്ഥലംമാറ്റുന്നത് മാനേജ്മെന്റിന്റെ അധികാരമാണെന്ന നിലപാടാണ് എംഡി ഡോ. ഹക്കീം ലേബര്‍ ഓഫീസറെ അറിയിച്ചത്. ബഹിഷ്കരണം വ്യാഴാഴ്ചയും തുടരുമെന്ന് യുഎന്‍എ ഭാരവാഹികള്‍ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് സുധീപ് ദിലീപ്, സെക്രട്ടറി അരുണ്‍ വില്‍സണ്‍, ഭാരവാഹികളായ പി രശ്മി, അലക്സ് ഐസക് ഡേവിസ്, പി ആര്‍ സുഗുണന്‍, ഉഷ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് ബഹിഷ്കരണം. അതിനിടെ, പരിചയക്കുറവുള്ള നേഴ്സിങ് വിദ്യാര്‍ഥികളെ അത്യാഹിത വാര്‍ഡുകളിലേക്കുള്‍പ്പെടെ നിയോഗിക്കാന്‍ മാനേജ്മെന്റ് ശ്രമം നടത്തി. രോഗികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചതോടെ, ഡ്യൂട്ടിക്ക് കയറില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ കേരള നേഴ്സിങ് കൗണ്‍സിലിന് കത്തയച്ചു.
സമരം ചെയ്ത രണ്ടു നേഴ്സുമാര്‍ അറസ്റ്റില്‍
തൃശൂര്‍: സമരം ചെയ്ത രണ്ടു നേഴ്സുമാര്‍ അറസ്റ്റില്‍. മദര്‍ ആശുപത്രിയിലെ നേഴ്സുമാരെയാണ് വ്യാഴാഴ്ച അറസ്റ്റു ചെയ്തത്. ഡ്യൂട്ടി മാറിയെന്നാരോപിച്ച് നേഴ്സുമാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
deshabhimani 060912
ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തിലുണ്ടാക്കിയ തൊഴില്‍ കരാര്‍ ലംഘിച്ചതിലും സംഘടനാ പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ച് പ്രവൃത്തി പരിചയമില്ലാത്ത വിഭാഗങ്ങളിലേക്ക് മാറ്റി നിയോഗിക്കുന്നതിലും പ്രതിഷേധിച്ച് ഒളരി മദര്‍ ആശുപത്രിയിലെ നേഴ്സുമാര്‍ ആശുപത്രി ബഹിഷ്കരണം തുടങ്ങി. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തിലാണ് ബഹിഷ്കരണം. ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളില്‍ മാത്രം ആവശ്യത്തിന് നേഴ്സുമാരെ നിയോഗിച്ച് ശേഷിക്കുന്നവരാണ് ബഹിഷ്കരണം നടത്തിയത്. രജിസ്റ്ററില്‍ ഹാജര്‍ നല്‍കാതെ അത്യാഹിത വിഭാഗങ്ങളില്‍ ഡ്യൂട്ടിക്ക് നിന്ന നേഴ്സുമാരെ ബലപ്രയോഗത്തിലൂടെ പുറത്താക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പുറത്ത് ബഹിഷ്കരണവുമായി നിന്നവരെ ആശുപത്രി അങ്കണത്തില്‍നിന്ന് പൊലീസിനെ ഉപയോഗിച്ച് നീക്കാനും ശ്രമമുണ്ടായി.
ReplyDeleteമദര്‍ ആശുപത്രിയില്‍ നേഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ വെള്ളിയാഴ്ച ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും തീരുമാനമാകാത്തതിനാലാണ് പണിമുടക്ക് തുടരുന്നത്. മിനിമം വേതനം മുഴുവന്‍ പേര്‍ക്കും നല്‍കണമെന്നും മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്നും മാനേജ്മെന്റിന്റെ പ്രതികാരനടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് മദര്‍ ആശുപത്രിയില്‍ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബുധനാഴ്ച മുതല്‍ നേഴ്സുമാരുടെ സമരം തുടങ്ങിയത്. അത്യാഹിത വിഭാഗങ്ങളില്‍ മാത്രം നേഴ്സുമാരെ നിയോഗിച്ച് ശേഷിക്കുന്നവരാണ് സമരം നടത്തുന്നത്. വെള്ളിയാഴ്ച ജില്ലാ ലേബര്‍ ഓഫീസര്‍ എം കെ വേണുഗോപാല്‍ വിളിച്ചുചേര്‍ത്ത ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ മാനേജ്മെന്റ്-യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു. 10,11 തീയതികളില്‍ വീണ്ടും മാനേജ്മെന്റ്-യൂണിയന്‍ പ്രതിനിധികളുമായി ജില്ലാ ലേബര്‍ ഓഫീസര്‍ ചര്‍ച്ചനടത്തും. ഇതിനായി യൂണിയന്റെ ആവശ്യങ്ങളും മാനേജ്മെന്റിന്റെ നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ നിര്‍ദേശിച്ചു. പണിമുടക്കില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് മറ്റ് ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്ന നേഴ്സുമാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് അനിശ്ചിതകാലപണിമുടക്ക് പ്രഖ്യാപിച്ചത്. ഇതേസമയം ആശുപത്രിയില്‍ മുഴുവന്‍ പേര്‍ക്കും മിനിമം വേതനവും മൂന്ന് ഷിഫ്റ്റ് സമ്പ്രദായവും നടപ്പാക്കിയെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
ReplyDelete