Monday, September 3, 2012
നൂറിലേറെ ആശുപത്രികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ത്തി
ഇന്‍ഷുറന്‍സ് കമ്പനി സമയത്തിന് പണം നല്‍കാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ നൂറിലധികം സ്വകാര്യ ആശുപത്രികള്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ആര്‍എസ്ബിവൈ) നിര്‍ത്തലാക്കി. ഇതോടെ, പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്ത് സ്മാര്‍ട്ട് കാര്‍ഡ് ലഭിച്ച 30 ലക്ഷത്തോളം പേര്‍ക്ക് ഈ ആശുപത്രികളില്‍ സൗജന്യചികിത്സ ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നടക്കുന്ന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം അടക്കാത്തതുകൊണ്ടാണ് പണം നല്‍കാത്തതെന്നാണ് സൂചന.
കിടത്തിചികിത്സ ആവശ്യമില്ല, ചികിത്സാച്ചെലവ് സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കണം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് ഇന്‍ഷുറന്‍സ് കമ്പനി പണം നല്‍കാന്‍ മടിക്കുന്നതെന്ന് പദ്ധതി നിര്‍ത്തിയ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതെന്നും അവര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് നിരവധി സ്വകാര്യ ആശുപത്രികള്‍ക്ക് വന്‍ തുകയാണ് പദ്ധതിയില്‍നിന്ന് ലഭിക്കാനുള്ളത്. എന്നാല്‍ പണം കൊടുത്തിട്ടില്ലെന്ന് സമ്മതിക്കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന യുണൈറ്റഡ് ഇന്ത്യ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. എറണാകുളം പനയപ്പിള്ളിയിലെ ഗൗതം ആശുപത്രിക്ക് ആറ് ലക്ഷം രൂപയാണ് കിട്ടാനുള്ളത്. രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആശുപത്രിക്ക് തുക നല്‍കാത്തതെന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ വിശദീകരണം. നാലുമാസത്തെ തുക കിട്ടാതെവന്നതോടെ ആശുപത്രി പദ്ധതി ഉപേക്ഷിച്ചു. ആദ്യം ഉണ്ടായിരുന്ന 170 സ്വകാര്യ ആശുപത്രികളില്‍ 70ല്‍താഴെ മാത്രമാണ് ഇപ്പോള്‍ പദ്ധതിയിലുള്ളത്.
2008ല്‍ പദ്ധതി തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന തുകയില്‍ വര്‍ധന വരുത്താത്തതും പിന്തിരിയാന്‍ ആശുപത്രികളെ പ്രേരിപ്പിച്ചു. കിടത്തിചികിത്സയ്ക്ക് ഒരുദിവസത്തേക്ക് 500 രൂപയും ഐസിയുവില്‍ കഴിയുന്ന രോഗിക്ക് 1000 രൂപയുമാണ് ലഭിക്കുന്നത്. നാല് വര്‍ഷംകൊണ്ട് ചികിത്സാച്ചെലവും മരുന്നുകളുടെ വിലയും ഇരട്ടിയിലധികം വര്‍ധിച്ചെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രികള്‍ക്ക് നല്‍കുന്ന തുക വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. പദ്ധതി തുടങ്ങുമ്പോള്‍ 451 രൂപയായിരുന്ന പ്രീമിയം ഇപ്പോള്‍ 1351 ആയി. ഇതിനുസരിച്ച് വിഹിതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രശ്നം. സ്മാര്‍ട്ട് കാര്‍ഡുള്ളവര്‍ക്ക് സാധാരണപ്രസവത്തിന് 4500 രൂപയും സിസേറിയന് 8500 രൂപയുമാണ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയിരുന്നത്. ഫെബ്രുവരിയില്‍ ഇത് യഥാക്രമം 2500, 4500 എന്നിങ്ങനെയാക്കി കുറച്ചു. സ്വകാര്യ ആശുപത്രി അധികൃതര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെ ആഗസ്ത്മുതല്‍ വീണ്ടും പഴയ തുകയായി ഉയര്‍ത്തി. ജില്ലകളില്‍ പദ്ധതിയെക്കുറിച്ച് അറിയാന്‍ സ്ഥാപിച്ചിട്ടുള്ള കോള്‍സെന്റര്‍ നമ്പറുകളില്‍ വിളിച്ചാല്‍ മറുപടി ലഭിക്കുന്നില്ല.
(ജിജോ ജോര്‍ജ്)
deshabhimani 030912
Labels:
ആരോഗ്യരംഗം
Subscribe to:
Post Comments (Atom)

ReplyDelete