Monday, September 10, 2012
സുധാകരന് കോടതിയുടെ വിമര്‍ശം
ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ക്കണ്ടതായി പ്രസംഗിച്ച കെ സുധാകരന് എം പിക്ക് കോടതിയുടെ വിമര്‍ശം. കേസ് തുടരുന്നത് സംബന്ധിച്ചുള്ള ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിച്ചു. വെള്ളിയാഴ്ച കേസ് പരിഗണിച്ച ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് 3 ഉപഹര്‍ജികള്‍ തള്ളി. പൊതുപ്രവര്‍ത്തകര്‍ വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു. കോടതിയെ അധിക്ഷേപിച്ചതിന് സുധാകരനെതിരെ നല്കിയ കോടതിയലക്ഷ്യക്കേസും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയും തള്ളി.
കോടതിയില്‍ വിശ്വാസമില്ലാത്തതിനാല്‍ കേസ് മാറ്റണമെന്ന സുധാകരന്റെ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഹൈക്കാടതി വിധി റദ്ദാക്കിക്കാന്‍ സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് താന്‍ നേരിട്ട് കണ്ടുവെന്ന സുധാകരന്റെ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് കേസുണ്ടായത്. കൊട്ടാരക്കരയില്‍ ആര് ബാലകൃഷ്ണപിള്ളക്ക് നല്കിയ സ്വീകരണത്തിലായിരുന്നു പ്രസംഗം.
deshabhimani news
Subscribe to:
Post Comments (Atom)

ReplyDelete