Wednesday, September 12, 2012
കുടുംബശ്രീയെ തകര്‍ക്കാന്‍ നീക്കം; ലക്ഷ്യം കേന്ദ്രഫണ്ട്
സ്ത്രീശാക്തീകരണത്തില്‍ ലോകത്തിനുതന്നെ മാതൃകയായ കുടുംബശ്രീയെ തകര്‍ക്കാന്‍ മന്ത്രിയുടെയും കോണ്‍ഗ്രസ് എംപിമാരുടെയും നീക്കം. കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേഷ് കുടുംബശ്രീക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്ന് ആരോപിച്ച് സോണിയ ഗാന്ധിക്ക് മന്ത്രി കെ സി ജോസഫ് പരാതി നല്‍കി. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍ആര്‍എല്‍എം) നടത്തിപ്പ് കുടുംബശ്രീവഴിയാണ് നടത്തുകയെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. എന്‍ആര്‍എല്‍എമ്മിന്റെ കേരളത്തിലെ നടത്തിപ്പില്‍നിന്ന് കുടുംബശ്രീയെ ഒഴിവാക്കാന്‍ നേരത്തെതന്നെ യുഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. കോടികള്‍ ഒഴുകുന്ന ഈ പദ്ധതി ഗ്രാമവികസനവകുപ്പിനെ നേരിട്ട് ഏല്‍പ്പിക്കണമെന്നായിരുന്നു ആവശ്യം. ഫണ്ട് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടന പി ടി തോമസ് എംപിയുടെ ശുപാര്‍ശക്കത്തോടെ കേന്ദ്രമന്ത്രി ജയറാം രമേഷിന് നിവേദനം നല്‍കിയിരുന്നു. "മറ്റ് ഏജന്‍സികള്‍" എന്നതിലൂടെ സൂചിപ്പിച്ചത് സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയായ കുടുംബശ്രീയെയാണ്. എന്നാല്‍, കുടുംബശ്രീവഴിതന്നെ പദ്ധതി നടത്താനുള്ള ജയറാം രമേഷിന്റെ തീരുമാനമാണ് കെ സി ജോസഫിനെയും കോണ്‍ഗ്രസ് എംപിമാരെയും ചൊടിപ്പിച്ചത്.
ദേശീയ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീയെ നിയോഗിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വനിതാക്ഷേമ ഓഫീസറടക്കം നാലു തസ്തിക ഗ്രാമവികസനവകുപ്പില്‍നിന്ന് കുടുംബശ്രീയിലേക്ക് മാറ്റുകയും ചെയ്തു. ഇത് നിലനില്‍ക്കെത്തന്നെയാണ് കുടുംബശ്രീയെ ഒഴിവാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തന്ത്രം മെനഞ്ഞത്.
എന്‍ആര്‍എല്‍എം നടപ്പാക്കുന്നതിന് കുടുംബശ്രീയെ മാതൃകയാക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധിസംഘങ്ങള്‍ കേരളത്തിലെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവന്ന സ്വര്‍ണജയന്തി സ്വറോസ്ഗാര്‍ യോജനയുടെ (എസ്ജിഎസ്വൈ) തുടര്‍പദ്ധതിയാണ് എന്‍ആര്‍എല്‍എം. ഇത് കുടുംബശ്രീവഴി നടത്തുന്നത് പഞ്ചായത്ത്രാജിനെതിരാണെന്നാണ് കെ സി ജോസഫിന്റെയും കോണ്‍ഗ്രസ് എംപിമാരുടെയും വാദം. ബ്ലോക്ക് പഞ്ചായത്തിന് നേരിട്ട് ചുമതല ലഭിച്ചാല്‍, കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജനശ്രീക്ക് ഫണ്ട് തിരിച്ചുവിടാമെന്നും അവര്‍ കണക്കുകൂട്ടുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടുംബശ്രീ വ്യാപിപ്പിക്കാനുള്ള ചുമതല ജയറാം രമേഷ് "ഇടതുപക്ഷ ആഭിമുഖ്യമുള്ള" ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചെന്നും കെ സി ജോസഫ് പരാതിപ്പെട്ടു. കേന്ദ്ര ഗ്രാമ വികസനവകുപ്പിലെ ഉന്നതോദ്യോഗസ്ഥനായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മുന്‍ തദ്ദേശവകുപ്പ് സെക്രട്ടറി എസ് എം വിജയാനന്ദിനെ ഒഴിവാക്കുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നില്‍. കേരളത്തില്‍ കുടുംബശ്രീയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകസംഭാവന നല്‍കിയ വിജയാനന്ദ് തങ്ങളുടെ നീക്കങ്ങള്‍ക്ക് തടസ്സമാകുമെന്ന് ഭയപ്പെട്ടാണ് "ഇടത് ആഭിമുഖ്യം" ആരോപിക്കുന്നത്.
മന്ത്രി കെ സി ജോസഫ് നിലപാട് തിരുത്തണം: ഇ പി
കുടുംബശ്രീയെ തകര്‍ക്കാന്‍ മന്ത്രി കെ സി ജോസഫ് നടത്തുന്ന ശ്രമം അവസാനിപ്പിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദേശീയ ഉപജീവന മിഷന്‍ കുടുംബശ്രീയെ ഒഴിവാക്കി മറ്റ് ചില ഏജന്‍സികളെ ഏല്‍പ്പിക്കാനായി കെ സി ജോസഫ് നടത്തുന്ന ശ്രമം എല്ലാ പരിധികളും ലംഘിക്കുന്നതാണ്. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ പാര്‍ശ്വവര്‍ത്തികള്‍ക്കും സ്വന്തക്കാര്‍ക്കുമായി ഔദ്യോഗിക സ്ഥാനമാനങ്ങള്‍ പങ്കിട്ടുനല്‍കാനുള്ള കെ സി ജോസഫിന്റെ നീക്കം തടഞ്ഞ കേന്ദ്രസര്‍ക്കാരിനെതിരെപോലും ഉപജാപം നടത്തുന്നത് മന്ത്രിക്ക് ചേര്‍ന്ന പ്രവൃത്തിയല്ല. എംഎല്‍എ എന്ന നിലയില്‍ തികച്ചും ഏകപക്ഷീയമായി പ്രവര്‍ത്തിച്ച ജോസഫ് അതേ രീതിയില്‍ത്തന്നെയാണ് മന്ത്രിസ്ഥാനത്തും തുടരുന്നത്. തന്റെ മണ്ഡലത്തില്‍ സിപിഐ എമ്മിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ വികസനം മുടക്കാനാണ് കെ സി ജോസഫ് എന്നും ശ്രമിച്ചിട്ടുള്ളത്. മലപ്പട്ടം പഞ്ചായത്ത് അതിനുദാഹരണമാണ്.
മന്ത്രിയായപ്പോഴും എല്ലാവരുടെയും മന്ത്രിയാണെന്നത് മറന്ന് സ്വാര്‍ഥതാല്‍പ്പര്യക്കാരായ ഏതാനും കോണ്‍ഗ്രസുകാരുടെ താളത്തിന് തുള്ളുകയാണ് ജോസഫ്. പ്രതിപക്ഷവുമായോ സ്വന്തം പാര്‍ടിയിലെയും മുന്നണിയിലെയും തനിക്കിഷ്ടമില്ലാത്തവരുമായോ ഒരു തരത്തിലും സൗഹാര്‍ദസമീപനം വേണ്ട എന്നതാണ് മന്ത്രിയുടെ നിലപാട്. ഇത് ഭരണഘടനയുടെയും സത്യപ്രതിജ്ഞയുടെയും ലംഘനമാണ്. നാടിന്റെ പൊതുവായ വിഷയങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ മന്ത്രി തയ്യാറാകണം. അത് ഉറപ്പാക്കാനുള്ള ഇടപെടല്‍ യുഡിഎഫ് നേതൃത്വത്തില്‍നിന്ന് ഉണ്ടാകണമെന്നും ഇ പി ആവശ്യപ്പെട്ടു.
deshabhimani 120912
Labels:
കുടുംബശ്രീ,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
സ്ത്രീശാക്തീകരണത്തില്‍ ലോകത്തിനുതന്നെ മാതൃകയായ കുടുംബശ്രീയെ തകര്‍ക്കാന്‍ മന്ത്രിയുടെയും കോണ്‍ഗ്രസ് എംപിമാരുടെയും നീക്കം. കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേഷ് കുടുംബശ്രീക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്ന് ആരോപിച്ച് സോണിയ ഗാന്ധിക്ക് മന്ത്രി കെ സി ജോസഫ് പരാതി നല്‍കി. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍ആര്‍എല്‍എം) നടത്തിപ്പ് കുടുംബശ്രീവഴിയാണ് നടത്തുകയെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു.
ReplyDelete