Thursday, March 6, 2014

വോട്ടര്‍പട്ടികയില്‍ 9 വരെ പേരു ചേര്‍ക്കാം

വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ മാര്‍ച്ച് ഒമ്പതുവരെ അവസരമുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു. ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പരിശോധന നടത്തി നടപടികളെടുക്കും. തിരിച്ചറിയല്‍ കാര്‍ഡും ഇവര്‍ എത്തിക്കും. ഒമ്പതിന് ശേഷം അപേക്ഷ നല്‍കുന്നവര്‍ക്ക് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ല. ജനുവരി 22ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ ഇനി ഒഴിവാക്കാനാവില്ല.

നിലവില്‍ പേര് ചേര്‍ക്കാനും തെറ്റുതിരുത്താനും മണ്ഡലം മാറ്റാനുമായുള്ള 2.29 ലക്ഷം അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ട്. ഇവ അഞ്ച് ദിവസത്തിനകം തീര്‍പ്പാക്കും. പട്ടിക കലക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ കൈവശവും വോട്ടര്‍ പട്ടികയുണ്ട്. കലക്ടറേറ്റ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ ടച്ച് സ്ക്രീന്‍ സംവിധാനത്തിലും പട്ടിക പരിശോധിക്കാം. പേരുണ്ടോയെന്ന് പരിശോധിക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റില്‍ അവസരമുണ്ട്. എല്ലാ വോട്ടര്‍മാര്‍ക്കും പോളിങ്ങിന് ഏഴു ദിവസംമുമ്പ് ഫോട്ടോയോടു കൂടിയ വോട്ടേഴ്സ് സ്ലിപ്പ് നല്‍കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണ് ഇത് വിതരണംചെയ്യുക.

deshabhimani

No comments:

Post a Comment