ബംഗാളിലും ത്രിപുരയിലും ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബംഗാളില്‍ 42 സീറ്റില്‍ സിപിഐ എം 32 സീറ്റില്‍ മത്സരിക്കും. സിപിഐയും ഫോര്‍വേഡ്ബ്ലോക്കും മൂന്നു വീതം സീറ്റിലും ആര്‍എസ്പി ബാക്കി സീറ്റിലും മത്സരിക്കും. ത്രിപുരയില്‍ രണ്ടു സീറ്റിലും സിപിഐ എം ജനവിധി തേടും. ത്രിപുര വെസ്റ്റില്‍ ശങ്കര്‍പ്രസാദ് ദത്തയും ഈസ്റ്റില്‍ ജിതേന്ദ്ര ചൗധരിയും മത്സരിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഖഗന്‍ദാസ് അറിയിച്ചു. ബംഗാളില്‍ 26 പേര് പുതുമുഖങ്ങളാണ്് അതില്‍&ലവേ;21 പേര് സിപിഐ എം സ്ഥാനാര്‍ഥികള്‍. രണ്ടുപേര്‍വീതം സിപിഐയുടെയും ആര്‍എസ്പിയുടെയും ഒരാള്‍ ഫോര്‍വേഡ് ബ്ലോക്കിന്റെയും. ആറു വനിതകളും പട്ടികയിലുണ്ട്. നിലവിലുള്ള എംപിമാരില്‍ നാലുപേര്‍ ഇത്തവണ മത്സരിക്കില്ല. സിപിഐ ദേശീയ നേതാവും മുതിര്‍ന്ന പാര്‍ലമെന്റേറിയനുമായ ഗുരുദാസ് ദാസ് ഗുപ്തയും മത്സരിക്കില്ല. സിപിഐ എം കേന്ദ്രകമ്മറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവുമായ സുഭാഷിണി അലി ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പുരില്നിന്ന് മത്സരിക്കും. ലോക്സഭയിലെ സിപിഐ എം കക്ഷി നേതാവായ ബാസുദേബ് ആചാര്യ ബാങ്കുറയില്നിന്ന് പത്താം തവണ അങ്കം കുറിക്കും. ഇടതുമുന്നണി മന്ത്രിസഭയിലെ മുന്‍ ധനകാര്യ മന്ത്രി അഷിം ദാസ്ഗുപ്ത ഡംഡമിലും ഡിവൈഎഫ്ഐ മുന്‍ ജനറല്‍&ലവേ;സെക്രട്ടറി തപസ് സിന്‍ഹ കിഴക്കന്‍ മിഡ്നാപ്പുരിലെ കാന്തിയിലും ജനവിധി തേടും. മറ്റു
സിപിഐ എം സ്ഥാനാര്‍ഥികള്‍: മഹേന്ദ്രകുമാര്‍ റോയ്, (ജല്‍പായ്ഗുരി), സമന്പാഠക്(ഡാര്‍ജിലിങ്), മുഹമ്മദ് സലിം(റായ്ഗഞ്ച്), ഖഗന്‍ മുര്‍മു(മാള്‍ദ നോര്‍ത്ത്), അബ്ദുള്‍ ഹസ്നത് ഖാന് (മാള്‍ദ സൗത്ത്), മുസാഫിര്‍ ഹുസൈന്(ജാംഗിപുര്‍), ബദറുദ്ജാഖാന് (മുര്‍ഷിദാബാദ്), ഡോ. ശന്തനു ഝാ(കൃഷ്ണനഗര്‍), അര്‍ച്ചന ബിശ്വാസ്(റാണാഘട്ട്), ഡോ. ദേബേഷ് ദാസ്(ബാന്ഗാവ്), റിങ്കുനാസ്കര്(മധുരാപുര്‍), ഡോ. അബ്ദുള്‍ ഹസ്നത്(ഡയമണ്ട് ഹാര്‍ബര്‍), ഡോ. സുജന്‍ ചക്രവര്‍ത്തി(ജാദവ്പുര്‍), ഡോ. നന്ദിനി മുഖര്‍ജി(സൗത്ത് കൊല്‍ക്കത്ത), രൂപ ബാഗ്ചി(നോര്‍ത്ത് കൊല്‍ക്കത്ത), ശ്രീദീപ് ഭട്ടാചാര്യ(ഹൗറ), സബീറുദീന് മൊള്ള(ഉലുബേരിയ), തീര്‍ഥങ്കര്‍ റോയ്(ശ്രീരാംപുര്‍), പ്രദീപ് ഷാ(ഹുഗ്ലി), ശക്തി മോഹന്‍ മാലിക്(ആരാംബാഗ്), ഇബ്രാഹിം അലി(താംലുക്), ഡോ. പുളിന് ബാസ്കെ(}ഝാര്‍ഗ്രാം), സുസ്മിത ബൗരി(ബിഷ്ണുപുര്‍), ഈശ്വര്‍ ചന്ദ്രദാസ്(ഈസ്റ്റ് ബര്‍ധമാന്‍), സെയ്ദുള്‍ ഹഖ്(ബര്‍ധമാന്‍ -ദുര്‍ഗാപുര്‍), ബംഗ്ഷുഗോപാല് ചൗധരി(അസന്‍സോള്‍), ഡോ. രാമചന്ദ്രഡോം(ബോല്പുര്), ഡോ. കമ്രെ ഇലാഹി(ബിര്‍ഭൂം). ഫോര്‍വേഡ് ബ്ലോക് സ്ഥാനാര്‍ഥികള്‍: ദീപക് കുമാര്‍ റോയ്(കൂച്ച്ബിഹാര്‍), ഡോ. മുര്‍താസ ഹുസൈന്(ബാരാസാത്), നര്‍ഹരി മഹാതോ(പുരുലിയ). സിപിഐ സ്ഥാനാര്‍ഥികള്‍: നൂറുള്‍ ഹുദ(ഹസിരാത്), സന്തോഷ് റാണ(ഖാടല്), പ്രബോധ്പാണ്ഡ (മേദിനിപുര്‍). ആര്‍എസ്പി സ്ഥാനാര്‍ഥികള്‍: ബിമല്‍ സര്‍ക്കാര്‍(ബാലുര്‍ഘട്ട്), പ്രമാതേസ് മുഖര്‍ജി(ബെഹ്റാംപുര്), സുഭാഷ് നസ്കര്‍(ജോയ്നഗര്‍). തൃണമൂല്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിനിമാതാരങ്ങളും പാട്ടുകാരും കളിക്കാരും പട്ടികയിലുണ്ട്. ഫുട്ബോള്‍ താരമായ ബൈജുങ് ബൂട്ടിയ, സിനിമാതാരങ്ങളായ മൂണ്‍മൂണ്‍ സെന്‍, സതാപ്തി റോയ്, തപസ് റോയ്, ദേബ് എന്നിവര്‍ പട്ടികയിലുണ്ട്. വിമതന് കബീര്‍ സുമനെ മമത ഒഴിവാക്കി.
ഗോപി deshabhimani
No comments:
Post a Comment