Thursday, March 6, 2014

കെ സി രാമചന്ദ്രനെ സിപിഐ എമ്മില്‍ നിന്ന് പുറത്താക്കി

ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐ എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനെ പാര്‍ടിയില്‍നിന്നും പുറത്താക്കാന്‍ കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, എം എ ബേബി എന്നിവര്‍ പങ്കെടുത്തു. പാര്‍ടി പോളിറ്റ് ബ്യൂറോയുടെ മേല്‍നോട്ടത്തില്‍ നടന്ന ഇതു സംബന്ധിച്ച അന്വേഷണത്തില്‍ താഴെ കൊടുത്ത കാര്യങ്ങളാണ് കണ്ടെത്തിയത്.

വധത്തിന് പാര്‍ടിയുടെ സംസ്ഥാന-ജില്ലാ-ഏരിയാ നേതൃത്വത്തിന്റെ അറിവോ ആലോചനയോ ഉണ്ടായിട്ടില്ല. ടി പി ചന്ദ്രശേഖരന്‍ സിപിഐ എമ്മില്‍ അച്ചടക്കനടപടിക്ക് വിധേയനായതിനെത്തുടര്‍ന്ന് പ്രാദേശികമായി നടന്ന സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും ആര്‍എംപിക്കാരും സിപിഐ എം പ്രാദേശിക പ്രവര്‍ത്തകരും തമ്മില്‍ കടുത്ത ശത്രുത വളര്‍ന്നുവരികയുണ്ടായി. ഇതിനെത്തുടര്‍ന്ന് രാമചന്ദ്രന്‍ ഒട്ടേറെ കേസില്‍ ഉള്‍പ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. രാമചന്ദ്രന്‍ ചെറിയ കരാര്‍ പണികള്‍ ഉപജീവനമാര്‍ഗത്തിനായി ഏറ്റെടുത്തുപോന്നത് ടി പി ചന്ദ്രശേഖരന്‍ ഇടപെട്ട് മുടക്കുന്ന സാഹചര്യവും ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ടി പി ചന്ദ്രശേഖരനോട് അന്ന് ഉണ്ടായ വ്യക്തിവിരോധമാണ് വധത്തിന് കാരണമായത്.

deshabhimani

No comments:

Post a Comment