Sunday, March 16, 2014

രാമദാസിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന: സിപിഐ എം

കൊടുങ്ങല്ലൂര്‍: പെരിഞ്ഞനത്ത് തളിയപ്പാടത്ത് നവാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ എം പെരിഞ്ഞനം ലോക്കല്‍ സെക്രട്ടറി എന്‍ കെ രാമദാസിനെ പൊലീസ് പ്രതിപട്ടികയില്‍പ്പെടുത്തി അറസ്റ്റുചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐ എം കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ദാരുണമായ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് പൊലീസിന്റെ ശ്രമം. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച രാമദാസിനെയാണ് പ്രതിയാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മതിലകം എസ്ഐ ആവശ്യപ്പെട്ടപ്പോള്‍ സാധാരണപോലെ സ്റ്റേഷനില്‍ ചെന്നയാളാണ് രാമദാസ്. അങ്ങനെയുള്ള ഒരാളെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ ടീമിന്റെ ക്യാപ്റ്റന്‍ എന്നുപറഞ്ഞാണ് കേസില്‍ പെടുത്തിയത്. ഇത് സിപിഐ എമ്മിനെ സമൂഹമധ്യത്തില്‍ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഈ അവസരത്തില്‍ സംഭവത്തെ സിപിഐ എമ്മിനെതിരെ തിരിച്ചുവിട്ട് രാഷ്ട്രീയലാഭം കൊയ്യാനാണ് സര്‍ക്കാരിന്റെ ശ്രമം. കൊലപാതകം നടന്ന ഉടനെത്തന്നെ കേസന്വേഷണം എങ്ങനെ പോകണമെന്നുള്ള തിരക്കഥ ബിജെപി തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇത് നടപ്പാക്കുകവഴി ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രാഷ്ട്രീയ പിന്തുണയാണ് ഭരണകക്ഷി ലക്ഷ്യമാക്കുന്നത്. സിപിഐ എം ഏരിയþജില്ലാþസംസ്ഥാന കമ്മിറ്റി നേതാക്കളെയും പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
desh news march 04
സിപിഐ എം പെരിഞ്ഞനം ലോക്കല്‍ കമ്മിറ്റി ഓഫീസ് പരിശോധനയ്ക്കെത്തിയ പൊലീസ് സംഘം ഓഫീസില്‍ ചോരക്കറയും വാള്‍ പൊതിയാനുപയോഗിച്ച കടലാസും കണ്ടുവെന്ന് പറയുന്നത് കള്ളക്കഥയാണ്. ഓഫീസിനകത്ത് രഹസ്യ അറയുണ്ടെന്ന പൊലീസ് വാദവും പച്ചക്കള്ളമാണ്. ഇത് ആര്‍ക്കും പരിശോധിക്കാവുന്നതാണ്. അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ പാര്‍ടി ഓഫീസിന് സമീപത്തെ കുളത്തില്‍നിന്ന് കണ്ടെടുത്തു എന്ന് പറയുന്നതും വിശ്വസനീയമല്ല. ആയുധങ്ങള്‍ കൈയില്‍ കൊടുത്തുകൊണ്ട് പ്രതികളെ സിപിഐ എം ഓഫീസിന് മുന്നില്‍ നിരത്തി നിര്‍ത്തി ഓഫീസ് ഉള്‍പ്പെടുന്ന നിലയില്‍ പൊലീസ് ഫോട്ടോയെടുപ്പിച്ചതും നല്ല ഉദ്ദേശത്തോടെയല്ല. പൊലീസിന്റെ പക്ഷപാതപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും സിപിഐ എം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment