Thursday, March 13, 2014

സിപിഐ എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

16ാം ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മല്‍സരിക്കുന്ന സിപിഐ എം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ സിറ്റിങ്ങ് എംപിമാരായ പി കരുണാകരന്‍, എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത് എന്നിവര്‍ മല്‍സരിയ്ക്കും.

കൊല്ലത്ത് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ് സ്ഥാനാര്‍ഥി. മറ്റ് സ്ഥാനാര്‍ഥികള്‍: പി കെ ശ്രീമതി(കണ്ണൂര്‍), എ എന്‍ ഷംസീര്‍(വടകര), എ വിജയരാഘവന്‍(കോഴിക്കോട്), പി കെ സൈനബ(മലപ്പുറം), സി ബി ചന്ദ്രബാബു(ആലപ്പുഴ).

സിപിഐ എം സ്വതന്ത്രര്‍: വി അബ്ദുള്‍ റഹ്മാന്‍(പൊന്നാനി), ഇന്നസെന്റ്(ചാലക്കുടി), ക്രിസ്റ്റി ഫെര്‍ണാണ്ടസ്(എറണാകുളം), പീലിപ്പോസ് തോമസ്(പത്തനംതിട്ട), ജോയ്സ് ജോര്‍ജ്ജ്(ഇടുക്കി).

deshabhimani

No comments:

Post a Comment