Saturday, March 15, 2014

ഇന്റര്‍വ്യുവില്‍ കൂട്ട ഒഴിവാക്കല്‍

എസ്ബിടി പ്യൂണ്‍ തസ്തികയിലേക്ക് നടന്ന ഇന്റര്‍വ്യുവില്‍ ഉദ്യോഗാര്‍ഥികളെ കൂട്ടത്തോടെ ഒഴിവാക്കി. അപേക്ഷയില്‍ ഇല്ലാത്ത നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് ഒഴിവാക്കല്‍. പരീക്ഷയും പട്ടിക പ്രസിദ്ധീകരണവും കഴിഞ്ഞായിരുന്നു ഇന്റര്‍വ്യു. കേരളത്തില്‍നിന്ന് പട്ടികയില്‍ ഇടംനേടിയ 289 പേരില്‍ പകുതിയോളംപേര്‍ ഹാജരായില്ല. പങ്കെടുത്തവരില്‍ ഭൂരിഭാഗത്തെയും വിവിധ കാരണങ്ങള്‍ കാട്ടി ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചില്ല. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് അറിയിപ്പ് നല്‍കാതിരുന്നതും പ്രചാരം കുറവുള്ള പത്രത്തില്‍ ഇന്റര്‍വ്യു അറിയിപ്പ് നല്‍കിയതും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ റാങ്ക് ലിസ്റ്റില്‍ ഇടംനേടിയതും പഠനം പൂര്‍ത്തിയാക്കിയ സ്ഥാപനത്തില്‍നിന്ന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയും ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറയാന്‍ കാരണമായി.

കേരളത്തിന് പുറത്തുള്ള സോണുകളിലെ ഇന്റര്‍വ്യൂവും സമാനമാണ്. 12, 13 തീയതികളിലായി കേരളത്തില്‍ ആറ് സോണുകളിലായിരുന്നു ഇന്റര്‍വ്യു. തിരുവനന്തപുരം സോണില്‍ 61ഉം കൊല്ലം സോണില്‍് 47ഉം കോട്ടയം സോണില്‍ 15 ഉം തൃശൂള്‍ സോണില്‍ 58ഉം എറണാകുളം സോണില്‍ 30ഉം കോഴിക്കോട് സോണില്‍ 78 ഉം പേരാണ് ഇന്റര്‍വ്യുവിന് ഹാജരാകേണ്ടത്. ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ എത്തിയവരില്‍ ഐടിഐ, ഐടിസി, ഡിപ്ലോമ ടെക്നിക്കല്‍ കോഴ്സുകള്‍ പാസായവരെ ഉന്നത യോഗ്യതയുണ്ടെന്ന പറഞ്ഞ് ഒഴിവാക്കി. വിവിധ സേനകളില്‍ 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിക്കുമ്പോള്‍ നല്‍കുന്ന ബിരുദത്തിനു സമാനമായ സര്‍ട്ടിഫിക്കറ്റുണ്ടെന്ന് കാട്ടി വിമുക്തഭടന്‍മാരെ ഒഴിവാക്കി.

ആര്‍ ഹണീഷ്കുമാര്‍ deshabhimani

No comments:

Post a Comment