Saturday, March 15, 2014

കോണ്‍ഗ്രസിന്റെ തകര്‍ച്ച മുതലാക്കാമെന്ന ബിജെപി യുടെ മോഹം നടക്കില്ല: വിഎസ്

പാലക്കാട്: വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകരുമ്പോള്‍ ആ അവസരം മുതലാക്കൊമെന്ന തന്ത്രമാണ് ബിജെപി യുടേതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. യുപിഎ സര്‍ക്കാറിന്റെ നയങ്ങള്‍ നേരിട്ട് മനിസിലാക്കിയവരാണ് ഇത്തവണ വോട്ട്ചെയ്യാന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ തകര്‍ച്ച മുതലാക്കാമെന്ന ബിജെപിയുടെ മോഹം നടക്കാന്‍പോകുന്നില്ലെന്നും വി എസ് പറഞ്ഞു.

ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ വടക്കഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎസര്‍ക്കാര്‍ എല്ലാരംഗത്തും അഴിമതിയാണ് നടത്തുന്നത്. ഉപ്പ്തൊട്ട് കര്‍പ്പൂരംവരെ വലക്കയറ്റം. ഇടതുപക്ഷം പിന്തുണനല്‍കിയപ്പോള്‍ യുപിഎ സര്‍ക്കാറിനുമേല്‍ ഒരു കടിഞ്ഞാണുണ്ടായിരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതായപ്പോള്‍ അവര്‍ക്ക് നിയന്ത്രണമില്ലാതായി. കോര്‍പ്പറേറ്റുകളെ സഹായിക്കുക എന്നത് അവരുടെ അടിസ്ഥാന നയമായി. ഡീസലിന്റേയും പെട്രോളിന്റേയും വില ഇരട്ടിയായി. പ്രധാനമന്ത്രിയുടെ മൂക്കിനുതാഴെപോലും ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഇല്ലാതായി. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് യാത്രചെയ്യാന്‍പോലും കഴിയാത്ത അവസ്ഥ.ഇത്തരം സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച അനിവാര്യമാക്കി.

ഈ സാഹചര്യം മുതലാക്കാന്‍ ശ്രമിക്കുന്ന ബിജെപി യുടെ നേതാവ് കടുത്ത വര്‍ഗീയവാദിയാണ്. ഈ രണ്ട് ദുഷ്ടശക്തികളില്‍നിന്നും രാജ്യത്തെ രക്ഷിക്കേണ്ടത് മതനിരപേക്ഷ ഇന്ത്യയുടെ കടമയാണ്. ഇടതുപക്ഷ കക്ഷികള്‍ നേതൃത്വം നല്‍കുന്ന മൂന്നാംബദല്‍ ശക്തിപ്പെടുത്താന്‍ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാക്കണമെന്നും വിഎസ് അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment