ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുപക്ഷമില്ലാത്ത ഒരു ബദലും പ്രായോഗികമാകില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. മതനിരപേക്ഷ ജനാധിപത്യശക്തികളെ ഏകോപിപ്പിച്ച് രാജ്യത്തിന് ഗുണകരമായ ഒരു ബദല്‍ സംവിധാനമുണ്ടാക്കാനാണ് ഇടതുപക്ഷം മുന്‍കൈയെടുക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ അതിന് ഇടതുപക്ഷത്തിനേ കഴിയൂ. ഈ ശ്രമം വളരെയേറെ മുന്നോട്ടുനീങ്ങി. ഇടതുപക്ഷം ഇത്തവണ കൂടുതല്‍സീറ്റ് നേടും. നീതിപൂര്‍വമായി തെരഞ്ഞെടുപ്പു നടന്നാല്‍&ലവേ; ബംഗാളില്‍ ഇടതുമുന്നണി കൂടുതല്‍&ലവേ;സീറ്റ് നേടും. കൊല്‍ക്കത്തയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.
മൂന്നാംമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്നതിന് പ്രസക്തിയില്ല. തെരഞ്ഞെടുപ്പിനുശേഷം അതു തീരുമാനിക്കും. 1977 മുതല്‍&ലവേ;കേന്ദ്രത്തില്‍ പലവട്ടം കോണ്‍ഗ്രസ്-ബിജെപി ഇതര പാര്‍ടികളുടെ കൂട്ടുകെട്ട് അധികാരത്തില്‍&ലവേ;വന്നിട്ടുണ്ട്. അന്നൊക്കെ തെരഞ്ഞെടുപ്പിനുശേഷമാണ് നേതാവിനെ തീരുമാനിച്ചത്. ഇപ്പോഴും അത് വലിയൊരു പ്രശ്നമാകില്ല. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കന്‍ കഴിയുമെന്നതാണ് മുഖ്യം. ജനകീയ ആവശ്യമുന്നയിച്ച് വിശാല ഐക്യവേദി കെട്ടിപ്പടുക്കുന്നതാണ് പ്രധാനകാര്യം. ഒരു വര്‍ഷത്തിലധികമായി ഇടതുപക്ഷം സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ പല ജനാധിപത്യ-മതേതരകക്ഷികളും അണിനിരന്നത് തങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങളോട് അവര്‍ യോജിക്കുന്നതുകൊണ്ടാണ്. ബിജെപിയുടെ സാമ്പത്തികനയം കോണ്‍ഗ്രസിന്റേതില്‍നിന്ന് ഒട്ടും ഭിന്നമല്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് കഴിയില്ല. തൃണമൂല്‍ കോണ്‍ഗ്രസിന് വ്യക്തമായ ഒരു നയവുമില്ല. ബംഗാളില്‍ വന്‍തോതില്‍ ജനാധിപത്യധ്വംസനവും അക്രമവും അരങ്ങേറുകയാണ്-യെച്ചൂരി പറഞ്ഞു.
ഗോപി deshabhimani
No comments:
Post a Comment