Friday, March 14, 2014

ചെങ്കോട്ട കാക്കാന്‍ വീണ്ടും പി കെ ബിജു

ആലത്തൂര്‍ ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എമ്മിലെ പി കെ ബിജുവിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രചാരണത്തിന് തുടക്കമായി. കഴിഞ്ഞതവണ നേടിയ മികച്ച വിജയം കൂടുതല്‍ തിളക്കത്തോടെ ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍. അഞ്ച്വര്‍ഷത്തെ പാര്‍ലമെന്റ് പ്രവര്‍ത്തനംകൊണ്ട് മണ്ഡലത്തില്‍ എല്ലാ മേഖലയിലും വികസനം എത്തിക്കുന്നതിനും അടിസ്ഥാനവര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അദ്ദേഹത്തിനായി എന്നതുതന്നെയാണ് പി കെ ബിജുവിനെ മണ്ഡലത്തില്‍ സ്വീകാര്യനാക്കുന്നത്. എല്ലാവിഭാഗം ജനങ്ങള്‍ക്കും സര്‍വസമ്മതനായ ബിജുവിനെ മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നതും എല്‍ഡിഎഫ് വിജയം സുനിശ്ചിതമാക്കുന്നു.

പാര്‍ലമെന്റിലും ആലത്തൂര്‍ മണ്ഡലത്തിലും ഗ്രാമീണരുടെയും പാവപ്പെട്ടവരുടെയും ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ കഠിനമായി പരിശ്രമിച്ചു. എംപി ഫണ്ട് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് ഗ്രാമീണജനതയുടെ ഉന്നമനത്തിനായിരുന്നു.അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ആരോഗ്യമേഖലയിലും അദ്ദേഹം സമയബന്ധിതമായി നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളുടെയാകെ പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ ലോക്സഭയില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കുടുതല്‍ ഉയര്‍ന്നുകേട്ട ശബ്ദങ്ങളില്‍ ഒന്നായിരുന്നു ബിജുവിന്റേത്. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെയുള്ള പോരാട്ടത്തിനും പദ്ധതികള്‍ക്ക് വേണ്ടിയുള്ള സമ്മര്‍ദങ്ങള്‍ക്കും ബിജുവും മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ പാര്‍ലമെന്റിലെ പി കെ ബിജുവിന്റെ ഹാജര്‍ 86 ശതമാനമാണ്. പാര്‍ലമെന്റില്‍ 106 പ്രസംഗം നടത്തി. 436 ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. മാനവിക വികസനശേഷി സമിതി സ്ഥിരാംഗം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ഉപദേശകസമിതി അംഗം, യുവജന പാര്‍ലമെന്ററി ഫോറം അഡീഷണല്‍ അംഗം, വാട്ടര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ്മാനേജ്മെന്റ് പാര്‍ലമെന്റ് ഫോറം അംഗം എന്നിങ്ങനെ പാര്‍ലമെന്റിന്റെ വിവിധ സമിതികളില്‍ അംഗമായിരുന്നു.

കഴിഞ്ഞ അഞ്ച്വര്‍ഷത്തിനിടെ എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് 20.21 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ഗ്രാമീണ റോഡുകള്‍ക്ക് 423.50 ലക്ഷം രൂപയും കുടിവെള്ള പദ്ധതികള്‍ക്ക് 544.99 ലക്ഷം, ഗ്രാമീണവായനശാലകള്‍ക്ക് 103.67 ലക്ഷം, അങ്കണവാടികള്‍ക്ക് 53.50 ലക്ഷം, വിദ്യാഭ്യാസ മേഖലക്ക് 372.55 ലക്ഷം, സാങ്കേതിക വിദ്യാഭ്യാസത്തിന് 100 ലക്ഷം രൂപ എന്നിങ്ങനെ അനുവദിച്ചു. ആരോഗ്യമേഖലയ്ക്ക് 191.42 ലക്ഷം, വൈദ്യുതീകരണത്തിന് 47.5 ലക്ഷം രൂപയും അനുവദിച്ചു. റെയില്‍വേ, കാര്‍ഷിക, ദേശീയപാത വികസന പദ്ധതികള്‍ എന്നിവ നടപ്പാക്കാന്‍ ഇടപെടല്‍ നടത്തി. തൃശൂര്‍þഎറണാകുളം മെമു പാലക്കാട്ടേക്ക് നീട്ടാന്‍ നേതൃപരമായ പങ്കുവഹിച്ചു. കൊല്ലങ്കോട്þതൃശൂര്‍ പാതക്ക്വേണ്ടിയും പരമാവധി ശ്രമിച്ചു. പട്ടികജാതി വികസനത്തിന് 5.4 കോടി രൂപയാണ് ചെലവാക്കിയത്. മണ്ണുത്തിþവാളയാര്‍ ദേശീയപാത സഞ്ചാരയോഗ്യമാക്കാന്‍ കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിപ്പിക്കുകയും യുദ്ധകാലടിസ്ഥാനത്തില്‍ നന്നാക്കാന്‍ നടപടിയെടുപ്പിക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്തെ പാലക്കാട് ജില്ലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമായി 100 വിദ്യാലയങ്ങളില്‍ ഐടി വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ 100 ലക്ഷം രൂപ അനുവദിച്ചു. യുപി മുതല്‍ ഹയര്‍സെക്കന്‍ഡറിവരെ ഇത് പൂര്‍ണമായും നടപ്പാക്കി.

No comments:

Post a Comment