Friday, March 14, 2014

വി അബ്ദുറഹ്മാന്‍: തീരദേശം ഈ കൈകളില്‍ ഭദ്രം

മൂന്നു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയപാരമ്പര്യത്തിനുടമയായ തിരൂര്‍ പൂക്കയില്‍ പൊറൂര്‍ സ്വദേശി വെള്ളക്കാട്ട് അബ്ദുറഹ്മാന്‍ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കെഎസ്യു തിരൂര്‍ താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കെപിസിസി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1995മുതല്‍ 15 വര്‍ഷം തുടര്‍ച്ചയായി തിരൂര്‍ നഗരസഭാ അംഗമായിരുന്നു. അവസാന അഞ്ചുവര്‍ഷം വൈസ്ചെയര്‍മാനായി. തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്കായി തുടക്കംമുതലേ പ്രവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. മുസ്ലിംലീഗിന്റെ വര്‍ഗീയ നിലപാടുകളോട് അബ്ദുറഹ്മാന്‍ എന്നും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ലീഗിനോട് കീഴടങ്ങുന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് ഒരുമാസംമുമ്പാണ് പാര്‍ടി വിട്ടത്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന പരേതനായ വി മുഹമ്മദ് ഹംസയുടെയും പരേതയായ കദിയുമ്മയുടെയും മകനായി 1962ലാണ് ജനം. ഭാര്യ: സാജിദ റഹ്മാന്‍. മക്കള്‍: റിസ്വാന ഷെറിന്‍, അഹമ്മദ് അമാന്‍, സന്‍ജീത്, നഹ്ല നവാല്‍. സലീമ ഹോസ്പിറ്റല്‍ ഉടമ ഡോ. വി കെ കുട്ടി സഹോദരനാണ്.

കേന്ദ്ര-കേരളസര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനവികാരം ആളിക്കത്തവെ തങ്ങള്‍ക്ക് സുപരിചിതനായ വി അബ്ദുറഹ്‌മാനെ പൊന്നാനിയിലെ ജനത നെഞ്ചിലേറ്റിക്കഴിഞ്ഞു.പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികള്‍ക്ക് ചങ്ങരംകുളത്ത് തുടക്കമായി. ആലങ്കോട്, നന്നംമുക്ക് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പര്യടനം. ചങ്ങരംകുളത്തെ എ കെ ജി മന്ദിരത്തില്‍നിന്നാണ് പ്രചാരണം തുടങ്ങിയത്. നഗരത്തിലും മാര്‍ക്കറ്റിലും ഒരുമണിക്കൂറിലേറെ സമയം വോട്ടര്‍മാരെ കണ്ടു. പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. എം എം നാരായണന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറിമാരായ പി പി രാജന്‍, പി കെ സുനില്‍കുമാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി വിജയന്‍, ടി സത്യന്‍, വി വി കുഞ്ഞുമുഹമ്മദ്, ഡിവൈഎഫ്ഐ നന്നംമുക്ക് പഞ്ചായത്ത് സെക്രട്ടറി എം അജയ്ഘോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പെരുമ്പടപ്പ്, എരമംഗലം, മാറഞ്ചേരി, ചമ്രവട്ടം ജങ്ഷന്‍, പൊന്നാനി ബസ് സ്റ്റാന്‍ഡ്, വെളിയങ്കോട് എന്നിവിടങ്ങളില്‍ അബ്ദുറഹ്മാന്‍ വോട്ടഭ്യര്‍ഥിച്ചു. പൊന്നാനിയുടെ സുല്‍ത്താനും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയുടെ വസതിയിലെത്തി പത്നി ഫാത്തിമ ടീച്ചറെ കണ്ട് അനുഗ്രഹം വാങ്ങി.

മൂന്നു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയപാരമ്പര്യത്തിനുടമയായ തിരൂര്‍ പൂക്കയില്‍ പൊറൂര്‍ സ്വദേശി വെള്ളക്കാട്ട്‌ അബ്ദുറഹ്‌മാന്‍ കെഎസ്‌യു യൂണിറ്റ്‌ സെക്രട്ടറിയായാണ്‌ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്‌. കെഎസ്‌യു തിരൂര്‍ താലൂക്ക്‌ സെക്രട്ടറി, യൂത്ത്‌ കോണ്‍ഗ്രസ്‌ മലപ്പുറം ജില്ലാ സെക്രട്ടറി, കെപിസിസി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1995മുതല്‍ 15 വര്‍ഷം തുടര്‍ച്ചയായി തിരൂര്‍ നഗരസഭാ അംഗമായിരുന്നു. അവസാന അഞ്ചുവര്‍ഷം വൈസ്‌ചെയര്‍മാനായി. തിരൂര്‍ മലയാളം സര്‍വകലാശാലയ്‌ക്കായി തുടക്കംമുതലേ പ്രവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. മുസ്ലിംലീഗിന്റെ വര്‍ഗീയ നിലപാടുകളോട്‌ അബ്ദുറഹ്‌മാന്‍ എന്നും വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു. ലീഗിനോട്‌ കീഴടങ്ങുന്ന കോണ്‍ഗ്രസ്‌ നിലപാടില്‍ പ്രതിഷേധിച്ച്‌ ഒരുമാസംമുമ്പാണ്‌ പാര്‍ടി വിട്ടത്‌.

റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന പരേതനായ വി മുഹമ്മദ്‌ ഹംസയുടെയും പരേതയായ കദിയുമ്മയുടെയും മകനായി 1962ലാണ്‌ ജനനം. ഭാര്യ: സാജിദ റഹ്‌മാന്‍. മക്കള്‍: റിസ്‌വാന ഷെറിന്‍, അഹമ്മദ്‌ അമാന്‍, സന്‍ജീത്‌, നഹ്‌ല നവാല്‍.

deshabhimani

No comments:

Post a Comment