Sunday, May 1, 2011

പശ്ചാത്തലസൗകര്യ വികസനത്തിന് ഇസ്ലാമിക് ബാങ്കിങ് പ്രോത്സാഹിപ്പിക്കണം: ഐസക്

കേരളത്തില്‍ പശ്ചാത്തലസൗകര്യ വികസനത്തിന് മുതല്‍മുടക്കാന്‍ പലിശരഹിത വായ്പാവാഗ്ദാനം മുന്നോട്ടുവയ്ക്കുന്ന ഇസ്ലാമിക് ബാങ്കിങ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ഇതിന് അനൂകൂല സഹചര്യമൊരുക്കാന്‍ പൊതുജനങ്ങളുമായി ചര്‍ച്ചനടത്തി അഭിപ്രായസമന്വയമുണ്ടാക്കണം- കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ യൂത്ത് ഫോറം ഇസ്ലാമിക് ബാങ്കിങ്ങിനെക്കുറിച്ചു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നുവര്‍ഷമായി ഇസ്ലാമിക് ബാങ്കിങ്ങിനെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ ചര്‍ച്ചചെയ്തുവരികയാണ്. ഇവരുടെ പങ്കാളിത്തത്തോടെ പശ്ചാത്തലസൗകര്യ വികസനത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞിട്ടുണ്ട്. കെഎസ്ഐഡിസിയാണ് ഇത്തരം സംരംഭങ്ങളില്‍ പങ്കാളികളാകുക. പശ്ചാത്തലസൗകര്യങ്ങളുടെ അപര്യാപ്തതയാണ് മുന്നോട്ടുള്ള വളര്‍ച്ചയില്‍ കേരളത്തിന് തടസ്സം. കേരളത്തില്‍ ഇസ്ലാമിക് ബാങ്കിങ്ങിന് വലിയ സാധ്യതകളുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്ലാമിക് ബാങ്കുകളുടെ അധിക മൂലധനനിക്ഷേപം ഇപ്പോള്‍ 5000 കോടി ഡോളറാണ്. അമേരിക്കയിലും മറ്റുമാണ ്ഇത് വിനിയോഗിക്കുന്നത്. ഈ തുക ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ ഇന്ത്യന്‍ ബാങ്കിങ് റെഗുലേഷന്‍ നിയമത്തില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ക്രെഡിറ്റ് ലിമിറ്റഡ് സിഇഒ കെ കെ അലി, അല്‍ബറാക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഇഒ ഷെരീഫ് അഹമ്മദ് കദ്രി, ഫെഡറല്‍ ബാങ്ക് റീട്ടെയില്‍ ബിസിനസ് ഡവലപ്മെന്റ് അഡീഷണല്‍ ജനറല്‍ മാനേജര്‍ കെ എസ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. കേരള ചേംബര്‍ ചെയര്‍മാന്‍ ദീപക് അസ്വാനി സ്വാഗതവും യൂത്ത് ഫോറം ചെയര്‍മാന്‍ കെ ബാബുമോന്‍ നന്ദിയും പറഞ്ഞു.

deshabhimani 010511

1 comment:

  1. കേരളത്തില്‍ പശ്ചാത്തലസൗകര്യ വികസനത്തിന് മുതല്‍മുടക്കാന്‍ പലിശരഹിത വായ്പാവാഗ്ദാനം മുന്നോട്ടുവയ്ക്കുന്ന ഇസ്ലാമിക് ബാങ്കിങ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ഇതിന് അനൂകൂല സഹചര്യമൊരുക്കാന്‍ പൊതുജനങ്ങളുമായി ചര്‍ച്ചനടത്തി അഭിപ്രായസമന്വയമുണ്ടാക്കണം- കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ യൂത്ത് ഫോറം ഇസ്ലാമിക് ബാങ്കിങ്ങിനെക്കുറിച്ചു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete