Sunday, May 1, 2011
ഒഞ്ചിയം രക്തസാക്ഷികള്‍ക്ക് സ്മരണാഞ്ജലി
നെഞ്ചിലെ ചോരകൊണ്ട് ഇതിഹാസം രചിച്ച അനശ്വര വിപ്ലവകാരികള്‍ക്ക് ഒഞ്ചിയം മണ്ണിന്റെ സ്മരണാഞ്ജലി. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 63-ാം വാര്‍ഷിക ദിനം ഒഞ്ചിയത്ത് സമുചിതമായി ആചരിച്ചു. സിപിഐ എം-സിപിഐ സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ബ്രാഞ്ചുകളില്‍ പ്രഭാതഭേരി മുഴക്കി ചെങ്കൊടി ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. രക്തസാക്ഷികള്‍ പിടഞ്ഞുവീണ ഒഞ്ചിയത്തെ ചെന്നാട്ട്താഴ വയലിലെ രക്തസാക്ഷി സ്ക്വയറില്‍നിന്ന് രാവിലെ എട്ടിന്, രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുറങ്കരയിലേക്ക് സ്മൃതിപ്രയാണം ആരംഭിച്ചു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ രക്തസാക്ഷി കുടുംബാംഗങ്ങളും നേതാക്കളും പ്രവര്‍ത്തകരും പുറങ്കരയില്‍ രക്തസാക്ഷി പ്രതിജ്ഞ പുതുക്കി. തുടര്‍ന്ന് നാദാപുരംറോഡില്‍ എ കെ ജി മന്ദിരത്തിലെ സിപി ഐ എം ഏരിയാകമ്മിറ്റി ഓഫീസില്‍ രക്തസാക്ഷികളുടെ ഛായാപടം സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു. ആര്‍ ഗോപാലന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി സംസാരിച്ചു. ഏരിയാ സെക്രട്ടറി സി ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. വൈകിട്ട് വെള്ളികുളങ്ങര, കണ്ണൂക്കര കേന്ദ്രീകരിച്ച് ആരംഭിച്ച ബഹുജന പ്രകടനം രക്തസാക്ഷി നഗറില്‍ സംഗമിച്ചു. പൊതുസമ്മേളനം മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു. കെ ഗംഗാധരക്കുറുപ്പ് അധ്യക്ഷനായി. പന്ന്യന്‍ രവീന്ദ്രന്‍ , ടി പി രാമകൃഷ്ണന്‍ , സത്യന്‍മൊകേരി, ടി വി ബാലന്‍ , സി ഭാസ്കരന്‍ , ആര്‍ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. വി പി ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു
Labels:
ഓഞ്ചിയം,
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment