108 ആംബുലന്‍സ് പദ്ധതി നടപ്പാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചതിനെതിരെ "സികില്‍സ"കമ്പനി ഹൈക്കോടതിയെ സമീപിച്ചത് എല്‍ഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും പദ്ധതി നടപ്പാക്കുന്നത് തടയാന്‍ . അന്ന് പ്രതിപക്ഷനേതാവായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും വ്യവസായിയുമായ ഷാഫിമേത്തര്‍ , കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സികില്‍സ കമ്പനി. തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ പദ്ധതി ചുരുങ്ങിയ നാളുകള്‍ക്കകം ജനങ്ങളുടെ അംഗീകാരം നേടിയെടുത്തിരുന്നു. പദ്ധതി മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചാല്‍ അത് എല്‍ഡിഎഫ് സര്‍ക്കാരിന് ഗുണംചെയ്യുമെന്ന് ഭയന്നാണ് കമ്പനിയെക്കൊണ്ട് കേസ് കൊടുപ്പിച്ചത്. കമ്പനിയുടെ അനാവശ്യമായ കേസിന്റെ പേര് പറഞ്ഞ് ഫണ്ട് അനുവദിക്കാതിരിക്കുന്നതിന് യുഡിഎഫ് നേതൃത്വം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയുംചെയ്തു. കമ്പനിക്കുതന്നെ വഴിവിട്ട് കരാര്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരക്കു പിടിച്ച നീക്കം ഇപ്പോള്‍ നടക്കുകയാണ്.
ഇനിയും ഫണ്ട് ലഭിക്കാത്ത പദ്ധതിയുടെ കരാര്‍ മുന്‍കൂര്‍ ഉറപ്പിച്ച് നല്‍കുന്നതിനു പിന്നില്‍ ദേശീയ ആരോഗ്യ ദൗത്യം (എന്‍ആര്‍എച്ച്എം) ഡയറക്ടര്‍ ബിജുപ്രഭാകറിനും പ്രത്യേക താല്‍പ്പര്യമുണ്ട്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന തച്ചടി പ്രഭാകരന്റെ മകനാണ് ബിജു പ്രഭാകര്‍ . മുമ്പ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഡയറക്ടര്‍മാത്രമായിരുന്ന ബിജുപ്രഭാകറിന് മുഖ്യമന്ത്രിയുടെ ഓഫീസ് താല്‍പ്പര്യമെടുത്താണ് എന്‍ആര്‍എച്ച്എം ഡയറക്ടറുടെ അധിക ചുമതല നല്‍കിയത്. ഇദ്ദേഹം ചാര്‍ജ് എടുത്തതുമുതല്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ അട്ടിമറിച്ച് സികില്‍സയ്ക്ക് കരാര്‍ നല്‍കാന്‍ ചരടുവലി തുടങ്ങി. ഇതേത്തുടര്‍ന്നാണ് കെല്‍ട്രോണ്‍ അധികൃതരുമായി ഉണ്ടാക്കിയ ധാരണ അട്ടിമറിച്ചത്. തിരുവനന്തപുരം ജില്ലയില്‍ പദ്ധതി നടത്തിപ്പിന് ഒരു ആംബുലന്‍സിന് 98,000 രൂപയാണ് കമ്പനിക്ക് നല്‍കിയിരുന്നത്. മറ്റ് ജില്ലകളിലേക്കു വേണ്ടി വീണ്ടും ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഈ കമ്പനി തുക 1,18,000 ആയി ഉയര്‍ത്തി. ഇതേത്തുടര്‍ന്ന് റീടെന്‍ഡര്‍ നടപടി സ്വീകരിച്ചപ്പോഴാണ് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഇത് തള്ളിയെങ്കിലും കേസിന്റെ പേര് പറഞ്ഞ് കേന്ദ്രം ഉടക്കിട്ടു. ഇതിനു പിന്നില്‍ വയലാര്‍ രവി ഉള്‍പ്പെടെ ഇടപെട്ടുവെന്ന് എന്‍ആര്‍എച്ച്എമ്മിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. കരാര്‍ കിട്ടാത്തതല്ല പ്രശ്നമെന്നും പദ്ധതി അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങളില്‍നിന്ന് നിര്‍ദേശം കിട്ടിയതിനാലാണ് കേസ് നല്‍കിയതെന്നും സികില്‍സയിലെ ഒരു ഉദ്യോഗസ്ഥന്‍ എന്‍ആര്‍എച്ച്എം അധികൃതരോട് കഴിഞ്ഞ ദിവസം രഹസ്യമായി പറഞ്ഞതായും വാര്‍ത്തയുണ്ട്.
deshabhimani 240811

ReplyDelete