വാഷിങ്ടണ്‍ : ഇന്ത്യയുമായുള്ള പങ്കാളിത്തപദ്ധതികള്‍ക്കായി 11 അമേരിക്കന്‍ സര്‍വകലാശാലകളെ തെരഞ്ഞെടുത്തു. ഒബാമ- മന്‍മോഹന്‍സിങ് കൂടിക്കാഴ്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണിത്. ഒക്ടോബറില്‍ വാഷിങ്ടണില്‍ ഇന്ത്യ- അമേരിക്ക വിദ്യാഭ്യാസ ഉച്ചകോടി നടക്കുന്ന സാഹചര്യത്തിലാണ് സര്‍വകലാശാലകളുടെയും കോളേജുകളുടെയും പേര് പ്രഖ്യാപിച്ചത്. ഫോര്‍ട്ട് ഹേയ്സ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ജോര്‍ജ് മാസണ്‍ , നോര്‍ത്തേണ്‍ ഇല്ലിനോയിസ് യൂണിവേഴ്സിറ്റി, ക്യൂന്‍സ് കോളേജ്, റോളിന്‍സ് കോളേജ്, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂജേഴ്സി, സഫോല്‍ക്ക് യൂണിവേഴ്സിറ്റി, തോമസ് കോളേജ്, യൂണിവേഴ്സിറ്റി ഓഫ് കെന്റകി, ഒറിഗോണ്‍ , മൊണ്ടാന സര്‍വകലാശാലകളാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ അറിയിച്ചു. പ്രധാനമന്ത്രി കഴിഞ്ഞവര്‍ഷം അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് വിജ്ഞാനമേഖലയിലെ ഇന്ത്യ- യുഎസ് സഹകരണത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 45 കോടിയില്‍പ്പരം രൂപ ഇതിനായുള്ള സംയുക്തനിധിയിലൂടെ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും നല്‍കും.
deshabhimani 150811
ഇന്ത്യയുമായുള്ള പങ്കാളിത്തപദ്ധതികള്‍ക്കായി 11 അമേരിക്കന്‍ സര്‍വകലാശാലകളെ തെരഞ്ഞെടുത്തു. ഒബാമ- മന്‍മോഹന്‍സിങ് കൂടിക്കാഴ്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണിത്.
ReplyDelete