Monday, August 22, 2011

40 പെണ്‍കുട്ടികളുടെ മരണം കത്തോലിക്കാ സ്ഥാപനം അന്വേഷിക്കുന്നു

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സില്‍ കത്തോലിക്കാ സഭ നടത്തുന്ന സെന്റ് അന്ന ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസികളായിരുന്ന 40 പെണ്‍കുട്ടികള്‍ ആറുപതിറ്റാണ്ടുമുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം പുനഃപരിശോധിക്കുമെന്ന് സ്ഥാപന അധികൃതര്‍ വ്യക്തമാക്കി. ബുദ്ധിമാന്ദ്യമുണ്ടായിരുന്ന പെണ്‍കുട്ടികളാണ് മരിച്ചത്. ഇതേനഗരത്തില്‍ സഭയുടെ സെന്റ് ജോസഫ്സ് ബോയ്സ് ഹോമില്‍ ഇക്കാലയളവില്‍ 34 ആണ്‍കുട്ടികള്‍ മരിക്കാനിടയായതുസംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതാണ് സെന്റ് അന്ന ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരെ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.

നെതര്‍ലന്‍ഡ്സിലെ ചെറുപട്ടണമായ ഹീല്‍ നഗരത്തിലെ ഈ സ്ഥാപനങ്ങളില്‍ 1950കളിലായിരുന്നു കുട്ടികളുടെ മരണം തുടര്‍ച്ചയായി സംഭവിച്ചത്. കൂട്ടമരണത്തിനുപിന്നില്‍ ലൈംഗികപീഡനമുണ്ടോ എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. കൂടുതല്‍ വിവരത്തിന് കത്തോലിക്കാ സഭയുടെ പഴയ രേഖകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂട്ടമരണത്തിനിടയാക്കിയത് ഏതെങ്കിലും പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചതാകാമെന്നും സ്ഥാപന ഡയറക്ടര്‍ ഗുസ് ഫെറോണ്‍ പറഞ്ഞു. സെന്റ് ജോസഫ് ഹോം 1969 മുതല്‍ പ്രവര്‍ത്തിക്കുന്നില്ല.

deshabhimani 220811

1 comment:

  1. നെതര്‍ലന്‍ഡ്സില്‍ കത്തോലിക്കാ സഭ നടത്തുന്ന സെന്റ് അന്ന ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസികളായിരുന്ന 40 പെണ്‍കുട്ടികള്‍ ആറുപതിറ്റാണ്ടുമുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം പുനഃപരിശോധിക്കുമെന്ന് സ്ഥാപന അധികൃതര്‍ വ്യക്തമാക്കി. ബുദ്ധിമാന്ദ്യമുണ്ടായിരുന്ന പെണ്‍കുട്ടികളാണ് മരിച്ചത്. ഇതേനഗരത്തില്‍ സഭയുടെ സെന്റ് ജോസഫ്സ് ബോയ്സ് ഹോമില്‍ ഇക്കാലയളവില്‍ 34 ആണ്‍കുട്ടികള്‍ മരിക്കാനിടയായതുസംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതാണ് സെന്റ് അന്ന ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരെ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.

    ReplyDelete