ഹവാന: യഥാര്‍ഥ ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്ന അമേരിക്കയ്ക്ക് മറ്റ് രാജ്യങ്ങളെ കുറിച്ച് വിധിപറയാന്‍ തരിമ്പും ധാര്‍മികാവകാശമില്ലെന്ന് ക്യൂബ തുറന്നടിച്ചു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ക്യൂബയെ നിലനിര്‍ത്തിക്കൊണ്ടുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിനോട് പ്രതികരിച്ചാണ് ക്യൂബന്‍ വിദേശമന്ത്രാലയത്തിന്റെ തിരിച്ചടി.
1976ല്‍ 73പേരുടെ മരണത്തിനിടയാക്കി ക്യൂബന്‍ വിമാനം ബോംബ് വച്ച് തകര്‍ത്തതുള്‍പ്പെടെ നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ സിഐഎ ചാരന്‍ ലൂയി പൊസാദ കാരിലസിനെ അമേരിക്ക ഇപ്പോഴും സംരക്ഷിക്കുന്നത് ക്യൂബ എടുത്തുപറഞ്ഞു. അമേരിക്കയില്‍ കഴിയുന്ന യഥാര്‍ഥ ഭീകരരെ ശിക്ഷിക്കാന്‍ ക്യൂബ അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുറ്റസമ്മതം നടത്തിയ ക്രിമിനല്‍ കാരിലസിന് സ്ഥിരമായി അഭയം നല്‍കിയിട്ടില്ലെന്നും അയാളുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കുറ്റം ചുമത്താന്‍ വിസമ്മതിച്ചിട്ടില്ലെന്നുമുള്ള മട്ടിലാണ് അമേരിക്കയുടെ നടപടി. വ്യാഴാഴ്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ തന്നെ തെളിയിക്കാനാകാത്ത പഴയ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് ക്യൂബ വെബ്സൈറ്റിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ക്യൂബയെ പട്ടികയില്‍നിന്ന് നീക്കാവുന്നതാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ ബിസ വില്യംസ് ക്യുബ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞതായി 2009ല്‍ ക്യൂബയിലെ യുഎസ് ഇന്ററസ്റ്റ്സ് സെക്ഷനിലെ (നയതന്ത്ര കാര്യാലയത്തിന് പകരമുള്ളത്) ജൊനാഥന്‍ ഫറാര്‍ 2009ല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് സന്ദേശമയച്ചത് ക്യുബാഡിബേറ്റ് ഡോട് സിയു വെബ്സൈറ്റില്‍ എടുത്തുപറഞ്ഞിരുന്നു. ബിസ വില്യംസിനോ ഫറാറിനോ വെളിവുള്ള മറ്റാര്‍ക്കെങ്കിലുമോ ക്യൂബയെ പട്ടികയില്‍ നിലനിര്‍ത്തണമെന്ന് പറയാനാകില്ല. പിന്നെ ആരെയാണ് ക്യൂബ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും വെബ്സൈറ്റിലെ ലേഖനത്തില്‍ ചോദിച്ചു.
ലാറ്റിനമേരിക്കയിലെ ചില ഇടതുപക്ഷ വിപ്ലവസംഘടനകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ക്യൂബയെ പട്ടികയില്‍ നിലനിര്‍ത്തുന്നത്. 82 മുതല്‍ ക്യൂബ ഈ പട്ടികയിലുണ്ട്. ഇറാന്‍ , സിറിയ, സുഡാന്‍ എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങള്‍ . ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് വെനസ്വേലയെയും റിപ്പോര്‍ട്ടില്‍ അമേരിക്ക കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇറാനുമായി വെനസ്വേലയ്ക്കുള്ള ബന്ധത്തിന്റെ പേരിലാണ് വിമര്‍ശനം. മറയിട്ട ഭീഷണികളും തെറ്റായ വിവരങ്ങളുമടങ്ങുന്നതാണ് അമേരിക്കന്‍ റിപ്പോര്‍ട്ടെന്ന് വെനസ്വേല പ്രതികരിച്ചു. പല യുദ്ധങ്ങളിലായി സാധാരണ പൗരന്മാരെ കൂട്ടക്കൊല ചെയ്ത അമേരിക്കയ്ക്ക് മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ വിധിപറയാന്‍ ധാര്‍മികാവശകാശമില്ല. താല്‍പ്പര്യമുള്ള രാജ്യങ്ങളുമായി വെനസ്വേല തുടര്‍ന്നും സഖ്യമുണ്ടാക്കുമെന്ന് വിദേശമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
deshabhimani 220811
യഥാര്‍ഥ ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്ന അമേരിക്കയ്ക്ക് മറ്റ് രാജ്യങ്ങളെ കുറിച്ച് വിധിപറയാന്‍ തരിമ്പും ധാര്‍മികാവകാശമില്ലെന്ന് ക്യൂബ തുറന്നടിച്ചു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ക്യൂബയെ നിലനിര്‍ത്തിക്കൊണ്ടുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിനോട് പ്രതികരിച്ചാണ് ക്യൂബന്‍ വിദേശമന്ത്രാലയത്തിന്റെ തിരിച്ചടി.
ReplyDelete