കൊല്ലം: സംസ്ഥാന ആസൂത്രണ ബേര്‍ഡില്‍ ജീവനക്കാര്‍ക്ക് പിന്നാലെ ഉദ്യോഗസ്ഥരെയും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്ഥലംമാറ്റി. ജോയിന്റ് ഡയറക്ടര്‍ , ഡെപ്യൂട്ടി ഡയറക്ടര്‍ , അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളിലുള്ള 46 പേരെ സ്ഥലംമാറ്റിയുള്ള സര്‍ക്കാര്‍ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങി. പെന്‍ഷനാകാന്‍ ആറുമാസം മാത്രമുള്ളവരെയും വിദൂര ജില്ലകളിലേക്ക് മാറ്റി പകരം ജൂനിയറായവരെ നിയമിച്ചു. സ്കൂള്‍ അധ്യയനവര്‍ഷം ആരംഭിച്ചശേഷം സ്ഥലംമാറ്റങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന മാനദണ്ഡത്തിന് വിരുദ്ധമായാണ് കൂട്ടത്തോടെ മാറ്റിയത്. ജനറല്‍ ട്രാന്‍സ്ഫര്‍ പ്രകാരം മാറിവന്ന് മൂന്നുവര്‍ഷത്തിനുശേഷമെ മാറ്റം പാടുള്ളൂ എന്ന നിബന്ധനയും ലംഘിച്ചു. മാര്‍ച്ചിലും ഏപ്രിലിലും ജനറല്‍ ട്രാന്‍സ്ഫര്‍ നടത്താതെ ഇപ്പോള്‍ ഉത്തരവിറക്കിയത് ഗൂഢ ലക്ഷ്യത്തോടെയാണെന്ന ആക്ഷേപം ശക്തമാണ്.
തിരുവനന്തപുരത്തുനിന്ന് ജില്ലാ അസിസ്റ്റന്റ് പ്ലാനിങ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച് കൊല്ലത്ത് നിയമിതനായ ഉദ്യോഗസ്ഥനെ ഒരു വര്‍ഷത്തിനുശേഷം വീണ്ടും അവിടേക്കുതന്നെ മാറ്റി. പകരം പത്തനംതിട്ടയില്‍നിന്ന് ജൂനിയറായയാളെ പ്രൊമോഷന്‍ നല്‍കി കൊല്ലത്ത് പോസ്റ്റ്ചെയ്തു. പെന്‍ഷനാകാന്‍ ആറുമാസം മാത്രം അവശേഷിക്കുന്ന പത്തനംതിട്ട ജില്ലാ പ്ലാനിങ് ഓഫീസറെ തിരുവനന്തപുരത്തേക്ക് മാറ്റി. ഒന്നര വര്‍ഷംമുമ്പാണ് ഉദ്യോഗസ്ഥനെ പത്തനംതിട്ടയില്‍ നിയമിച്ചത്. ജില്ലാതല റിക്രൂട്ട്മെന്റില്‍ നിയമിതരായവര്‍ സ്ഥാനക്കയറ്റം ലഭിച്ച് സ്റ്റേറ്റ് കാറ്റഗറിയിലേക്ക് മാറിയില്ലെങ്കില്‍ കുറഞ്ഞത് അഞ്ചുവര്‍ഷം അതത് ജില്ലയില്‍ ജോലി ചെയ്യണമെന്ന നിബന്ധന കാറ്റില്‍പറത്തിയാണ് കൂട്ട സ്ഥലംമാറ്റം.
(സനല്‍ ഡി പ്രേം)
deshabhimani 010811
സംസ്ഥാന ആസൂത്രണ ബേര്‍ഡില്‍ ജീവനക്കാര്‍ക്ക് പിന്നാലെ ഉദ്യോഗസ്ഥരെയും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്ഥലംമാറ്റി. ജോയിന്റ് ഡയറക്ടര്‍ , ഡെപ്യൂട്ടി ഡയറക്ടര്‍ , അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളിലുള്ള 46 പേരെ സ്ഥലംമാറ്റിയുള്ള സര്‍ക്കാര്‍ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങി. പെന്‍ഷനാകാന്‍ ആറുമാസം മാത്രമുള്ളവരെയും വിദൂര ജില്ലകളിലേക്ക് മാറ്റി പകരം ജൂനിയറായവരെ നിയമിച്ചു. സ്കൂള്‍ അധ്യയനവര്‍ഷം ആരംഭിച്ചശേഷം സ്ഥലംമാറ്റങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന മാനദണ്ഡത്തിന് വിരുദ്ധമായാണ് കൂട്ടത്തോടെ മാറ്റിയത്.
ReplyDelete