കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ വരുമാനം കണ്ടെത്താന്‍ നോക്കുന്നില്ലെന്ന കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന ബംഗാളിനെ അപമാനിക്കലാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിനെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്പത്തികസഹായം അനുവദിക്കാത്തതില്‍ മമത കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു. സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമത തന്റെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യഭരണം രണ്ടുമാസം പിന്നിട്ടപ്പോള്‍ തന്നെ ഇരുകക്ഷികളും തമ്മിലുള്ള ബന്ധം മോശമായതിന്റെ പരസ്യമായ പ്രകടനമാണ് മുഖ്യമന്ത്രിയിലൂടെ പുറത്തുവന്നത്. സംസ്ഥാനം സ്വയം വരുമാനം കണ്ടെത്താത്തതിനെയും പൂര്‍ണ ബജറ്റ് അവതരിപ്പിക്കാതെ ധനാഭ്യര്‍ഥന മാത്രം പാസാക്കി മുന്നോട്ടുപോകാനുള്ള നീക്കത്തെയും പ്രണബ് ശക്തമായി വിമര്‍ശിച്ചിരുന്നു.
ബംഗാളിനെ അപമാനിക്കുന്ന തരത്തില്‍ കേന്ദ്ര ധനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ തൃണമൂല്‍ എംപിമാര്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മമത അഭിമുഖത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കാന്‍ യാചിക്കുകയല്ല. പശ്ചിമബംഗാളിന് പ്രത്യേക പാക്കേജ് നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതാണ്. ഡാര്‍ജിലിങ്, ജംഗല്‍മഹല്‍ എന്നീ മേഖലകള്‍ക്കായി 3000 കോടിയുടെ സഹായം കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു. കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ മമതയുമായി ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ മമത ആക്രമിച്ചു. "ബംഗാളിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും സിപിഐ എമ്മുമായി ബന്ധമുള്ളവരാണ്" എന്ന് മമത ആരോപിച്ചു. പ്രണബിന്റെ മകന്‍ അഭിജിത്തിനെ സംസ്ഥാന പശ്ചാത്തലസൗകര്യവികസന കോര്‍പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് പിന്‍വലിച്ചതിനെയും മമത വിമര്‍ശിച്ചു.
ഇതിനിടെ, സംസ്ഥാന പാര്‍ലമെന്ററിമന്ത്രി മനോജ് ചക്രവര്‍ത്തി രാജിസന്നദ്ധത അറിയിച്ചു. തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍പ്പോലുംതന്നെ അറിയിക്കാതെ തീരുമാനമെടുക്കുകയാണെന്ന് പ്രണബ് മുഖര്‍ജിയോട് അദ്ദേഹം പറഞ്ഞു. ഒരു കാര്യവും ചെയ്യാന്‍ കഴിയുന്നില്ലെന്നും തന്നെ ഒഴിവാക്കണമെന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുള്ള ക്ലാസെടുക്കാനെത്തിയ പ്രണബിനോട് മനോജ് ചക്രവര്‍ത്തിയുടെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളൊക്കെ പത്രത്തില്‍ വായിച്ചറിയേണ്ട ഗതികേടാണ്-മനോജ് ചക്രവര്‍ത്തി പറഞ്ഞു.
(വി ജയിന്‍)
ബംഗാളിലെ അക്രമം അവസാനിപ്പിക്കണം: സിഐടിയു
ന്യൂഡല്‍ഹി: ഇടതുപക്ഷ പാര്‍ടിപ്രവര്‍ത്തകര്‍ക്കും ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും നേരെ പശ്ചിമബംഗാളില്‍ ഭരണത്തിന്റെ സഹായത്തോടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് കുളുവില്‍ ചേര്‍ന്ന സിഐടിയു പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. സംഘടനാപ്രവര്‍ത്തനം നടത്താനുള്ള ജനാധിപത്യ അവകാശം പോലും ബംഗാളില്‍ ഹനിക്കപ്പെട്ടിരിക്കുന്നു. സിഐടിയു ഉള്‍പ്പെടെയുള്ള ഇടതുപക്ഷസംഘടനകള്‍ക്കുനേരെ മാത്രമല്ല ഐഎന്‍ടിയുസിയെയും വെറുതെ വിടുന്നില്ല. അക്രമത്തിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്നും കശ്മീരിസിങ് അവതരിപ്പിച്ച പ്രമേയം അഭ്യര്‍ഥിച്ചു. മൂന്നുദിവസത്തെ പ്രവര്‍ത്തകസമിതി ഞായറാഴ്ച സമാപിച്ചു. അഴിമതി, തൊഴിലില്ലായ്മ, പെന്‍ഷന്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യമെമ്പാടും പ്രക്ഷോഭം ശക്തമാക്കാനും പ്രവര്‍ത്തകസമിതി തീരുമാനിച്ചു. പ്രവര്‍ത്തകസമിതിയുടെ സമാപനത്തിനുശേഷം കുളുവില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത പൊതുയോഗം ചേര്‍ന്നു. എം കെ പന്ഥെ, എ കെ പത്മനാഭന്‍ , തപന്‍സെന്‍ , ഹേമലത എന്നിവര്‍ സംസാരിച്ചു.
deshabhimani 010811
പശ്ചിമബംഗാള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ വരുമാനം കണ്ടെത്താന്‍ നോക്കുന്നില്ലെന്ന കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന ബംഗാളിനെ അപമാനിക്കലാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിനെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്പത്തികസഹായം അനുവദിക്കാത്തതില്‍ മമത കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു. സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമത തന്റെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യഭരണം രണ്ടുമാസം പിന്നിട്ടപ്പോള്‍ തന്നെ ഇരുകക്ഷികളും തമ്മിലുള്ള ബന്ധം മോശമായതിന്റെ പരസ്യമായ പ്രകടനമാണ് മുഖ്യമന്ത്രിയിലൂടെ പുറത്തുവന്നത്. സംസ്ഥാനം സ്വയം വരുമാനം കണ്ടെത്താത്തതിനെയും പൂര്‍ണ ബജറ്റ് അവതരിപ്പിക്കാതെ ധനാഭ്യര്‍ഥന മാത്രം പാസാക്കി മുന്നോട്ടുപോകാനുള്ള നീക്കത്തെയും പ്രണബ് ശക്തമായി വിമര്‍ശിച്ചിരുന്നു.
ReplyDelete