നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടത്തില്‍ ചിലയിടങ്ങളില്‍ നടന്ന പാര്‍ടിവിരുദ്ധപ്രകടനങ്ങളെ കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പാര്‍ടിയെ ആക്ഷേപിക്കുന്നതും പാര്‍ടി നേതാക്കളെ അധിക്ഷേപിക്കുന്നതുമായ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രകടനങ്ങള്‍ നടത്തിയത്. അത്തരം പ്രകടനങ്ങളില്‍ ചിലതില്‍ പാര്‍ടി അംഗങ്ങള്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയുംചെയ്തു. പാര്‍ടി വിരുദ്ധപ്രവര്‍ത്തനത്തില്‍ പരസ്യമായി പങ്കെടുത്ത പാര്‍ടി അംഗങ്ങളെക്കുറിച്ച് സംഘടനാതലത്തില്‍ ആലോചിക്കുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ടതാണെന്ന് മെയ് 24, 25 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അച്ചടക്കലംഘനം നടത്തിയ ഏതാനും പാര്‍ടി അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ചിലരുടെ കാര്യത്തില്‍ ഇതിന്റെ ഭാഗമായുള്ള നടപടിക്രമം തുടരുകയാണ്. ഇക്കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ല.
കാഞ്ഞങ്ങാട്ട് ശനിയാഴ്ച വി എസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു നല്‍കിയ ഉത്തരം സ്വാഭാവികമായും ചില ആശയക്കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ട്. പാര്‍ടി അച്ചടക്കലംഘനം ഗൗരവമായി കാണുന്നതായും സെക്രട്ടറിയറ്റ് അറിയിച്ചു.
deshabhimani 010811

ReplyDelete