മലപ്പുറം/കോഴിക്കോട്: മുസ്ലിംലീഗ് ചാനല്‍ ഐബിസി (ഇന്‍ഡിപെന്‍ഡന്റ് ബ്രോഡ്കാസ്റ്റിങ് കൗണ്‍സില്‍) പ്രക്ഷേപണമാരംഭിക്കുംമുമ്പേ അടച്ചുപൂട്ടി. ചാനലില്‍ ജോലിചെയ്തിരുന്നവര്‍ ഇതോടെ പെരുവഴിയിലായി. ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് എംഡി ശനിയാഴ്ചയാണ് ജീവനക്കാരെ അറിയിച്ചത്. ജീവനക്കാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗത്തിലാണ് നിലവിലെ ശമ്പളകുടിശ്ശിക നല്‍കാമെന്ന വാഗ്ദാനംനല്‍കി ചാനല്‍ അടച്ചുപൂട്ടുന്ന വിവരം അറിയിച്ചത്. ചാനലുമായി മുന്നോട്ടുപോകാനുള്ള സാമ്പത്തികസ്ഥിതി കമ്പനിക്കില്ലെന്നാണ് കാരണമായി പറഞ്ഞത്. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനാകില്ലെന്ന നിലപാടിലാണ് ചാനല്‍ അധികൃതര്‍ . പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മാസങ്ങളായുള്ള ശമ്പള കുടിശ്ശികയ്ക്ക് 25ന് എസ്ബിടി ശാഖകളില്‍ മാറാവുന്ന ചെക്ക് മാത്രമാണ് യോഗത്തില്‍ പങ്കെടുത്ത നാല്‍പതോളം ജീവനക്കാര്‍ക്ക് ലഭിച്ചത്. നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് അറിയിച്ചതോടെ ജീവനക്കാര്‍ കോഴിക്കോട് ലേബര്‍ ഓഫീസര്‍ക്കും പിഎഫ് ഓഫീസര്‍ക്കും പരാതി നല്‍കി. ഇതേ തുടര്‍ന്ന് പിഎഫ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ചാനല്‍ ഓഫീസില്‍ പരിശോധന നടത്തി. ലക്ഷങ്ങള്‍ കുടിശ്ശിക വന്നതോടെ കെഎസ്ഇബി വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതോടെ ചാനലിന്റെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഈ സാഹചര്യത്തിലാണ് കേബിള്‍ ചാനല്‍ എന്ന ആശയത്തിലേക്ക് മാറിയത്. ജൂലൈ 31നകം കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്നായിരുന്നു കമ്പനി നേരത്തെ നല്‍കിയ ഉറപ്പ്.
ചാനലില്‍ ജോലി ചെയ്തിരുന്ന എഴുപതിലധികം പേര്‍ക്ക് 30 ലക്ഷംരൂപ ശമ്പളകുടിശ്ശികയുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. കുടിശ്ശിക 25നകം നല്‍കുമെന്നാണ് കമ്പനി ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. ഇത് ലംഘിച്ചാല്‍ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജീവനക്കാര്‍ . മുന്നൂറുകോടി രൂപയുടെ പദ്ധതിയെന്ന വിശേഷണവുമായി രണ്ടു വര്‍ഷം മുന്‍പാണ് ചാനലിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ചാനല്‍ കേന്ദ്രമാക്കി മീഡിയ സിറ്റി ആരംഭിക്കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. ഹോട്ടല്‍ മലബാര്‍ ഗേറ്റില്‍ നടന്ന ജീവനക്കാര്‍ക്കുള്ള പരിശീലന ക്യാമ്പില്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയായിരുന്ന കുഞ്ഞാലിക്കുട്ടി പങ്കെടുക്കുകയുമുണ്ടായി. ഐസ്ക്രീം കേസ് വീണ്ടും നുരഞ്ഞുപൊന്തിയതോടെയാണ് ചാനല്‍ പ്രവര്‍ത്തനം തണുക്കാന്‍ തുടങ്ങിയത്. മുസ്ലിംലീഗ് നേതൃത്വത്തില്‍നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചതുമില്ല. മന്ത്രിയായതോടെ കുഞ്ഞാലിക്കുട്ടിയും തിരിഞ്ഞുനോക്കിയില്ല.
deshabhimani 220811
മുസ്ലിംലീഗ് ചാനല്‍ ഐബിസി (ഇന്‍ഡിപെന്‍ഡന്റ് ബ്രോഡ്കാസ്റ്റിങ് കൗണ്‍സില്‍) പ്രക്ഷേപണമാരംഭിക്കുംമുമ്പേ അടച്ചുപൂട്ടി. ചാനലില്‍ ജോലിചെയ്തിരുന്നവര്‍ ഇതോടെ പെരുവഴിയിലായി. ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് എംഡി ശനിയാഴ്ചയാണ് ജീവനക്കാരെ അറിയിച്ചത്. ജീവനക്കാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗത്തിലാണ് നിലവിലെ ശമ്പളകുടിശ്ശിക നല്‍കാമെന്ന വാഗ്ദാനംനല്‍കി ചാനല്‍ അടച്ചുപൂട്ടുന്ന വിവരം അറിയിച്ചത്. ചാനലുമായി മുന്നോട്ടുപോകാനുള്ള സാമ്പത്തികസ്ഥിതി കമ്പനിക്കില്ലെന്നാണ് കാരണമായി പറഞ്ഞത്. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനാകില്ലെന്ന നിലപാടിലാണ് ചാനല്‍ അധികൃതര്‍ . പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ReplyDelete