Sunday, August 21, 2011

ക്ഷേത്ര സ്വത്ത് കൈയടക്കാന്‍ രാജകുടുംബം ശ്രമിക്കുന്നു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് കൈയടക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബം ശ്രമിക്കുന്നതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ക്ഷേത്ര അറകളിലെ സ്വത്ത് തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി നിയോഗിച്ച കമീഷനെ ഭീഷണിപ്പെടുത്താനാണ് രാജകുടുംബം ശ്രമിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വി എസ് പറഞ്ഞു.

കമീഷനെ ഭീഷണിപ്പെടുത്താനാണ് ദേവപ്രശ്നം നടത്തിയത്. ശ്രീപത്മനാഭസ്വാമിക്കെതിരായ കാര്യങ്ങള്‍ ചെയ്യുന്നവരുടെ കുടുംബം നശിച്ചുപോകുമെന്നാണ് പ്രചരിപ്പിക്കുന്നത്. നേരത്തെ ഒരുനിലവറ മാര്‍ത്താണ്ഡവര്‍മ രാജാവ് തുറന്നപ്പോള്‍ ഒരു ശാപവും ഉണ്ടായില്ല. ഒരാളും മരിച്ചില്ല. ഒരു ദേവപ്രശ്നവുമുണ്ടായില്ല. രാജാവിന് ഏത് നിലവറയും തുറക്കാമെന്നാണ് നിലപാട്. ഉന്നത നീതിപീഠത്തിന്റെ വിധിയെ ദേവപ്രശ്നത്താല്‍ നേരിടുന്ന സൂത്രപ്പണിയാണ് നടത്തുന്നത്. ക്ഷേത്രത്തില്‍ തൊഴുത് മടങ്ങുന്ന രാജാവ് പായസമെന്ന പേരില്‍ പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ആക്ഷേപം ഉന്നയിച്ചതിന്റെ പേരില്‍ ക്ഷേത്ര ശാന്തിക്കാരനെ ചൂടുവെള്ളമൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചതായി അയാള്‍ നേരിട്ട് തന്നോട് പരാതിപ്പെട്ടിട്ടുണ്ടെന്നും വി എസ് പറഞ്ഞു.

ദേശാഭിമാനി 210811

1 comment:

  1. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് കൈയടക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബം ശ്രമിക്കുന്നതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ക്ഷേത്ര അറകളിലെ സ്വത്ത് തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി നിയോഗിച്ച കമീഷനെ ഭീഷണിപ്പെടുത്താനാണ് രാജകുടുംബം ശ്രമിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വി എസ് പറഞ്ഞു.

    ReplyDelete