ബേവൂരിയില്‍ ലീഗ്- എന്‍ഡിഎഫ് ഭീകരത
ഉദുമ: ബേവൂരിയില്‍ മുസ്ലിംലീഗ്- എന്‍ഡിഎഫ് താണ്ഡവം. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തകര്‍ത്തു.സ്കൂള്‍ വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് ഭീകരാന്തരീക്ഷം ഉണ്ടാക്കി വീടുകള്‍ക്കുനേരെ മുസ്ലിംലീഗ്- എന്‍ഡിഎഫ് ആക്രമണം. സിപിഐ എം പ്രവര്‍ത്തകരായ ബേവൂരിയിലെ കെ കാര്‍ത്യായനി, വാണിയന്‍ വളപ്പിലെ അമ്പാടി, വെള്ളച്ചി, മുനമ്പില്‍ കുഞ്ഞിരാമന്‍ എന്നിവരുടെ വീടുകളും ബേവൂരിയിലെ കെ വി ബാലകൃഷ്ണന്റെ മിനിലോറിയുമാണ് തകര്‍ത്തത്. അക്രമത്തില്‍ പരിക്കേറ്റ മിനിലോറി ഡ്രൈവര്‍ ദിനേശന്‍ (20), ഉദുമ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംതരം വിദ്യാര്‍ഥി സജിത് (16) എന്നിവരെ ചെങ്കള ഇ കെ നായനാര്‍ സ്മാരക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് സ്കൂളിലുണ്ടായ നിസ്സാര പ്രശ്നം മുസ്ലിംലീഗ്- എന്‍ഡിഎഫ് ഏറ്റെടുത്ത് ഉദുമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടത്തുകയായിരുന്നു. വൈകിട്ട് ഏഴരയോടെയാണ് അക്രമത്തിന്റെ തുടക്കം. സിപിഐ എം ബേവൂരി ബ്രാഞ്ച് ഓഫീസ് ആക്രമിക്കാന്‍ ബൈക്കിലും കാറിലുമായെത്തിയവര്‍ ബ്രാഞ്ച് ഓഫീസില്‍ യോഗം ചേരുന്നത് കണ്ട് പിന്തിരിഞ്ഞ് മടങ്ങുമ്പോള്‍ അവര്‍ക്ക് മുന്നില്‍പ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ സജിത്തിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പിന്നീട് സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയായിരുന്നു അക്രമം. വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരനും അസോസിയേഷന്‍ ജില്ലാ ട്രഷററുമായ കെ വിജയകുമാറിനെ അന്വേഷിച്ചെത്തിയ സംഘം വീടിന്റെ ജനല്‍ ഗ്ലാസുകള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. ഈ സമയത്ത് വിജയകുമാര്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വിജയന്‍ ഇവിടെയില്ലെന്ന് പറഞ്ഞപ്പോള്‍ വീട്ടിനുള്ളില്‍ കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തിയ ശേഷം കസേരകളും മറ്റും തല്ലിത്തകര്‍ത്തു. വിജയകുമാറിന്റെ അമ്മ കാര്‍ത്യായനിയും അമ്മമ്മ കാരിച്ചിയും ഇളയമ്മയും മഹിളാ അസോസിയേഷന്‍ ഉദുമ വില്ലേജ് സെക്രട്ടറി കെ സരോജിനിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വധ ഭീഷണിയുയര്‍ത്തി മടങ്ങിയ സംഘം പിന്നീട് സമീപത്തെ മൂന്ന് വീടുകളും ആക്രമിച്ചു.
ശനിയാഴ്ച പകല്‍ 11ന് അംബികാനഗര്‍ തെരുവത്ത് വീടിന് മുമ്പില്‍ മണല്‍ ഇറക്കുമ്പോള്‍ ബൈക്കിലെത്തിയ മുസ്ലിംലീഗ് സംഘം മിനി ലോറിയുടെ മുന്‍ വശത്തെ ഗ്ലാസ് അടിച്ചുതകര്‍ത്ത് ഡ്രൈവര്‍ ദിനേശനെ ആക്രമിച്ചു. മുസ്ലിംലീഗ്- എന്‍ഡിഎഫ് ക്രിമിനിലുകളായ മുഹമ്മദ് സാഹിദ്, സിദ്ദിഖ്, ബഷീര്‍ , നാസര്‍ , ജുനൈദ്, സഹാദ്, മഷൂദ്, ബാനിസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പതിനഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. ഇതിനുമുമ്പ് ബേവൂരിയില്‍ ലീഗ്- എന്‍ഡിഎഫ് സംഘം നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്ക് നേരെയും അക്രമം നടത്തിയിട്ടുണ്ട്. അക്രമത്തില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി എച്ച് വേലായുധനും ഗുരുതരമായി പരിക്കേറ്റിരുന്നു. മുസ്ലിംലീഗ്- എന്‍ഡിഎഫുകാര്‍ തകര്‍ത്ത സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ, ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ , പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി, കെ സന്തോഷ്കുമാര്‍ , ടി കെ അഹമ്മദ്ഷാഫി എന്നിവര്‍ സന്ദര്‍ശിച്ചു.
സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമം അവസാനിപ്പിക്കണം
ഉദുമ: ബേവൂരിയില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും ആക്രമിച്ച് സ്കൂള്‍ വിദ്യാര്‍ഥിയടക്കം രണ്ടുപേരെ പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികളായ മുസ്ലിംലീഗ്- എന്‍ഡിഎഫ് പ്രവര്‍ത്തകരെ ഉടന്‍ പിടികൂടണമെന്ന് സിപിഐ എം ഉദുമ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ നിസാര പ്രശ്നം ലീഗ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഉദുമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. സമാധനാന്തരീക്ഷമുള്ള പ്രദേശങ്ങളില്‍ അക്രമം നടത്തി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരെ സഹായിക്കുന്ന നിലപാടാണ് ലീഗ് നേത്രൃത്വം സ്വീകരിക്കുന്നത്. അക്രമം അവസാനിപ്പിക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ മുന്നറിയിപ്പ് നല്‍കി.
ബേവൂരിയിലെ മുസ്ലിംലീഗ്- എന്‍ഡിഎഫ് അക്രമത്തില്‍ സിപിഐ എം ഉദുമ ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. വിദ്യാനഗര്‍വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരനും അസോസിയേഷന്‍ ജില്ലാ ട്രഷററുമായ കെ വിജയകുമാറിന്റെ ബേവൂരിയിലെ വീട് അക്രമിച്ച സംഭവത്തില്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്എഫ്ഐ യൂണിറ്റംഗം സജിത്തിനെ അക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഉദുമ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂള്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ വന്‍ വിജയം നേടിയിരുന്നു. ഇതില്‍ വിറളിപൂണ്ടാണ് ലീഗ് അക്രമം നടത്തിയത്.
അക്രമത്തിനിടെ പിടിയിലായവരെ യുഡിഎഫുകാര്‍ ബലം പ്രയോഗിച്ച് മോചിപ്പിച്ചു
മട്ടന്നൂര്‍ : എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുന്നതിനിടെ പിടിയിലായ കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകരെ യുഡിഎഫുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് മോചിപ്പിച്ചു. ശനിയാഴ്ച രാവിലെ എടയന്നൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നില്‍ അക്രമം നടത്തിയതിന് മട്ടന്നൂര്‍ എസ്ഐ ഷിജു പിടികൂടി സ്റ്റേഷനിലെത്തിച്ച പ്രതികളെയാണ് കോണ്‍ഗ്രസ്-മുസ്ലിംലീഗ് നേതാക്കള്‍ സ്റ്റേഷന്‍ ഉപരോധിച്ച് മോചിപ്പിച്ചത്.
രാവിലെ പിടികൂടിയ ഫര്‍സിന്‍ , രാഹുല്‍ , ദില്‍ജിത്ത്, അര്‍ഷാദ് എന്നീ പ്രതികളെ ഉടന്‍ സ്റ്റേഷനിലെത്തിച്ചിരുന്നു. പിന്നാലെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി ആര്‍ ഭാസ്കരന്റെ നേതൃത്വത്തില്‍ ഒരു സംഘം യുഡിഎഫുകാര്‍ സ്റ്റേഷനിലെത്തി പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു. എന്നാല്‍ അക്രമത്തിനിടെ പിടികൂടിയവരെ വിട്ടയക്കാനാവില്ലെന്ന് എസ്ഐ വ്യക്തമാക്കി. അല്‍പസമയത്തിന് ശേഷം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്‍സാരി തില്ലങ്കേരി, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, പി കെ സി മുഹമ്മദ്, ടി വി രവീന്ദ്രന്‍ , വി എന്‍ മുഹമ്മദ്, ടി ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘമെത്തി സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. സ്റ്റേഷന്‍ കവാടത്തില്‍ കുത്തിയിരുന്ന് പൊലീസിനെ ഭീഷണിപ്പെടുത്തിയും തെറിവിളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്ഥലത്തെത്തിയ സിഐ പ്രകാശന്‍ പടന്നയിലിനെയും ഭീഷണിപ്പെടുത്തി. പൊലീസുദ്യോഗസ്ഥരുടെ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒടുവില്‍ പ്രതികളെ മോചിപ്പിച്ചത്. സ്റ്റേഷനില്‍ പുതിയ എസ്ഐ ചാര്‍ജെടുത്ത ദിവസമായിരുന്നു യുഡിഎഫുകാരുടെ അതിക്രമം. യുഡിഎഫുകാരുടെ ഭീഷണിയില്‍ ഭയന്ന പൊലീസ് പിടിയിലായ പ്രതികളെ ഒടുവില്‍ മുന്‍കരുതല്‍ അറസ്റ്റ് ചെയ്തതായി രേഖയുണ്ടാക്കി വിട്ടയക്കുകയായിരുന്നു.
എടയന്നൂരില്‍ കെഎസ്യു-എംഎസ്എഫ് അക്രമം
മട്ടന്നൂര്‍ : എടയന്നൂരില്‍ എംഎസ്എഫ്-കെഎസ്യു അക്രമം നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ എടയന്നൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലുണ്ടായ അക്രമത്തില്‍ പ്ലസ്ടു വിദ്യാര്‍ഥികളായ കെ അഖില്‍ (18), സി സിജു (17), കെ പ്രശോഭ് (17), വി കെ ശ്രേയസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സംഘം ലീഗ് -കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്കൂള്‍ ഗേറ്റ് അടച്ചിട്ടാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. ഗേറ്റടച്ചതിനെ തുടര്‍ന്ന് സ്കൂളില്‍ കയറാനാവാതെ നിന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ സംഘടിച്ചെത്തിയ കെഎസ്യു- എംഎസ്എഫ് സംഘം ആക്രമിക്കുകയായിരുന്നു. എസ്ഐ ഷിജുവിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ ലാത്തിവീശി ഓടിച്ചു. നാലുപേരെ പിടികൂടി. അക്രമത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി. കെ ഷിനു, മുഹമ്മദ് സിറാജ് എന്നിവര്‍ സംസാരിച്ചു.
എസ്ഇഎസ് കോളേജ് അക്രമം: 25 കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ശ്രീകണ്ഠപുരം: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ദിവസം എസ്ഇഎസ് കോളേജില്‍ അക്രമം നടത്തിയ 25 കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. ക്യാമ്പസ് പരിസരത്ത് മാരകായുധങ്ങളുപയോഗിച്ച് അക്രമം നടത്തിയതിനാണ് കേസ്. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലി, പി വി ജയന്‍ , പി വി രാജന്‍ , കെ പി ലിജേഷ്, കക്കോപ്രവന്‍ നാരായണന്‍ , ജോബിന്‍ ജോസ്, ജുവല്‍ ജോസഫ്, അജേഷ് തുടങ്ങി 25 പേര്‍ക്കെതിരെയാണ് കേസ്. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി റോഡ് ഉപരോധിച്ചതിന് ഇവര്‍ക്കെതിരെ മറ്റൊരു കേസുമുണ്ട്. ക്യാമ്പസിനകത്ത് ആഹ്ലാദ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
പേരാമ്പ്ര: കായണ്ണയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. വടക്കെമുറിമലയില്‍ ശ്രീജിത്ത് (28), കരിമ്പാലന്‍കൊല്ലി സുമേഷ് (24) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി എട്ടരക്ക് മൊട്ടന്തറയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററിനടുത്തുവെച്ച് ഏഴുപേരടങ്ങുന്ന ആര്‍എസ്എസ് സംഘമാണ് ഇരുവരെയും ആക്രമിച്ചത്. പുന്നക്കല്‍ ബൈജു, അഭിന്‍ലാല്‍ , മനുപ്രസാദ്, ടി പി സുരേഷ്, പൂതേരി ഷാജി, ജയപ്രകാശ്, രതിന്‍രാജ് എന്നിവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നവര്‍ മൊഴി നല്‍കി. നേരത്തെ മൊട്ടന്തറ, പാറമുതു ഭാഗങ്ങളില്‍ ഡിവൈഎഫ്ഐ സ്ഥാപിച്ച കൊടിമരങ്ങളും പതാകയും അക്രമിസംഘം നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം സിപിഐ എം കള്ളംകൊത്തിപാറ ബ്രാഞ്ചംഗം ടി പി ബിജുവിനെ മുഖംമൂടി ധരിച്ച പന്ത്രണ്ടോളം പേര്‍ രാത്രിയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസിലെ പ്രതികളെ ഇതേവരെ പൊലീസ് അറസ്റ്റുചെയ്തിട്ടില്ല. അക്രമികളെ ഉടന്‍ അറസ്റ്റുചെയ്ത് സമാധാനം നിലനിര്‍ത്തണമെന്ന് സിപിഐ എം കായണ്ണ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശാഭിമാനി 210811
യു.ഡി.എഫ്, എന്‍.ഡി.എഫ്, ലീഗ്, ആര്‍.എസ്.എസ് ആക്രമങ്ങള്‍
ReplyDelete