അഴിമതിക്കെതിരെ ചൊവ്വാഴ്ച ജനകീയ പ്രതിഷേധം അലയടിക്കും. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ബഹുജനറാലികളില്‍ പതിനായിരക്കണക്കിനാളുകള്‍ അണിചേരും. അഴിമതി തടയാന്‍ കര്‍ശന നിയമം ഉറപ്പാക്കുക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക, ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക, തെരഞ്ഞെടുപ്പിലെ പണാധിപത്യം തടയുക, വിദേശ ബാങ്കുകളിലെ കള്ളപ്പണം വീണ്ടെടുക്കുക എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികളുടെ നേതൃത്വത്തിലാണ് ദേശീയ പ്രതിഷേധദിനം ആചരിക്കുന്നത്. പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് വിജിലന്‍സ് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡല കേന്ദ്രങ്ങളില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയും ആഹ്വാനംചെയ്തിരുന്നു.
സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ തീര്‍ത്തും ദുര്‍ബലവും അഴിമതി തടയാന്‍ അപര്യാപ്തവുമാണ്. ശക്തവും ഫലപ്രദവുമായ പുതിയ ബില്‍ കൊണ്ടുവരേണ്ടതുണ്ട്. അഴിമതി തടയാന്‍ ഗൗരവതരമായ ഒരു നടപടിയും യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ശക്തമായ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നതിനൊപ്പം ജുഡീഷ്യല്‍ പരിഷ്കാരങ്ങളും നടപ്പാക്കണമെന്ന് ഇടതുപക്ഷ-മതനിരപേക്ഷ പാര്‍ടികള്‍ ആവശ്യപ്പെടുന്നു. ദേശീയ ജുഡീഷ്യല്‍ കമീഷന് വഴിയൊരുക്കുന്ന ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ പാസാക്കണം. അണ്ണ ഹസാരെയെയും സഹപ്രവര്‍ത്തകരെയും അറസ്റ്റുചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി ശരിയല്ല. ജനാധിപത്യ അവകാശങ്ങള്‍ക്കും സമാധാനപരമായ സമരങ്ങള്‍ക്കുമെതിരായ ആക്രമണം വര്‍ധിക്കുന്നു. ഡല്‍ഹിയിലും മറ്റിടങ്ങളിലും സംഘം ചേരുന്നതിനും സമരം ചെയ്യുന്നതിനും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. സമ്മതപത്രം ഒപ്പിട്ടാലേ സമരം അനുവദിക്കൂ എന്നതാണ് സ്ഥിതി. സമാധാനപരമായ സമരങ്ങള്‍ അനുവദിക്കണമെന്നതും പ്രതിഷേധ ദിനാചരണത്തിന്റെ പ്രധാന ആവശ്യമാണ്. മുഖ്യമന്ത്രി സ്വയം അവകാശപ്പെടുന്നതുപോലെ ധാര്‍മികവും രാഷ്ട്രീയവുമായ നീതിബോധം ഉണ്ടെങ്കില്‍ തല്‍സ്ഥാനം ഒഴിയണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
deshabhimani 220811

ReplyDelete