ന്യൂഡല്‍ഹി: ഒരു മണിക്കൂര്‍ കൊണ്ട് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ബുള്‍ഡോസര്‍ തകര്‍ത്തെറിഞ്ഞത് 15 ദളിത് കുടുംബത്തിന്റെ ജീവിതം. ഈ ദരിദ്രകുടുംബങ്ങളിലെ നൂറോളം പേരെയാണ് കോര്‍പറേഷന്‍ നടപടി കിടപ്പാടമില്ലാത്തവരാക്കിയത്. കരോള്‍ബാഗ് മെട്രോ സ്റ്റേഷനടുത്തുള്ള വാല്മീകി കോളനിയാണ് സര്‍ക്കാരിന്റെയോ കോടതിയുടെയോ ഉത്തരവില്ലാതെ കഴിഞ്ഞദിവസം പൊളിച്ചുനീക്കിയത്. കിടപ്പാടം പൊളിക്കുന്നത് തടയാന്‍ ചെന്ന വീട്ടുകാരെ പൊലീസ് ലാത്തിവീശി ഓടിച്ചു.
"ഞങ്ങള്‍ താഴ്ന്ന ജാതിക്കാരായതിനാല്‍ ചിലര്‍ക്ക് പിടിക്കുന്നില്ല. വൃത്തിയില്ലാത്തവരാണ്, ഗുണ്ടകള്‍ താമസിക്കുന്നു എന്നൊക്കെ പറഞ്ഞ് കുറച്ചുകാലമായി ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു. ചുറ്റുമുള്ള നാലു വീട്ടുകാരാണ് ഞങ്ങളെ ഇറക്കിവിട്ടത്. ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്താണ് കോര്‍പറേഷന്റെ ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഈ വീടുകളെല്ലാം പൊളിച്ചത്." നഗരത്തില്‍ തൂപ്പുജോലി ചെയ്യുന്ന രാജ്ബാല പറഞ്ഞു. രാജ്ബാല തന്റെ രണ്ടു പെണ്‍കുട്ടികളെയും കൊണ്ട് എങ്ങുപോകുമെന്നറിയാതെ കരഞ്ഞു.
റോഡുവക്കിലിരുന്ന് റൊട്ടി ചുട്ടുകഴിച്ച് കഴിഞ്ഞുകൂടുകയാണ് വാല്മീകി കോളനിയിലെ ഈ കുടുംബങ്ങള്‍ . കൂലിപ്പണിയും തൂപ്പുജോലിയും ചെയ്യുന്നവരാണ് കോളനിയിലുള്ളത്. ഇവരുടെ വീട്ടുപകരണമെല്ലാം നശിപ്പിച്ചു. കുട്ടികളുടെ ബാഗും പുസ്തകവുമെല്ലാം പൊളിച്ചിട്ട അവശിഷ്ടങ്ങള്‍ക്കിടയിലാണ്. ഡല്‍ഹി കോര്‍പറേഷന്റെ നാലുസെന്റ് സ്ഥലത്ത് എഴുപതിലധികം വര്‍ഷമായി താമസിച്ചുവരുന്നവരാണ് വാല്മീകി സമുദായത്തില്‍പ്പെട്ട ഈ കുടുംബങ്ങള്‍ . ഇവര്‍ക്ക് ആരും ചോദിക്കാനില്ലെന്ന് അറിയാവുന്ന ചില അയല്‍വാസികളാണ് കോളനി പൊളിച്ചുനീക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഡല്‍ഹിയുടെ തിരക്കേറിയ വ്യാപാരകേന്ദ്രത്തിലൊന്നായ കരോള്‍ബാഗിലെ കണ്ണായ സ്ഥലം നോട്ടമിട്ട ചിലരും ഇതിന് ഒത്താശ ചെയ്തു.
മറ്റെവിടെയെങ്കിലും വീട് നല്‍കിയാല്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാണെന്ന് കോളനിവാസികള്‍ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ , മുന്നറിയിപ്പു പോലും നല്‍കാതെ ഇടിച്ചുനിരത്തുകയായിരുന്നെന്ന് വഴിയാധാരമായ വീട്ടമ്മമാര്‍ പറഞ്ഞു. ജാതിവെറിയുള്ള ചിലരാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി കോളനി ഒഴിപ്പിച്ചതെന്ന് ചില സമീപവാസികളും പറഞ്ഞു. എന്നാല്‍ , സ്ഥലം കൈയേറിയിരുന്നത് ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നഗര മധ്യത്തില്‍ നടന്ന ഈ കുടിയൊഴിപ്പിക്കല്‍ മാധ്യമങ്ങളും തിരിഞ്ഞുനോക്കിയില്ല. കോളനിയോടു ചേര്‍ന്നാണ് ദളിതരുടെ സഹായത്തോടെ വളര്‍ന്ന ബിഎസ്പിയുടെ ഓഫീസ്. അവരും ഗൗനിച്ചില്ല. നഗരവികസനത്തിന്റെ ഭാഗമായി ഒട്ടേറെ കോളനി ഡല്‍ഹിയില്‍ നിര്‍മാര്‍ജ്ജനം ചെയ്തിട്ടുണ്ടെങ്കിലും പുനരധിവാസ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമേ ഒഴിപ്പിക്കാറുള്ളൂ. റേഷന്‍ കാര്‍ഡ്, കുടിവെള്ള ബില്‍ , തുടങ്ങി ഔദ്യോഗിക രേഖകളുള്ള കുടുംബങ്ങളാണ് വാല്മീകി കോളനിയിലുള്ളത്. തലചായ്ക്കാനൊരിടം തരണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വാല്മീകിയുടെ പിന്‍മുറക്കാരെന്ന് വിശ്വസിക്കുന്ന ഈ കുടുംബങ്ങള്‍ .
(ദിനേശ് വര്‍മ)
ദേശാഭിമാനി 010811

ഒരു മണിക്കൂര്‍ കൊണ്ട് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ബുള്‍ഡോസര്‍ തകര്‍ത്തെറിഞ്ഞത് 15 ദളിത് കുടുംബത്തിന്റെ ജീവിതം. ഈ ദരിദ്രകുടുംബങ്ങളിലെ നൂറോളം പേരെയാണ് കോര്‍പറേഷന്‍ നടപടി കിടപ്പാടമില്ലാത്തവരാക്കിയത്. കരോള്‍ബാഗ് മെട്രോ സ്റ്റേഷനടുത്തുള്ള വാല്മീകി കോളനിയാണ് സര്‍ക്കാരിന്റെയോ കോടതിയുടെയോ ഉത്തരവില്ലാതെ കഴിഞ്ഞദിവസം പൊളിച്ചുനീക്കിയത്. കിടപ്പാടം പൊളിക്കുന്നത് തടയാന്‍ ചെന്ന വീട്ടുകാരെ പൊലീസ് ലാത്തിവീശി ഓടിച്ചു.
ReplyDelete"ഞങ്ങള്‍ താഴ്ന്ന ജാതിക്കാരായതിനാല്‍ ചിലര്‍ക്ക് പിടിക്കുന്നില്ല. വൃത്തിയില്ലാത്തവരാണ്, ഗുണ്ടകള്‍ താമസിക്കുന്നു എന്നൊക്കെ പറഞ്ഞ് കുറച്ചുകാലമായി ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു. ചുറ്റുമുള്ള നാലു വീട്ടുകാരാണ് ഞങ്ങളെ ഇറക്കിവിട്ടത്. ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്താണ് കോര്‍പറേഷന്റെ ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഈ വീടുകളെല്ലാം പൊളിച്ചത്." നഗരത്തില്‍ തൂപ്പുജോലി ചെയ്യുന്ന രാജ്ബാല പറഞ്ഞു. രാജ്ബാല തന്റെ രണ്ടു പെണ്‍കുട്ടികളെയും കൊണ്ട് എങ്ങുപോകുമെന്നറിയാതെ കരഞ്ഞു.