പള്ളുരുത്തി: യുഡിഎഫ് സര്‍ക്കാര്‍ ലത്തീന്‍ സമുദായത്തെ പാടേ അവഗണിച്ചെന്ന് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. ഇടക്കൊച്ചിയില്‍ കേരള റീജണല്‍ ലാറ്റിന്‍ കത്തോലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലി സമാപനത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്.
വിവിധ സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വീതം വച്ചു. ഇതില്‍ 20 ലക്ഷത്തിലധികം വരുന്ന ലത്തീന്‍ കത്തോലിക്കരെ പാടേ അവഗണിച്ചെന്ന് അസംബ്ലി അഭിപ്രായപ്പെട്ടതായും ബിഷപ് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അറിയിക്കും. ദളിത് ക്രൈസ്തവരുടെയും ദളിത് മുസ്ലിങ്ങളുടെയും അവകാശങ്ങള്‍ നിഷേധിക്കുന്നത് അവസാനിപ്പിച്ച് ഭരണഘടനാപരമായ നീതി ഉറപ്പാക്കാന്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം തയ്യാറാകണം. ഇക്കാര്യം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും നേരില്‍ക്കണ്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സച്ചാര്‍ മാതൃകയില്‍ കമീഷനെവച്ച് ക്രൈസ്തവരെക്കുറിച്ച് ദേശീയതലത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണം. സ്വാശ്രയവിഷയത്തില്‍ കത്തോലിക്കാസഭയെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. ഈ പ്രശ്നത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ക്രിയാത്മക ഇടപെടല്‍ ഉണ്ടായാല്‍ സഭ സഹകരിക്കും. പുതിയ സര്‍ക്കാരിന്റെ മദ്യനയം അപാകം നിറഞ്ഞതാണ്. ഇതു തിരുത്തണമെന്നും ബിഷപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ബിഷപ് ജോസഫ് കരിയില്‍ , സെക്രട്ടറിമാരായ ഷാജി ജോര്‍ജ്, ജെയ്ന്‍ ആന്‍സില്‍ ഫ്രാന്‍സിസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 010811
യുഡിഎഫ് സര്‍ക്കാര്‍ ലത്തീന്‍ സമുദായത്തെ പാടേ അവഗണിച്ചെന്ന് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. ഇടക്കൊച്ചിയില്‍ കേരള റീജണല്‍ ലാറ്റിന്‍ കത്തോലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലി സമാപനത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്.
ReplyDelete