മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഒരാഴ്ചക്കുള്ളില്‍ ഉത്തരവിറക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. അറബി, സംസ്കൃതം ഓറിയന്റല്‍ സ്കൂളുകളില്‍ ഓണപ്പരീക്ഷയായിട്ടും പഠനം തുടങ്ങിയിട്ടില്ല. ഓണപ്പരീക്ഷ പുനഃസ്ഥാപിച്ച സര്‍ക്കാര്‍ അതില്‍ എല്ലാ കുട്ടികള്‍ക്കും മലയാളം പരീക്ഷ നിശ്ചയിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരാണ് എല്ലാ സ്കൂളുകളിലും മലയാളം ഒന്നാംഭാഷയാക്കി ഉത്തരവ് ഇറക്കിയത്. മെയ് ആറിന് പുറപ്പെടുവിച്ച 103/11 ഉത്തരവുപ്രകാരം ഐടി തിയറിക്കുവേണ്ടിയുള്ള രണ്ട് പിര്യേഡുകളില്‍ ഒന്ന് മലയാളത്തിന് കൈമാറാനാണ് പറഞ്ഞിരുന്നത്. നേരത്തെ ഐടിക്കായി മലയാളം രണ്ടാംഭാഷയുടെ പീരിയഡുകളില്‍നിന്ന് ഒന്നെടുത്തിരുന്നു.
എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ജൂണ്‍ 27ലെ 148/11 ഉത്തരവില്‍ മലയാളം ഒന്നാംഭാഷക്കുള്ള സമയം എങ്ങനെ കണ്ടെത്തണമെന്ന് വ്യക്തമാക്കിയില്ല. സ്കൂള്‍സമയത്തിന് പുറത്ത് അധിക സമയം കണ്ടെത്തി പഠിപ്പിക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ആദ്യം തലയൂരി. എന്നാല്‍ ഇതുസംബന്ധിച്ച വിമര്‍ശമുയര്‍ന്നപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. അതിനിടെ എല്ലാ പീരിയഡില്‍നിന്നും അഞ്ചുമിനുട്ട് വീതമെടുത്ത് മലയാളം പഠിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തി മുഖം രക്ഷിച്ചു.
മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കേണ്ടത് സംബന്ധിച്ച് പതിനഞ്ച് നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി മന്ത്രിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. ഓറിയന്റല്‍ സ്കൂളുകള്‍ക്ക് മൂന്നും മറ്റ് സ്കൂളുകള്‍ക്ക് ഒരു പീരിയഡുവീതവും നീക്കിവെക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതുവരെ മലയാളം നിര്‍ബന്ധമല്ലാതിരുന്ന സ്കൂളുകളില്‍ സ്പെഷ്യല്‍ ഇംഗ്ലീഷ് നിര്‍ത്തലാക്കി നിര്‍ബന്ധമായും മലയാളം പഠിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ഈ വര്‍ഷംതന്നെ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ടായി. ഒരാഴ്ചക്കുള്ളില്‍ പുതിയ ഉത്തരവ് ഇറക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും നടപ്പായില്ല.
മുമ്പ് ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും അതില്‍ ഭേദഗതി വരുത്താന്‍ മാറ്റിവച്ചിരിക്കയാണെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. എന്തായാലും സെപ്തംബര്‍ ഒന്ന് മുതല്‍ മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കേണ്ടിവരും. ഓണപ്പരീക്ഷക്ക് മലയാളം ഒന്നാംഭാഷയായി ചോദ്യപേപ്പര്‍ തയ്യാറാക്കുമോ എന്ന ചോദ്യത്തിന് അത് കൃത്യമായി പറയാനാവില്ലെന്നും പഠിപ്പിച്ച എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷയുണ്ടാവുമെന്നുമാണ് മന്ത്രിയുടെ മറുപടി.
deshabhimani 220811

ReplyDelete