നിയമസഭാ തെരഞ്ഞെടുപ്പില്‍ 95 സീറ്റോളം യുഡിഎഫിന് കിട്ടാമായിരുന്നത് നഷ്ടമായതിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉത്തരവാദികളാണെന്ന് തെരഞ്ഞെടുപ്പിലെ പിന്നോട്ടടി അന്വേഷിച്ച വക്കം കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. വക്കം പുരുഷോത്തമന്‍ ചെയര്‍മാനായ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ട് മാസം ഒന്നരയായിട്ടും കെപിസിസി വിളിച്ച് ചര്‍ച്ചചെയ്തു നടപടി എടുക്കാത്തതില്‍ ഒരു വിഭാഗം നേതാക്കള്‍ അതൃപ്തിയിലാണ്. അവര്‍ യോഗം വിളിക്കാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു.
യുഡിഎഫ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ചില നേതാക്കള്‍ക്കെതിരെ നടപടിക്ക് കമ്മിറ്റി ശുപാര്‍ശചെയ്തു. ഡിസിസി പ്രസിഡന്റുമാരായ കൊല്ലത്തെ കടവൂര്‍ ശിവദാസന്‍ , കോഴിക്കോട്ടെ കെ സി അബു എന്നിവരടക്കമുള്ള ചില നേതാക്കള്‍ കഴിവുകെട്ടവരാണെന്ന് തെളിയിച്ചതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ നിറംകെട്ട പ്രകടനത്തിന് മുഖ്യ ഉത്തരവാദികള്‍ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമാണെന്നാണ് നിഗമനം. ഇവര്‍ സ്ഥാനാര്‍ഥികളായപ്പോള്‍ സംസ്ഥാനത്താകെ തെരഞ്ഞെടുപ്പ് നയിക്കാന്‍ ഫലപ്രദമായ ബദല്‍സംവിധാനം ഉണ്ടായില്ല. രണ്ടു നേതാക്കളും അവരുടെ സ്വന്തം സ്ഥാനാര്‍ഥികളെ കുത്തിനിറയ്ക്കാന്‍ മത്സരിച്ചത് തോല്‍വി ക്ഷണിച്ചുവരുത്തി.
രാഹുല്‍ഗാന്ധിയെ പേരുപറഞ്ഞു വിമര്‍ശിച്ചിട്ടില്ലെങ്കിലും മണ്ണിന്റെ മണമില്ലാത്ത കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളും ഗുണംചെയ്തില്ലെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സാമുദായിക സന്തുലിതാവസ്ഥ വേണ്ടവിധം പാലിച്ചില്ല. നല്ല അംഗസംഖ്യയുള്ള ചില പിന്നോക്ക സമുദായങ്ങളെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ അവഗണിച്ചത് ചില ജില്ലകളില്‍ എല്‍ഡിഎഫിനെ സഹായിച്ചു. ഘടകകക്ഷികളുമായുള്ള ബന്ധത്തിലും പലേടത്തും വിള്ളലുണ്ടായി. എ സി ജോസ്, വി എസ് വിജയരാഘവന്‍ എന്നിവരായിരുന്നു വക്കം കമ്മിറ്റി അംഗങ്ങള്‍ . റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചയും നടപടിയും എടുക്കാത്തതില്‍ വക്കത്തിനും അതൃപ്തിയുണ്ട്. എന്നാല്‍ , തങ്ങളെ പ്രതിക്കൂട്ടിലാക്കിയ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കടുത്ത അസംതൃപ്തിയിലാണ്.
deshabhimani 240811

ReplyDelete