ന്യൂഡല്‍ഹി: പാമൊലിന്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യവിജിലന്‍സ് കമീഷണര്‍സ്ഥാനം നഷ്ടപ്പെട്ട പി ജെ തോമസുമായി ഡല്‍ഹിയില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതില്‍ തെറ്റൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹവുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയെന്നത് ശരിയല്ലെന്നും അഞ്ചുമിനിറ്റ് മാത്രമാണ് സംസാരിച്ചതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുവരെയും ബാധിക്കുന്നതായതിനാല്‍ പാമൊലിന്‍കേസ് തോമസുമായി ചര്‍ച്ച ചെയ്തോ എന്ന ചോദ്യത്തോട് ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തോമസ് ചീഫ് സെക്രട്ടറിയായിരുന്നെന്നും അതുകൊണ്ട് തനിക്ക് കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാമൊലിന്‍ കേസില്‍ തന്നെ പ്രതിചേര്‍ക്കാമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ആസൂത്രണബോര്‍ഡ് അംഗമായി കോര്‍പറേറ്റ് ഇടനിലക്കാരന്‍ തരുണ്‍ദാസിനെ നിയമിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫലത്തിനുവേണ്ടിയാണ് അദ്ദേഹത്തെ നിയമിച്ചത്. എന്താണ് ആഗ്രഹിക്കുന്ന ഫലമെന്നത് തന്റെ മനസ്സിലുണ്ട്. അദ്ദേഹം ബംഗാള്‍ സര്‍ക്കാരിന്റെ ഉപദേശകനായിരുന്നു. ബംഗാള്‍ സര്‍ക്കാരിന് നിയമിക്കാമെങ്കില്‍ കേരളത്തിനും നിയമിക്കാം- ഉമ്മന്‍ ചാണ്ടി പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രക്കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ഏതൊരു വ്യക്തിക്കും അതിന് സ്വാതന്ത്ര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം രാജാവിനെതിരെ പറഞ്ഞതിനോട് യോജിക്കുന്നില്ല. - ഉമ്മന്‍ചാണ്ടി പറഞ്ഞു.
deshabhimani 240811
പാമൊലിന്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യവിജിലന്‍സ് കമീഷണര്‍സ്ഥാനം നഷ്ടപ്പെട്ട പി ജെ തോമസുമായി ഡല്‍ഹിയില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതില്‍ തെറ്റൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹവുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയെന്നത് ശരിയല്ലെന്നും അഞ്ചുമിനിറ്റ് മാത്രമാണ് സംസാരിച്ചതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുവരെയും ബാധിക്കുന്നതായതിനാല്‍ പാമൊലിന്‍കേസ് തോമസുമായി ചര്‍ച്ച ചെയ്തോ എന്ന ചോദ്യത്തോട് ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല.
ReplyDelete