ഓണം ഉള്‍പ്പടെയുള്ള ഉത്സവകാലങ്ങളില്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ യു ഡി എഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗവും മുന്‍ ഭക്ഷ്യമന്ത്രിയുമായ സി ദിവാകരന്‍ എം എല്‍ എ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബി പി എല്‍ കുടംബങ്ങള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഇതിനുള്ള നടപടികളും ഇനിയും ഉണ്ടായിട്ടില്ല.
ഓണക്കാലത്ത് സാധാരണനിലയില്‍ ഉണ്ടാകാറുള്ള ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഓണച്ചന്തകള്‍ നടത്തിയിരുന്നു. അവശ്യസാധനങ്ങള്‍ 40 ശതമാനം വരെ വിലകുറച്ചാണ് ഇവിടങ്ങളില്‍ വില്‍പ്പന നടത്തിയിരുന്നത്. കമ്പോളത്തില്‍ അരിയുടെ വില കിലോഗ്രാമിന് 31 രൂപയായി ഉയര്‍ന്നപ്പോഴും അന്യസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച് ഗുണനിലാരമുള്ള മട്ട അരി കിലോഗ്രാമിന് 16 രൂപയ്ക്ക് നല്‍കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു. എല്ലാ സമയത്തും സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ ഈ അരി ലഭ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഈ അരി ലഭ്യമല്ല. കരിച്ചന്തയില്‍ മണ്ണെണ്ണയുടെ വില്‍പ്പന നിര്‍ബാധം തുടരുന്നു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മണ്ണെണ്ണയുടെ കരിച്ചന്തയിലെ വില്‍പ്പന തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. നിര്‍ദ്ധനരായ മത്സ്യതൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കി. പൊതുവിപണിയില്‍ നിന്നും ലിറ്ററിന് 45 രൂപ നിരക്കില്‍ ശേഖരിച്ച് 20 രൂപ സബ്‌സിഡി നല്‍കി 25 നിരക്കില്‍ നല്‍കി. ഇതിനായി സംസ്ഥാന ബജറ്റില്‍ 25 കോടി രൂപ നീക്കിവച്ചു. യാഥാര്‍ഥ്യം ഇതാണെങ്കിലും ഇതൊന്നും അറിയില്ലെന്ന നിലപാടാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന കെ മാണിയുടെ പ്രസ്താവന അസംബന്ധമാണ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലകുറച്ച് നല്‍കാനുള്ള ജനങ്ങളുടെ ആവശ്യങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് മാണി ശ്രമിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ യാതൊരു വിവേചനവും കൂടാതെയാണ് മണ്ണെണ്ണ വിഹിതം വെട്ടികുറയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് മാറ്റമില്ലാതെ തുടരന്നു. രണ്ട് രൂപാ നിരക്കില്‍ കേരളത്തിലെ അര്‍ഹരായ എല്ലാ ജനവിഭാഗങ്ങള്‍ക്കും അരി നല്‍കാനുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ഒരു രൂപയ്ക്ക് ബി പി എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് അരി നല്‍കുമെന്നായിരുന്നു യു ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നത്. അധികാരത്തിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. ബി പി എല്‍ കുടംബങ്ങള്‍ക്ക് ഓണം മുതല്‍ ഒരു രൂപ നിരക്കില്‍ അരി നല്‍കുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ബി പി എല്‍ ലിസ്റ്റ് പ്രകാരമാണോ കേന്ദ്ര സര്‍ക്കാരിന്റെ ലിസ്റ്റ് പ്രകാരമാണോ അരി നല്‍കുന്നതെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടി ഇനിയും തയ്യാറായിട്ടില്ല. ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം മൂന്ന് രൂപാ നിരക്കില്‍ അരി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. ഇതും പ്രാവര്‍ത്തികമാക്കാന്‍ യു പി എ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്തിന് അനവദിച്ച 35000 മെട്രിക് ടണ്‍ അരിയും 47000 മെട്രിക് ടണ്‍ ഗോതമ്പും ഏറ്റെടുത്ത് വിതരണം ചെയ്യാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. ബി പി എല്‍ കുടംബങ്ങള്‍ക്ക് ഓണക്കാലത്ത് വിതരണം വിതരണം ചെയ്തിരുന്ന സൗജന്യ ഓണക്കിറ്റ് വിതരണ പദ്ധതി അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ വിവിധ എഫ് സി ഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യവസ്തുക്കള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് വിതരണം ചെയ്യണെന്ന സുപ്രിം കോടതിയുടെ നിരീക്ഷണവും അംഗീകരിക്കാന്‍ യു പി എ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ദിവാകരന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കാനുള്ള നടപടികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാവേലി മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല. ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ 40 ശതമാനം വരെ വിലകുറച്ചാണ് വിറ്റിരിന്നത്. എന്നാല്‍ ഇപ്പോള്‍ മരുന്നുകളുടെ വില അനുദിനം വര്‍ധിക്കുന്നു. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്ക് മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ഇത് സമൂഹത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും സി ദിവാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
janayugom 010811
ഓണം ഉള്‍പ്പടെയുള്ള ഉത്സവകാലങ്ങളില്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ യു ഡി എഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗവും മുന്‍ ഭക്ഷ്യമന്ത്രിയുമായ സി ദിവാകരന്‍ എം എല്‍ എ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബി പി എല്‍ കുടംബങ്ങള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഇതിനുള്ള നടപടികളും ഇനിയും ഉണ്ടായിട്ടില്ല.
ReplyDeleteദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ഇത്തവണയും സൗജന്യ ഓണകിറ്റ് നല്‍കാന്‍ തീരുമാനിച്ചതായി സിവില്‍സപ്ലൈസ് അറിയിച്ചു. ഓണകിറ്റ് വിതരണം 24ന് തിരുവനന്തപുരത്ത് മന്ത്രി ടി എം ജേക്കബ് ഉദ്ഘാടനം ചെയ്യും. ഓണകിറ്റ് നല്‍കാനുള്ള സിവില്‍സപ്ലൈസിന്റെ നിര്‍ദേശം ധനവകുപ്പ് തടഞ്ഞിരുന്നു. മുഖ്യമന്ത്രി ഇടപ്പെട്ടശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. രണ്ടു കിലാ അരി, അരകിലോ പഞ്ചസാര, 200 ഗ്രാം മുളക്, 100ഗ്രാം ചായപ്പൊടി എന്നിവയാണ് നല്‍കുന്നത്. ഓണകിറ്റ് 26 മുതല്‍ സെപ്തംബര്‍ രണ്ടുവരെ വിതരണം ചെയ്യും. 25 മുതല്‍ റംസാന്‍ , ഓണ വിപണികള്‍ ആരംഭിക്കും. വില്‍പ്പനശാലകളില്‍നിന്ന് നിബന്ധനയില്ലാതെ 450 രൂപയുടെ പ്രത്യേക ഓണകിറ്റ് വാങ്ങാം. ഇതില്‍ 600 രൂപ വിലയുള്ള സാധനങ്ങള്‍ ഉണ്ടാകും. ഓണം ഫെയറില്‍നിന്നും വില്‍പ്പനശാലകളില്‍നിന്നും 1000 രൂപയ്ക്ക് സാധനം വാങ്ങുന്ന ഉപഭോക്താവിന് സമ്മാന കൂപ്പണ്‍ നല്‍കും. ഇതില്‍ 1000 രൂപവരെ വിലയുള്ള സമ്മാനം ഉടന്‍ ലഭിക്കും. കൂടാതെ, ബംബര്‍ സമ്മാനമായി സംസ്ഥാനത്ത് ഒരാള്‍ക്ക് അഞ്ചുപവനും ഓരോ ജില്ലയിലെയും രണ്ടു പേര്‍ക്ക് ഒരുപവന്‍ വീതവും ലഭിക്കുമെന്നും സിവില്‍ സപ്ലെസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ReplyDelete