ന്യൂഡല്‍ഹി: വിവാഹമോചനം നേടിയ സ്ത്രീക്ക് ജോലിയുണ്ടെങ്കിലും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിജേന്ദ്ര ഭട്ടാണ് വെസ്റ്റ് ഡല്‍ഹിയിലെ ഉത്തം നഗറില്‍ നിന്നുള്ള യുവതിയുടെ ഹര്‍ജി പരിഗണിച്ച് ഈ ഉത്തരവിട്ടത്. വിവാഹ മോചനം നേടിയ സ്ത്രീ ട്യൂഷന്‍ എടുക്കുന്നുണ്ടെന്ന പേരില്‍ ജീവനാംശം നല്‍കാനാവില്ലെന്നായിരുന്നു എതിര്‍കക്ഷിയുടെ വാദം.
എന്നാല്‍ അഭ്യസ്തവിദ്യയായ യുവതിക്ക് ജോലി ചെയ്യാനും പണം സമ്പാദിക്കാനുമുള്ള അവകാശമുണ്ടെന്നും അത് ഒരിക്കലും ജീവനാംശം ലഭിക്കാതിരിക്കാനുള്ള കാരണമല്ലെന്നും കോടതി വ്യക്തമാക്കി. 14000 രൂപയാണ് ഒരു മാസം ജീവനാംശമായി നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 4000 രൂപ വിവാഹമോചനം നേടിയ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകത്ത മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ക്കാണ്.
സെഷന്‍സ് കോടതി സ്ത്രീയുടെ ഭര്‍ത്താവായിരുന്ന രാജേഷ് മഹാജന്‍് മകനു മാത്രം ചെലവിനുള്ള പണം നല്‍കിയാല്‍ മതി എന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ യുവതി അപ്പീല്‍ നല്‍കുകയായിരുന്നു.
janayugom 240811
വിവാഹമോചനം നേടിയ സ്ത്രീക്ക് ജോലിയുണ്ടെങ്കിലും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിജേന്ദ്ര ഭട്ടാണ് വെസ്റ്റ് ഡല്‍ഹിയിലെ ഉത്തം നഗറില്‍ നിന്നുള്ള യുവതിയുടെ ഹര്‍ജി പരിഗണിച്ച് ഈ ഉത്തരവിട്ടത്.
ReplyDelete