കൊച്ചി: ഡോക്ടര്‍മാര്‍ക്കുള്ള വ്യക്തിപരമായ ധാര്‍മികത ആശുപത്രികള്‍ക്കും മെഡിക്കല്‍ അസോസിയേഷനുകള്‍ക്കും ബാധകമാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശില്‍പ്പശാല ആവശ്യപ്പെട്ടു. "വൈദ്യശാസ്ത്രത്തിലെ നൈതികത" എന്ന വിഷയത്തിലായിരുന്നു ശില്‍പ്പശാല.
പ്രശസ്തിക്കുവേണ്ടിയുള്ള പരസ്യങ്ങള്‍ ആശുപത്രികള്‍ ഒഴിവാക്കണമെന്നും മരുന്നുകളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതില്‍നിന്നും അവയെ സാക്ഷ്യപ്പെടുത്തുന്നതില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കണമെന്നും ശില്‍പ്പശാല നിര്‍ദേശിച്ചു. വ്യക്തിപരമായ താല്‍പ്പര്യങ്ങളോടെ ഡോക്ടര്‍മാര്‍ മരുന്ന് ശുപാര്‍ശചെയ്യരുത്. ഇന്ന് ആശുപത്രികളില്‍ ഗവേഷണമാണോ പരീക്ഷണമാണോ നടക്കുന്നതെന്ന സംശയം ജനങ്ങള്‍ക്കിടയിലുണ്ട്. വൈദ്യരംഗത്തെ പരീക്ഷണങ്ങളെയും ഗവേഷണങ്ങളെയും രണ്ടായി കാണണം. രോഗിയെ ഒരു ഉപകരണമായി കാണാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും വൈദ്യരംഗത്തെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും ശില്‍പ്പശാല തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കണമെന്നും ശില്‍പ്പശാല ആവശ്യപ്പെട്ടു. മെഡിക്കല്‍ മേഖലയിലെ നിയമങ്ങള്‍ കാലഹരണപ്പെട്ടുവെന്നും ശില്‍പ്പശാലയില്‍ അഭിപ്രായം ഉയര്‍ന്നു. നിലവിലുള്ള നിയമങ്ങള്‍ പരിഷ്കരിച്ച് സമഗ്രമായ നൈതിക നിയമാവലി നിര്‍മിക്കുന്നതിന് ഒരു കമ്മറ്റി രൂപീകരിക്കാന്‍ ഐഎംഎ ദേശീയ എക്സിക്യൂട്ടീവിനോട് ശുപാര്‍ശചെയ്യാനും ശില്‍പ്പശാല തീരുമാനിച്ചു. ശില്‍പ്പശാലയിലെ നിര്‍ദേശങ്ങള്‍ ഒക്ടോബറില്‍ നടക്കുന്ന ഐഎംഎ ദേശീയ എക്സിക്യൂട്ടീവ് ചര്‍ച്ചചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വിവിധ വിഷയങ്ങളില്‍ ഡോ. രാഘവറാവു, ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ , പ്രൊഫ. മാധവമേനോന്‍ , പ്രൊഫ. എബ്രഹാം കോശി, ഡോ. ഡി ആര്‍ റായ്, ഡോ. അനില്‍ ബന്‍സാല്‍ , ഡോ. ഗുലാബ് അഗര്‍വാള്‍ , അഡ്വ. അതുല്‍ ശര്‍മ, ഡോ. ചേതന്‍ പാട്ടീല്‍ , ഡോ. ജി വിജയകുമാര്‍ , ഡോ. സാമുവല്‍ ജോസഫ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന ശില്‍പ്പശാല ശില്‍പ്പശാലയുടെ സമാപന സമ്മേളനം മന്ത്രി കെ എം മാണി ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാര്‍ക്ക് നിര്‍ഭയമായി ജോലിചെയ്യുന്നതിനുള്ള നിയമം നിര്‍മിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മന്ത്രി കെ എം മാണി പറഞ്ഞു. ചടങ്ങില്‍ ഡോ. എം ഭാസ്കരന്‍ അധ്യക്ഷനായി. ബെന്നി ബഹ്നാന്‍ എംഎല്‍എ, ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡോ. ജി കെ രാമചന്ദ്രപ്പ, ഡോ. ജി വിജയകുമാര്‍ , ഡോ. ജെ രാജഗോപാലന്‍ നായര്‍ , ഡോ. എസ് അലക്സ് ഫ്രാങ്കിളിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
deshabhimani 010811
ഡോക്ടര്‍മാര്‍ക്കുള്ള വ്യക്തിപരമായ ധാര്‍മികത ആശുപത്രികള്‍ക്കും മെഡിക്കല്‍ അസോസിയേഷനുകള്‍ക്കും ബാധകമാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശില്‍പ്പശാല ആവശ്യപ്പെട്ടു. "വൈദ്യശാസ്ത്രത്തിലെ നൈതികത" എന്ന വിഷയത്തിലായിരുന്നു ശില്‍പ്പശാല.
ReplyDelete