ആലപ്പുഴ: മൂത്രാഭിഷേകത്തിനു പിന്നാലെ എച്ചില്‍പാത്രം കഴുകല്‍ കഥയുമായി കോണ്‍ഗ്രസും മാധ്യമങ്ങളും രംഗത്തെത്തി. നങ്ങ്യാര്‍കുളങ്ങര ടികെഎം കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അകംകുടി കൊടുമുളത്ത് സത്യജിത്തിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എച്ചില്‍പാത്രം കഴുകാന്‍ നിര്‍ബന്ധിച്ചു എന്നാണ് പുതിയ കഥ.
കഴിഞ്ഞദിവസം കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റെന്നുകാട്ടി ചികിത്സതേടിയ സത്യജിത്തിനെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചതോടെയാണ് "എച്ചില്‍കഥ" പിറന്നത്. എന്നാല്‍ സത്യജിത്ത് നല്‍കിയ പരാതിയില്‍ എച്ചില്‍ പാത്രം കഴുകിക്കാന്‍ ശ്രമിച്ചതായി പരാമര്‍ശമില്ലെന്ന് ഹരിപ്പാട് പൊലീസ് പറഞ്ഞു. കൂടാതെ പ്രിന്‍സിപ്പലിനു നല്‍കിയ പരാതിയിലും ഈ ആരോപണം ഇല്ല.
എന്നാല്‍ സംഭവത്തിന്റെ പേരില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ധരാത്രിയോടെ പൊലീസ് തെരച്ചില്‍ നടത്തി. സത്യജിത്ത് ശല്യം ചെയ്യുന്നെന്ന് കാട്ടി കോളേജിലെ 22 വിദ്യാര്‍ഥിനികള്‍ കഴിഞ്ഞദിവസം പ്രിന്‍സിപ്പലിനും പൊലീസിനും പരാതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ച് സത്യജിത്ത് പ്രിന്‍സിപ്പലിനും പൊലീസിനും പരാതിനല്‍കിയത്.
രമേശ് ചെന്നിത്തല എംഎല്‍എയുടെ ഇടപെടലിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ പരാതിയിന്മേല്‍ പൊലീസ് കേസെടുക്കാന്‍ മടിക്കുകയാണെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആര്‍ രാജേഷ് എംഎല്‍എ, സെക്രട്ടറി ബിപിന്‍ സി ബാബു എന്നിവര്‍ പറഞ്ഞു. ഹരിപ്പാട് തന്നെയാണ് നിയമസഭാതെരഞ്ഞെടുപ്പ് വോട്ടെടുപ്പുദിവസം പഞ്ചായത്ത്പ്രസിഡന്റ് മൂത്രാഭിഷേകം നടത്തിയെന്ന കഥയും പ്രചരിപ്പിച്ചത്.
deshabhimani 010811
മൂത്രാഭിഷേകത്തിനു പിന്നാലെ എച്ചില്‍പാത്രം കഴുകല്‍ കഥയുമായി കോണ്‍ഗ്രസും മാധ്യമങ്ങളും രംഗത്തെത്തി. നങ്ങ്യാര്‍കുളങ്ങര ടികെഎം കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അകംകുടി കൊടുമുളത്ത് സത്യജിത്തിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എച്ചില്‍പാത്രം കഴുകാന്‍ നിര്‍ബന്ധിച്ചു എന്നാണ് പുതിയ കഥ.
ReplyDelete