പഞ്ചായത്ത് ഓഫീസ് അക്രമം: യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്ത എസ്ഐയെ മാറ്റി
ചാരുംമൂട്: യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തതിന് നൂറനാട് സബ് ഇന്‍സ്പെക്ടറെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധം. നൂറനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അക്രമം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്ത നൂറനാട് എസ്ഐ പി കെ ശ്രീധരനെയാണ് അടിയന്തര ഉത്തരവിലൂടെ കൊച്ചി സിറ്റിയിലേക്ക് മാറ്റിയത്. ജീവനക്കാരുള്‍പ്പെടെ മൂന്ന് വനിതകളെയും എല്‍ഡിഎഫ് ഗ്രാമപഞ്ചായത്തംഗം മുരളീധരന്‍ ഉണ്ണിത്താന്‍ , പഞ്ചായത്ത് ഡ്രൈവര്‍ രാജേഷ് എന്നിവരെയാണ് ഓഫീസില്‍കയറി യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചത്. ഓഫീസ് ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്ത ഇവര്‍ നാലുമണിക്കൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു. അക്രമത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നവരുടെ മൊഴിയെടുത്തശേഷം എത്തിയ എസ്ഐയെ കറ്റാനത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ മൊഴിയെടുക്കുന്നതില്‍നിന്ന് തടഞ്ഞു. പിന്നീട് മാവേലിക്കര സിഐ പി അനില്‍കുമാറിന്റെ നിര്‍ദേശാനുസരണം വള്ളികുന്നം പൊലീസാണ് മൊഴിയെടുത്തത്.
മുന്‍ എംഎല്‍എ കെ കെ ഷാജുവും കോണ്‍ഗ്രസ് ഐ നേതാക്കളും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച ഉച്ചയ്ക്ക് എസ്ഐയെ സ്ഥലംമാറ്റിയത്. ജനപ്രതിനിയായിരുന്ന ഘടകകക്ഷിനേതാവ് ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നത് പതിവാണെന്നും ആക്ഷേപമുണ്ട്. ഈ നേതാവ് എസ്ഐ ശ്രീധരനെ സ്ഥലംമാറ്റിയില്ലെങ്കില്‍ ആത്മഹത്യാഭീഷണി മുഴക്കിയതായും പറയപ്പെടുന്നു.
കായംകുളം ആശുപത്രി അക്രമം: "പൊലീസില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല"- ഡോ. രേഖ
ആലപ്പുഴ: "പൊലീസില്‍ നിന്ന് ഇനി നീതി പ്രതീക്ഷിക്കുന്നില്ല" - ഡോ. രേഖ പറയുന്നു. ആശുപത്രിയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ തന്നെ ആക്രമിച്ച കേസിലെ പ്രധാനപ്രതി മുസ്ലിം ലീഗ് നേതാവും കായംകുളം നഗരസഭാ വൈസ് ചെയര്‍മാനുമായ കൊച്ചുകുഞ്ഞ് അടക്കമുള്ളവരെ പിടികൂടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അവര്‍ . കോടതി നിര്‍ദേശാനുസരണം നടത്തിയ അന്വേഷണത്തിലും പ്രധാന പ്രതിയെ ഒഴിവാക്കി പൊലീസ് കോടതിയില്‍ വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ നീക്കം നടത്തുന്നതിനിടെയാണ് മര്‍ദനത്തിനിരയായ ഡോക്ടറുടെ പ്രതികരണം.
നടുക്കമായി ആ ദിവസം ഡോ. രേഖയുടെ ഓര്‍മ്മയിലുണ്ട്. മെയ് 22ന് രാത്രി 8.30 ആയികാണും. കായംകുളം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രോഗിയെ പരിശോധിക്കുകയായിരുന്നു. രോഗിക്കു ചുറ്റും കൂട്ടമായി നിന്ന മുപ്പതില്‍പരം വരുന്ന സംഘത്തോട് മാറിനില്‍ക്കണമെന്ന നിര്‍ദ്ദേശത്തിന് മറുപടി "മാറി നില്‍ക്കാന്‍ മനസില്ലടീ" എന്ന അട്ടഹാസമായിരുന്നു. അച്ഛന്റെ പ്രായമുള്ള ഒരാളാണ് കൂട്ടത്തില്‍ നിന്നും ആക്രോശിച്ച് ആദ്യം വന്നത്. നഗരസഭാ വൈസ് ചെയര്‍മാനായ കൊച്ചുകുഞ്ഞ് ആയിരുന്നു അത്. അസഭ്യവര്‍ഷത്തോടെയായിരുന്നു വരവ്. എന്റെ കൈകള്‍ പിന്നിലേക്കു പിടിച്ചുതിരിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്നവരും കൂടി. അസഭ്യവര്‍ഷവും കൈയേറ്റവും. രോഗിയുടെ ഒപി ചീട്ട് കീറി വലിച്ചെറിഞ്ഞു. രോഗികളെ പരിശോധിക്കാന്‍ അനുവദിക്കാതെയായിരുന്നു വളഞ്ഞുനിന്നുള്ള ആക്രമണം. ഇതിനിടെ പൊലീസെത്തിയെങ്കിലും സംഘത്തിലെ വിഐപിയെ കണ്ടതോടെ കാഴ്ചക്കാരായി. അക്രമിസംഘം ആശുപത്രി ഉപകരണങ്ങളും തല്ലിതകര്‍ത്തു. പൊലീസുണ്ടായിട്ടും അക്രമികളില്‍ നിന്നും രക്ഷപ്പെടാനായില്ല. വിവരം അറിഞ്ഞു കെജിഎംഒഎ ഭാരവാഹികള്‍ ഇടപെട്ട് ഉന്നതതലത്തില്‍ വിവരം അറിയിച്ചതോടെ കൂടുതല്‍ പൊലീസെത്തി. പൊലീസിനു മുന്നിലും ഭീഷണിമുഴക്കിയാണ് അക്രമികള്‍ പോയത്. ഒരാളെ പോലും പൊലീസ് പിടികൂടിയില്ല. രാത്രി 12വരെ ആക്രമണം തുടര്‍ന്നു- ഡോ. രേഖ പറഞ്ഞു.
പിറ്റേന്ന് അന്വേഷണത്തിന് എത്തിയ എസ്ഐയുടെ ചോദ്യം പരാതി ഇല്ലല്ലോ എന്നായിരുന്നു. പരാതിയുണ്ടെന്നു പറഞ്ഞു, കൊച്ചുകുഞ്ഞിന്റെ പേരു വ്യക്തമാക്കി മൊഴി നല്‍കി. എന്നാല്‍ പൊലിസിന്റെ അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ എത്തിയപ്പോള്‍ കൊച്ചുകുഞ്ഞിനെ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കിയതായും റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചതായും എസ്ഐയെ ശാസിച്ചതായും മാധ്യമങ്ങളില്‍ നിന്നറിഞ്ഞു. കലക്ടര്‍ക്കും എസ്പിക്കും വനിതാകമ്മീഷനും പരാതി നല്‍കി. പിന്നീട് അമ്മ തിരുവനന്തപുരത്ത് പോയി നേരിട്ടു മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. കായംകുളം എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ഭയമാണിപ്പോള്‍ . കൊല്ലത്തെ ആശുപത്രിയിലേക്ക് മാറിയതും ഈ വിഐപി സംഘത്തെ ഭയന്നാണ്. മറ്റൊരാള്‍ക്ക് ഇനി ഇങ്ങനെ സംഭവിക്കരുത്. നീതി തേടി കോടതിയിലേക്കു പോകുന്നതും അതുകൊണ്ടുതന്നെ- ഡോ. രേഖ പറഞ്ഞു. കേസിന്റെ അന്വേഷണം തുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടു. ഡോക്ടറുടെ മൊഴി പരിഗണിക്കാതെ നല്‍കിയ ആദ്യ അന്വേഷണം റിപ്പോര്‍ട്ട് രൂക്ഷവിമര്‍ശനത്തോടെ കോടതി തള്ളി. തുടര്‍ന്ന് മൂന്നു തവണ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി. ഏറ്റവും ഒടുവില്‍ ഡിസിആര്‍ബി ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയുടെ അന്വേഷണ റിപ്പോര്‍ട്ടിലും പ്രധാന പ്രതിയെ ഒഴിവാക്കിയതായാണ് സൂചന.
(ടി വി വിനോദ്)
ഡിബി കോളേജിലെ കെഎസ്യു അക്രമം: നഷ്ടപരിഹാരം കോണ്‍ഗ്രസ് നല്‍കും
ശാസ്താംകോട്ട: കെഎസ്യു ആക്രമണത്തില്‍ ശാസ്താംകോട്ട ഡിബി കോളേജിനുണ്ടായ നാശനഷ്ടം പരിഹരിക്കാന്‍ സന്നദ്ധമാണെന്ന് കോണ്‍ഗ്രസ് ശാസ്താംകോട്ട ബ്ലോക്ക്കമ്മിറ്റി ഭാരവാഹികള്‍ സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു. കഴിഞ്ഞദിവസം തഹസില്‍ദാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഡിസിസി അംഗം വൈ എ സമദ്, ബ്ലോക്ക് പ്രസിഡന്റ് തുണ്ടില്‍ നൗഷാദ് എന്നിവര്‍ നാശനഷ്ടം പരിഹരിക്കാന്‍ ആവശ്യമായ തുക നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.
ബുധനാഴ്ച പകല്‍ മൂന്നിന് കെഎസ്യു ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിനിടെയാണ് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജിനുള്ളില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. ജനല്‍ചില്ലുകള്‍ , ഫര്‍ണിച്ചറുകള്‍ എന്നിവ സംഘം വ്യാപകമായി തകര്‍ത്തിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ആക്രമണത്തെതുടര്‍ന്ന് അടച്ച ശാസ്താംകോട്ട ഡിബി കോളേജില്‍ ക്ലാസ് പുനരാരംഭിക്കാനും യോഗത്തില്‍ ധാരണയായി. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് യോഗം ഉറപ്പുനല്‍കി. യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ എല്ലാ പ്രതിനിധികളും ആക്രമണത്തെ അപലപിച്ചു.
deshabhimani 010811

കെഎസ്യു ആക്രമണത്തില്‍ ശാസ്താംകോട്ട ഡിബി കോളേജിനുണ്ടായ നാശനഷ്ടം പരിഹരിക്കാന്‍ സന്നദ്ധമാണെന്ന് കോണ്‍ഗ്രസ് ശാസ്താംകോട്ട ബ്ലോക്ക്കമ്മിറ്റി ഭാരവാഹികള്‍ സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു. കഴിഞ്ഞദിവസം തഹസില്‍ദാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഡിസിസി അംഗം വൈ എ സമദ്, ബ്ലോക്ക് പ്രസിഡന്റ് തുണ്ടില്‍ നൗഷാദ് എന്നിവര്‍ നാശനഷ്ടം പരിഹരിക്കാന്‍ ആവശ്യമായ തുക നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.
ReplyDelete