സ്വാശ്രയ കോളേജില്‍ പാതിവഴിക്ക് പഠനം ഉപേക്ഷിച്ച വിദ്യാര്‍ഥിക്ക് വഴിവിട്ട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം. സര്‍ക്കാരിന്റെ ഈ നടപടിയെ എതിര്‍ത്തതിന് എസ്എഫ്ഐയെ ആക്ഷേപിച്ച് മനോരമയുടെ ഞായറാഴ്ചപ്പതിപ്പില്‍ ലേഖനം. മനോരമയുടെ അപവാദപ്രചാരണം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കലിക്കറ്റ് സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍നിന്ന് 2010 നവംബര്‍ 1ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ ക്രമവിരുദ്ധമായിപ്രവേശനം നല്‍കി. ഈ വിദ്യാര്‍ഥിക്ക് മൂന്നും നാലും സെമസ്റ്ററുകളിലെ ഇന്റേണല്‍ , എക്സ്റ്റേണല്‍ പരീക്ഷകള്‍ പ്രത്യേകമായി നടത്തണമെന്ന വിചിത്രമായ ഉത്തരവും സര്‍ക്കാര്‍ ഇറക്കി. കേട്ടുകേള്‍വി പോലുമില്ലാത്ത ഈ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിര്‍മല്‍ മാധവ് മൂന്നും നാലും സെമസ്റ്റര്‍ പഠിക്കേണ്ടതില്ല. സര്‍ക്കാര്‍ പൊതുപ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭ്യമാവുന്നത്. അയ്യായിരത്തില്‍ ചുവടെ റാങ്കുള്ളവര്‍ക്ക് മാത്രമേ കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭ്യമാവുകയുള്ളൂ. അവിടേക്കാണ് മെറിറ്റില്‍പോലും പ്രവേശനം കിട്ടാത്ത ഒരു വിദ്യാര്‍ഥിക്ക് അവിഹിത മാര്‍ഗത്തിലൂടെ പ്രവേശനം നല്‍കിയത്.
ഇതിനെതിരെ എസ്എഫ്ഐ പരാതി നല്‍കിയിരുന്നു. എന്നിട്ടും ഒരുനടപടിയും ചാന്‍സലറുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ റാഗിങ് കേസ് കൊടുത്ത് ജയിലിലാക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും കോളേജ് പ്രിന്‍സിപ്പലും വിദ്യാര്‍ഥിയുടെ രക്ഷിതാവും ഭീഷണിപ്പെടുത്തിയത്. നിര്‍മല്‍ മാധവ് കേരളത്തിലെ ഏതെങ്കിലും സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠിക്കുന്നതിന് ആരും എതിരല്ല. മനോരമയുടെ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പ്രതിഷേധത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും പങ്കാളികളാവണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
deshabhimani 010811
സ്വാശ്രയ കോളേജില്‍ പാതിവഴിക്ക് പഠനം ഉപേക്ഷിച്ച വിദ്യാര്‍ഥിക്ക് വഴിവിട്ട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം. സര്‍ക്കാരിന്റെ ഈ നടപടിയെ എതിര്‍ത്തതിന് എസ്എഫ്ഐയെ ആക്ഷേപിച്ച് മനോരമയുടെ ഞായറാഴ്ചപ്പതിപ്പില്‍ ലേഖനം. മനോരമയുടെ അപവാദപ്രചാരണം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ReplyDelete