ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ്, ബാങ്കിംഗ് മേഖലയില്‍ ഉള്‍പ്പെടെ സാമ്പത്തിക പരിഷ്‌കരണം മുന്നോട്ടുകൊണ്ടുപോവുന്നതിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ആസൂത്രണ കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലയിലുമുള്ള സാമ്പത്തിക പരിഷ്‌കരണവും മുന്നോട്ടുകൊണ്ടുപോവണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സാമ്പത്തിക പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം പലവിധ തടസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിഷ്‌കരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുന്നതിന് നിയമ നിര്‍മാണം ആവശ്യമുണ്ട്. ഇതിനാവശ്യമായ ഭൂരിപക്ഷം ഇപ്പോള്‍ സര്‍ക്കാരിനില്ല. ചരക്കു സേവന നികുതി നടപ്പാക്കുന്നത് വൈകുന്നത് ഇത്തരം സാഹചര്യത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തത്തിക പരിഷ്‌കരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ ദേശീയ തലത്തില്‍ സമവായമുണ്ടാവണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
1991ല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കു തുടക്കമിട്ടപ്പോള്‍ ഒട്ടേറെ എതിര്‍പ്പുകളുണ്ടായിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പിന്നീടിങ്ങോട്ട് സര്‍ക്കാരുകള്‍ മാറിവന്നിട്ടും ആ പാതയില്‍നിന്ന് വ്യതിചലിച്ചില്ലെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. സമവായത്തിലൂടെ പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം നടപ്പാക്കുകയാണ് വേണ്ടതെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.
പന്ത്രണ്ടാം പദ്ധതിയില്‍ രാജ്യം ലക്ഷ്യമിടുന്ന വളര്‍ച്ചാനിരക്ക് ഒന്‍പതു ശതമാനമാണ്. ആഭ്യന്തര, രാജ്യാന്തര സാഹചര്യത്തില്‍ മാറ്റം വന്നാല്‍ ഇത് 9.2 ശതമാനത്തിലേക്ക് എത്തിക്കാവുന്നതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം ചില പ്രയാസകരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ മാത്രമേ ഒന്‍പതു ശതമാനം വളര്‍ച്ച എന്ന ലക്ഷ്യം കൈവരിക്കാനാവൂ എന്നാണ് കമ്മീഷന്‍ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു മുമ്പ് ഒന്‍പതു ശതമാനത്തിനു മുകളിലായിരുന്നു ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്. 2008-09ല്‍ ഇത് 6.8 ശതമാനമായി കുറഞ്ഞു. 2010-11ല്‍ എട്ടു ശതമാനത്തിനു മുകളില്‍ വളര്‍ച്ചയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
janayugom 210811
ഇന്‍ഷുറന്‍സ്, ബാങ്കിംഗ് മേഖലയില്‍ ഉള്‍പ്പെടെ സാമ്പത്തിക പരിഷ്‌കരണം മുന്നോട്ടുകൊണ്ടുപോവുന്നതിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ആസൂത്രണ കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete