കൊച്ചി: സ്ത്രീകള്‍ മൗനംവെടിഞ്ഞ് ആശയങ്ങള്‍ പങ്കുവയ്ക്കാനും അഭിപ്രായങ്ങള്‍ തുറന്നുപറയാനും തയ്യാറാകണമെന്ന് നര്‍ത്തകിയും സാമൂഹികപ്രവര്‍ത്തകയുമായ ഡോ. മല്ലിക സാരാഭായ് പറഞ്ഞു. സ്ത്രീകള്‍ക്ക് ലിംഗാവബോധം നല്‍കാനായി വനിതാവികസന കോര്‍പറേഷന്റെ സഹായത്തോടെ ദര്‍പ്പണ അക്കാദമി തയ്യാറാക്കിയ "ഉണര്‍ത്തുപാട്ട്" എന്ന ഡോക്യുമെന്ററിയുടെ പ്രചാരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ .
മാധ്യമങ്ങളില്‍ നിരന്തരം പ്രദര്‍ശിപ്പിക്കുന്ന സ്വര്‍ണക്കടകളുടെ പരസ്യങ്ങള്‍ മലയാളികളുടെ മനസ്സിനെ ഹൈജാക്ക് ചെയ്തിരിക്കുന്നു. വിവാഹത്തില്‍ സ്വര്‍ണത്തിനുള്ള പ്രാധാന്യവും സ്ത്രീധന സമ്പ്രദായവും കൂടി. സ്ത്രീധനം ആവശ്യപ്പെടുന്ന വിവാഹങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ സ്ത്രീകള്‍ തയ്യാറാകണം. തങ്ങളുടെ ജീവിതത്തെക്കുറിച്ച് സ്വയം തീരുമാനങ്ങള്‍ എടുക്കാനും സ്ത്രീകള്‍ക്ക് കഴിയണം. ഉത്തരവാദപ്പെട്ടവര്‍ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ നാണംകെടുത്തി കാര്യം സാധിക്കണം. അത് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യണം. പെണ്‍കുട്ടികള്‍ വീടുകളില്‍തന്നെ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന പീഡനവാര്‍ത്തകള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. നല്ലത് തെരഞ്ഞെടുക്കാന്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കണം. അതോടൊപ്പം സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കായികപരിശീലനവും നേടണം. ലിംഗാവബോധം ലക്ഷ്യമിട്ട് തയ്യാറാക്കിയ "ഉണര്‍ത്തുപാട്ട" 40 വനിതാകോളേജുകളില്‍ പ്രദര്‍ശിപ്പിക്കും. ഇതുവരെ 16 കോളേജുകളില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനത്തിനുശേഷം കുട്ടികളുമായി സംവാദം നടത്തി അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. യാദവന്‍ ചന്ദ്രനാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍ . മന്ത്രി എം കെ മുനീര്‍ , പി ടി എം സുനീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 210811
സ്ത്രീകള്‍ മൗനംവെടിഞ്ഞ് ആശയങ്ങള്‍ പങ്കുവയ്ക്കാനും അഭിപ്രായങ്ങള്‍ തുറന്നുപറയാനും തയ്യാറാകണമെന്ന് നര്‍ത്തകിയും സാമൂഹികപ്രവര്‍ത്തകയുമായ ഡോ. മല്ലിക സാരാഭായ് പറഞ്ഞു. സ്ത്രീകള്‍ക്ക് ലിംഗാവബോധം നല്‍കാനായി വനിതാവികസന കോര്‍പറേഷന്റെ സഹായത്തോടെ ദര്‍പ്പണ അക്കാദമി തയ്യാറാക്കിയ "ഉണര്‍ത്തുപാട്ട്" എന്ന ഡോക്യുമെന്ററിയുടെ പ്രചാരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ .
ReplyDelete